'എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരുപാട് പ്രണയമുണ്ട്', തമന്നയ്ക്ക് പിന്നാലെ വിജയ് വർമയും; മനസുതുറന്ന് നടൻ
കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോളിവുഡിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു നടൻ വിജയ് വര്‍മ്മയും തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയും തമ്മിലുള്ള പ്രണയം. തമന്നയുടെ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വീട്ടിൽ എത്തിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നുതുടങ്ങുന്നത്. പിന്നീട് വിമാനത്താവളത്തിൽ അടക്കം ഇരുവരെയും ഒരുമിച്ച് കണ്ടത് അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തി.
അതിനു പിന്നാലെയാണ് പുതുവത്സര ആഘോഷങ്ങൾക്കിടെ പരസ്പരം ചുംബിക്കുന്ന, ഇവരുടേതെന്ന് പറയപ്പെടുന്ന ഒരു വീഡിയോ പുറത്തുവരുന്നത്. ഗോവയിൽ നിന്നുള്ളതായിരുന്നു ദൃശ്യങ്ങൾ. ദൃശ്യങ്ങളിൽ തമന്നയും വിജയും തന്നെയാണെന്ന് വന്നതോടെ ഇവർ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ഈ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ തയ്യാറായില്ല. അപ്പോഴും പൊതുവേദികളിൽ അടക്കം ഇവർ ഒന്നിച്ചെത്തുന്നുണ്ടായിരുന്നു.

ഇതിനിടെ ഒരു അഭിമുഖത്തിൽ പ്രചരിക്കുന്ന ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ, ഒരുമിച്ച് ജോലി ചെയ്യുമ്പോൾ വരുന്ന സാധാരണ ഗോസിപ്പുകൾ മാത്രമാണ് അതെന്നും കൂടുതൽ ഒന്നും പറയാൻ ഇല്ലെന്നുമായിരുന്നു തമന്നയുടെ പ്രതികരണം. എങ്കിലും അത് വിശ്വസിക്കാൻ ആരാധകർ ഒരുക്കമായിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് തമന്ന വിജയുമായുള്ള ബന്ധത്തെ കുറിച്ച് മനസുതുറക്കുന്നത്.
താൻ ഒരുപാട് കെയർ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷമുള്ള ഇടമാണ് അതെന്നുമാണ് തമന്ന പറഞ്ഞത്. ഇപ്പോഴിതാ വിജയും താൻ പ്രണയത്തിലാണെന്ന സൂചന നൽകിയിരിക്കുകയാണ്. ജീവിതത്തിൽ ഇപ്പോൾ ഒരുപാട് പ്രണയമുണ്ടെന്നും അതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നുമാണ് വിജയ് പറഞ്ഞത്. തമന്നയുടെ പേര് പറയാതെ ആയിരുന്നു നടന്റെ പരാമർശം. പ്രേക്ഷകർ തന്റെ ജോലിയെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാനാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെന്നും ജാനിസ് സെക്വീറയുമായുള്ള അഭിമുഖത്തിൽ വിജയ് പറഞ്ഞു.
'ശരിയായ സമയം വരുമ്പോൾ അതിനെക്കുറിച്ചെല്ലാം സംസാരിക്കാം, പക്ഷേ ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്നേഹമുണ്ടെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. ഒപ്പം ഞാൻ വളരെ സന്തോഷവാനാണ്', വിജയ് വർമ്മ പറഞ്ഞു. എന്തുകൊണ്ടാണ് ആളുകൾ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ, തന്റെ ജോലി തനിക്കുവേണ്ടി സംസാരിക്കണമെന്നായിരുന്നു നടന്റെ മറുപടി.
അതേസമയം, ഇവരുടെ ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് വിജയുമായി കൂടുതൽ അടുത്തതെന്ന് തമന്ന പറഞ്ഞിരുന്നു. 'ഒരാൾ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്',

'ഒരാൾക്ക് ആരോടെങ്കിലും ആകർഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാൽ അത് തീർച്ചയായും കൂടുതൽ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല', എന്ന് പറഞ്ഞാണ് നടി തന്റെ പ്രണയത്തെ കുറിച്ച് മനസുതുറന്നത്.
'ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോൾ എനിക്കും കാര്യങ്ങൾ എളുപ്പമാക്കി. നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരും',
'പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരു വ്യക്തി ഇതാ. ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, എന്റെ സന്തോഷമുള്ളയിടം', എന്നായിരുന്നു തമന്നയുടെ വാക്കുകൾ.


Click it and Unblock the Notifications











