For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  |

  ഇന്ത്യയിൽ ബോളിവുഡ് താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ താര പ്രൗഢി ലഭിക്കുന്നത് ക്രിക്കറ്റ് താരങ്ങൾക്കാണ്. അതുകൊണ്ട് ഈ താരങ്ങൾക്കിടയിൽ ഉടലെടുക്കുന്ന പ്രണയങ്ങൾ ഒക്കെ വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും അതിന് ഒരു ഉദാഹരണമാണ്.

  എന്നാൽ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള ഉള്ള എല്ലാ പ്രണയങ്ങളും വിജയിച്ചിട്ടില്ല എന്നതാണ് സത്യം. ചില ബന്ധങ്ങൾ ഗോസിപ് കോളങ്ങളിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. അങ്ങനെ ഒന്നായിരുന്നു ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തും തമ്മിലുള്ളത്.

  'വീട്ടിൽ വരെ വന്നു, പക്ഷെ ഒരു ഉറപ്പ് അവന് കൊടുത്തില്ല'; ഐശ്വര്യയെക്കുറിച്ച് സൽമാന്റെ സഹോദരൻ പറഞ്ഞത്

  ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പന്തിന്റെ മത്സരങ്ങളിൽ കാണാൻ ഉർവശി എത്തിയതൊക്കെ വാർത്തയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞെന്ന വാർത്തകളാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇവർക്കിടയിൽ വലിയ തർക്കവും ഉടലെടുത്തിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ഉർവശി നടത്തിയ ഒരു പരാമർശത്തിൽ നിന്നാണ് സംഭവനങ്ങളുടെ തുടക്കം. ഋഷഭ് പന്തിന്റെ പേര് പറയാതെ ആര്‍പി എന്ന് മാത്രം വിളിച്ചായിരുന്നു ഉര്‍വശിയുടെ പരാമര്‍ശം. തന്നെ കാണാനായി ഹോട്ടല്‍ ലോബിയില്‍ പന്ത് മണിക്കൂറുകളോളം കാത്തു നിന്നിരുന്നുവെന്നായിരുന്നു ഉര്‍വശി പറഞ്ഞത്.

  'മേക്കപ്പ് ഒഴിവാക്കി മുഖം കഴുകി വരാനാണ് ആദ്യം കണ്ടപ്പോൾ കമൽഹാസൻ സാർ പറഞ്ഞത്'; റാണി മുഖർജി പറയുന്നു

  "താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ കാണാനായി മിസ്റ്റര്‍ ആര്‍പി വന്നു. പക്ഷെ തിരക്കുകാരണം എനിക്ക് കാണാന്‍ സാധിച്ചില്ല. അതിനു ശേഷം മുംബൈയില്‍ വച്ച് കാണാന്‍ തീരുമാനിച്ചു. പക്ഷെ അവിടെ പാപ്പരാസികള്‍ ചുറ്റും കൂടി. മാധ്യമങ്ങൾ ഞങ്ങളുടെ സൗഹൃദത്തിന് വെല്ലുവിളിയായി" എന്നുമായിരുന്നു ഉർവശി അഭിമുഖത്തിൽ പറഞ്ഞത്.

  ഇത് വാർത്തയായതോടെ ഋഷഭ് പന്ത് ഇതിനെതിരെ രംഗത്തെത്തുകയുണ്ടായി. ''പ്രശസ്തിയ്ക്കും വാര്‍ത്തകളില്‍ ഇടം നേടാനും ആളുകള്‍ അഭിമുഖങ്ങളില്‍ എങ്ങനെയൊക്കെ കള്ളം പറയുമെന്നത് തമാശയാണ്‌. ചിലര്‍ പേരിനും പ്രശ്‌സ്തിക്കും ദാഹിക്കുന്നു എന്ന് കാണുന്നത് തന്നെ സങ്കടമാണ്. അവരെ ദൈവം അനുഗ്രഹിക്കട്ടെ. എന്നെ വെറുതെ വിടൂ പെങ്ങളേ, നുണ പറയുന്നതിനും ഒരു പരിധിയുണ്ട്'' എന്നായിരുന്നു ഋഷഭ് പന്ത് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്.

  ടൈഗറും ദിഷയും പിരിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്; പിരിയൽ വാർത്ത പുതിയ സിനിമയ്ക്ക് വേണ്ടി!

  അതിനു പിന്നാലെ പന്തിനെ പിന്തുണച്ച് പന്ത് ആരാധകരും ഉർവശിയെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്ത് എത്തുകയുണ്ടായി. പിന്നീട് പന്ത് ആ സ്റ്റാറി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. ഇപ്പോൾ പന്തിനെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഉർവശി.

  "ഇളയ സഹോദര പോയി ബാറ്റും ബോളും കളിക്കു, നിന്നെ പോലെ ഒരു കൊച്ചുകുട്ടിയിലൂടെ എനിക്ക് പ്രശസ്തി നേടേണ്ടതില്ല." എന്നായിരുന്നു ഉർവശി കുറിച്ചത്. 'കൗഗർ ഹണ്ടർ' എന്ന ഹാഷ് ടാഗ് ചേർത്തായിരുന്നു കുറിപ്പ്.

  രണ്ട് തവണ സെയ്ഫിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് കരീന; കാരണം ഇതായിരുന്നുവെന്നും താരം

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  2018ൽ പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ആയിരുന്നു പന്തും ഉര്‍വശിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവരും ഒരുമിച്ച് ഡിന്നറുകള്‍ക്കും പോകുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പന്ത് ഉര്‍വശിയെ തന്റെ വാട്‌സ് ആപ്പില്‍ നിന്നും ബ്ലോക്ക് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരുവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പരസ്പരം ബ്ലോക്ക് ചെയ്യാന്‍ തീരുമാനിച്ചതായാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരുന്നത്.

  അതേസമയം, ദ ലെജന്റ് എന്ന ചിത്രത്തിലൂടെ അടുത്തിടെ തെന്നിന്ത്യയിലും ഉർവശി ശ്രദ്ധനേടിയിരുന്നു. ബ്ലാക്ക് റോസ്, ദില്‍ ഹേ ഗ്രേ എന്നിവയാണ് ഉർവശിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഉർവശി നിരവധി മ്യൂസിക് വീഡിയോകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

  Read more about: bollywood
  English summary
  Viral: Actress Urvashi Rautela hits back Rishabh Pant after he delete post against her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X