For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാക്കി ഷ്രോഫിനെ ഞാൻ അന്ന് ഭയപ്പെട്ടിരുന്നു; കോഫി വിത്ത് കരണിൽ തുറന്ന് പറഞ്ഞ് അനിൽ കപൂർ

  |

  ബോളിവുഡിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് അനില്‍ കപൂര്‍. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്ന നടനെന്ന വിശേഷമാണ് നടൻ അനിൽ കപൂറിനുള്ളത്. അടുത്തിടെ മുത്തശ്ശനായ 65 കാരനായ അനിൽ കപൂർ ഇപ്പോഴും കാഴ്ചയിൽ വളരെ ചെറുപ്പമാണ്. ഒരു കാലത്ത് റൊമാന്റിക് ഹീറോ ആയെല്ലാം തിളങ്ങിയ അനിൽ കപൂർ കാലത്തിനനുസരിച്ച് ക്യാരക്ടർ റോളുകളിലേക്ക് ഉൾപ്പെടെ ചുവടു മാറ്റിയിരുന്നു. ആരാധകർ എക്കാലത്തും ഓർത്തിരിക്കുന്ന നിരവധി ഹിറ്റു ചിത്രങ്ങളാണ് അനിൽ കപൂർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

  അനിൽ കപൂറിന് പിന്നാലെ ബോളിവുഡിൽ എത്തിയ മറ്റൊരു സൂപ്പർ താരം ആണ് ജാക്കി ഷ്രോഫ്. അനിലിനെ പോലെ തന്നെ ഒരു കാലത്ത് ഏറെ തിരക്കുളള നായകനായിരുന്നു ജാക്കിയും ധാരാളം സൂപ്പർ ഹിറ്റുകളുടെ ഭാഗമാകാനും ജാക്കിക്കായി. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വേറിട്ട വ്യക്തിത്വം കൊണ്ടും ശ്രദ്ധ നേടിയ രണ്ടു പേരായിരുന്നു അനിലും ജാക്കിയും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

  Also Read: പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

  കോഫീ വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അനിൽ കപൂർ അതിഥി ആയി എത്തിയിരുന്നു. വരുൺ ധവാനൊപ്പമാണ് താരം ഷോയിൽ പങ്കെടുത്തത്. ജഗ് ജഗ് ജിയോ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരങ്ങൾ ഷോയിലെത്തിയത്. പ്രണയം, വിവാഹബന്ധത്തിലെ വിശ്വാസവഞ്ചന, നെപ്പോട്ടിസം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് താരങ്ങൾ ഷോയിൽ സംസാരിച്ചിരുന്നു.

  സംസാരത്തിനിടെ കരൺ ജോഹർ അനിൽ കപൂറിനോട് നെപ്പോട്ടിസത്തെ കുറിച്ച് തന്റെ കാഴചപ്പാട് എന്നതാണെന്ന് ചോദിക്കുകയുണ്ടായി. ആദ്യം നടൻ അത്തരം അഭിപ്രായങ്ങൾ അവഗണിക്കുകയും താൻ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപ്പര്യപ്പെടുന്നതെന്ന് പറയുകയും ചെയ്തു. എന്നാൽ ആദ്യ കാലങ്ങളിൽ ജാക്കി ഷ്രോഫിന്റെ വളർച്ച കണ്ട് താൻ ഭയപ്പെട്ടിരുന്നുവെന്നും അരക്ഷിതത്വം തോന്നിയെന്നും അനിൽ കപൂർ പിന്നീട് വെളിപ്പെടുത്തി.

  Also Read: സ്ത്രീകളെല്ലാം നാഗർജുനയെ കണ്ട് ആകൃഷ്ടരായി; കോസ്റ്റ്യൂം ടീമിലുള്ളവർ പോലും നോക്കി നിന്നെന്ന് നടി മൗനി റോയി

  'ജാക്കി ഷ്രോഫ് ഒരു തരത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള ആളായിരുന്നു. എന്നാൽ സുഭാഷ് ഘായ് എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ആദ്യ ബ്രേക്ക് ലഭിച്ചു. അങ്ങനെ ആ ഒരു അറിയിപ്പ് കൊണ്ട് തന്നെ അദ്ദേഹം മുൻനിര താരമായി മാറി. അക്കാലത്ത് ഞാൻ ചെറിയ വേഷങ്ങൾ ചെയ്യുകയായിരുന്നു, തെന്നിന്ത്യൻ സിനിമകൾ ചെയ്യുകയായിരുന്നു. ജാക്കിയുടെ ആ വളർച്ച എനിക്ക് അത്ര സുഖകരമായി തോന്നിയില്ല. അദ്ദേഹം വിജയിച്ചപ്പോൾ എനിക്ക് ഭയം തോന്നി. എന്നാൽ യാഷ് ചോപ്രയുടെ സിനിമയ്ക്കായി കരാർ ഒപ്പിട്ട
  ആ ദിവസം എനിക്ക് തോന്നി, 'ഓ എനിക്ക് കുഴപ്പമൊന്നുമില്ല' എന്ന്.'

  'ഞാൻ ഇപ്പോഴും ഓർക്കുന്നു, അവൻ വളരെ സൗമ്യനായ വ്യക്തിയായിരുന്നു. ഞങ്ങൾ ഓരുമിച്ചു ഷൂട്ട് ചെയ്യുമ്പോൾ ആരെങ്കിലും ഓട്ടോഗ്രാഫ് പുസ്തകവുമായി വന്നാൽ, അവന് അറിയാം അത് അവന്റെ ഓട്ടോഗ്രാഫിനായി വന്നവരാണെന്ന്. എന്നാലും എന്നോട് ഒപ്പിട്ടു കൊടുക്കാൻ പറയും, എനിക്ക് അറിയാം അവർ എല്ലാം അവനു പിറകെ വന്നവരാണെന്ന്. എന്നാലും ഞാൻ ഒപ്പിടും അതുകഴിഞ്ഞ് അവനും ഇടും.' അനിൽ കപൂർ ഓർത്തു.

  Also Read: 'ഒരു വർഷത്തെ ഹണിമൂൺ, നിനക്ക് ബോളിവുഡ് ഇഷ്ടമായില്ലെങ്കിൽ സിനിമ ഉപേക്ഷിക്കാം'; ഷാരൂഖ് ഗൗരിക്ക് നൽകിയ വാക്ക്

  ആന്ദർ ബഹാർ (1984), യുദ്ധം (1985), കർമ്മ (1986), കാലാ ബസാർ, കഭി ന കഭി (1998), റാം ലഖൻ ആൻഡ് പരിന്ദ (1989), 1942: എ ലവ് സ്റ്റോറി (1994), ത്രിമൂർത്തി (1995), ലജ്ജ (2001) തുടങ്ങിയ ചിത്രങ്ങളിൽ ജാക്കി ഷ്രോഫും അനിൽ കപൂറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Read more about: anil kapoor
  English summary
  Viral: Anil Kapoor Opens Up He Feels Insecure When Jackie Shroff Get First Break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X