For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മെയ്ഡ് ഫോർ ഈച്ച് അദർ, പത്തിൽ പത്ത് പൊരുത്തം', കത്രീന-വിക്കി ജോഡിയെ കുറിച്ച് ജോത്സ്യൻ

  |

  ഏറെ നാളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന കത്രീന കൈഫ്-വിക്കി കൗശൽ പ്രണയം സാക്ഷാത്കാരത്തിലേക്ക് എത്താൻ പോവുകയാണ്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന താരവിവാഹത്തിന് തുടക്കമായി. സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് താരവിവാഹം നടക്കുക. വിക്കിയും കത്രീനയും ക്ഷണിക്കപ്പെട്ട അതിഥികളുമൊക്കെ ഇതിനകം തന്നെ വിവാഹ വേദിയിലെത്തി കഴിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെ വിവാഹവേദിയിലേക്ക് തിരിച്ചത്.

  Also Read: 'മത്സരാർഥിയെ കേറി പ്രേമിച്ചു'; ശ്രീകാന്ത് മുരളിയും സം​ഗീതയും പ്രണയത്തിലായതിങ്ങനെ!

  ഡിസംബർ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി സംഗീത്, മെഹന്ദി തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. തീർത്തും സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിന് ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയത്.

  Also Read: 'ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നൽകി'; ബി​ഗ് ബിയെ കുറിച്ച് അഭിഷേക്

  റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇരുവരും നാളെയാണ് വിവാഹിതരാവുക. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് വിവാഹങ്ങളില്‍ ഒന്നായി മാറുകയാണ് ഇവരുടേത്. വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായെന്നാണ് വിക്കിപീഡിയയില്‍ കാണുന്നത്. പങ്കാളിയുടെ പേരായി വിക്കി കൗശലിന്റെ പേജില്‍ കത്രീന കൈഫെന്നും തിരിച്ച് കത്രീനയുടെ പേജില്‍ വിക്കി കൗശലെന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആരാധകരില്‍ ആരെങ്കിലും എഡിറ്റ് ചെയ്‍ത് ചേര്‍ത്തതായിരിക്കാം. അതേസമയം വിക്കി-കത്രീന ജോഡിയെ കുറിച്ചുള്ള ജോത്സ്യന്റെ പ്രവചമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇരുവരും മെയ്ഡ് ഫോർ ഈച്ച അദർ ആണെന്നാണ് ജനന തിയ്യതിയും മറ്റും കണക്കാക്കി നോക്കി ജോത്സ്യൻ പ്രവചിച്ചിരിക്കുന്നത്.

  'കത്രീന അവളുടെ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയാണ്. വിക്കി കൗശൽ ആദ്യത്തെ കുട്ടിയാണ്. ആയതിനാൽ ഇങ്ങനെയുള്ളവർ പരസ്പരം പൂരകമാകും. ഇരുവരും ഒന്നിച്ചാൽ കൂടുതൽ കാലം ബന്ധം നിലനിൽക്കും. ഇരുവരും പരസ്പരം മതിയായ മാനസികവും വൈകാരികവുമായ പിന്തുണ നൽകാൻ സാധ്യതയുണ്ട്. ജനനക്രമം അനുസരിച്ച് കത്രീനയും വിക്കിയും മികച്ച പൊരുത്തമുള്ള ജോഡിയാണ്. വിക്കിയും കത്രീനയും ചിന്തിാ​ഗതികളിൽ സാമ്യമുള്ളവരും കഠിനാധ്വാനത്തിലൂടെ അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നവരുമാണ്. ആയതിനാൽ ഇരുവരും പരസ്പരം പിന്തുണയോടെ മുന്നോട്ട് പോയാൽ വലിയ വിജയങ്ങൾ ഉണ്ടാകും. താരങ്ങളുടെ രാശി പരിശോധിക്കുമ്പോഴും ഇരുവരും വിവാഹതിരാകാൻ അനുയോജ്യരായ ജോഡിയായിട്ടാണ് വിലയിരുത്തുന്നത്' എന്നാണ് ജോത്സ്യൻ പ്രവചിച്ചിരിക്കുന്നത്.

  അതേസമയം നാളെ വിവാഹിതരാകാൻ പോകുന്ന വിക്കി കൗശലിനും കത്രീന കൈഫിനും ആശംസകളുമായി നടി കങ്കണ റണൗട്ട് രം​ഗത്തെത്തിയിരുന്നു. ജീവിത വിജയം കൈവരിച്ച സമ്പന്നരായ പുരുഷന്മാർ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് കങ്കണ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നായ ജീവിത വിജയം കൈവരിച്ച ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്നും താരജോഡികൾക്ക് ആശംസകൾ നേർന്ന് കങ്കണ കുറിച്ചു.

  Read more about: katrina kaif vicky kaushal
  English summary
  Viral: Here's How A Numerologist Predict Vicky And Katrina's Life Post Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X