മുന്‍ കാമുകന്മാരോട് ദേഷ്യമില്ല, വെറുപ്പ് ആ മൂന്ന് പേരോട് മാത്രം! ബോധപൂര്‍വ്വം വേദനിപ്പിച്ചവര്‍: തമന്ന

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് തമന്ന ഭാട്ടിയ. മുംബൈക്കാരിയായ തമന്നയുടെ അഭിനയത്തിലെ അരങ്ങേറ്റം ബോളിവുഡിലായിരുന്നു. എന്നാല്‍ തമന്നയ്ക്ക് അവിടെ ശോഭിയ്ക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് തമന്ന തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുമാറ്റുന്നത്. ഈ ചുവടുമാറ്റം തമന്നയുടെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായി മാറുകയും ചെയ്തു.

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ തമന്നയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് തമന്ന. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും തമന്ന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളും സീരീസുകളുമൊക്കെയായി അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് തമന്ന.

Tamannaah

ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ തമന്നയുടെ ഓഫ് സ്‌ക്രീന്‍ ജീവിതും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തമന്നയുടെ പ്രണയമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. തമന്നയും നടന്‍ വിജയ് വര്‍മയും തമ്മിലുള്ള പ്രണയം ഈയ്യടുത്താണ് ഇരുവരും തുറന്ന് പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇതിനിടെ ഇപ്പോഴിതാ തന്റെ മുന്‍ കാമുകന്മാരെക്കുറിച്ച് തമന്ന വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മുന്‍ കാമുകന്മാരോടൊന്നും ദേഷ്യമില്ലെന്നും അവരെല്ലാം നല്ല മനുഷ്യരാണെന്നുമാണ് തമന്ന പറയുന്നത്.

''അവര്‍ ടോക്‌സിക്കാണെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ മുന്‍ കാമുകന്മാരൊന്നും ടോക്‌സിക്ക് ആയിരുന്നില്ല. ഞാന്‍ വളരെ നല്ല ചില ആളുകളെയാണ് കണ്ടുമുട്ടിയത്. ഇപ്പോഴും ഞാന്‍ അവര്‍ക്ക് നല്ലത് മാത്രമാണ് ആഗ്രഹിക്കുന്നത്. ഇത് ഞാന്‍ പൊളിറ്റിക്കലി ശരിയാകാന്‍ വേണ്ടി പറയുന്നതല്ല. ഞാന്‍ എന്റെ മുന്‍ കാമുകന്മാരെയൊന്നും വെറുക്കുന്നില്ല. അവരെല്ലാം നല്ല മനുഷ്യരായിരുന്നു'' എന്നാണ് തമന്ന പറയുന്നത്.

പിന്നാലെ ആരെയെങ്കിലും വെറുക്കുന്നുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇതിന് തമന്ന നല്‍കിയ മറുപടി ഉണ്ട് എന്നായിരുന്നു. ഞാന്‍ വെറുക്കുന്ന മൂന്ന് പേരുണ്ടെന്നാണ് തമന്ന പറയുന്നത്. അവരെ എനിക്ക് വെറുപ്പാണ്. വെറുപ്പ് എന്ന ശക്തമായ വാക്ക് തന്നെ എനിക്ക് അവരെക്കുറിച്ച് പറയാന്‍ ഉപയോഗിക്കാനാകും. അവര്‍ എന്നെക്കൊണ്ട് വെറുപ്പിപ്പിക്കുകയാണ്. അത് വളരെ ശക്തമായൊരു വാക്കാണെന്ന് എനിക്കറിയാം. പക്ഷെ ചിലര്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും തമന്ന പറയുന്നു.

Tamannaah

എന്താണെന്ന് എനിക്കറിയില്ല. പക്ഷെ ആളുകളോട് ക്രൂരമായി പെരുമാറുക എന്നത് എളുപ്പമല്ല. അതിനാല്‍ അങ്ങനെ ചിലര്‍ പെരുമാറുമ്പോള്‍ അതും വളരെ ബോധ്യത്തോടെ, എങ്ങനെയാണ് നമ്മളെയത് ബാധിക്കുന്നത് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ചെയ്യുമ്പോള്‍ അവര്‍ ക്രൂരരാണെന്നാണ് തമന്ന അഭിപ്രായപ്പെടുന്നത്. ആരാണ് അവരെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

ഭോലാ ശങ്കര്‍ ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നേരത്തെ രജനീകാന്ത് ചിത്രം ജയിലറില്‍ തമന്ന അവതരിപ്പിച്ച കാവാല എന്ന പാട്ട് വന്‍ വിജയമായി മാറിയിരുന്നു. അരണ്‍മനൈ 4, വേദാ എന്നീ സിനിമകളാണ് തമന്നയുടേതായി അണിയറയിലുള്ളത്. പിന്നാലെ തമന്ന മലയാളത്തിലേക്കും എത്തുകയാണ്. ദിലീപ് ചിത്രം ബാന്ദ്രയിലൂടെയാണ് തമന്നയുടെ മലയാളം എന്‍ട്രി. ആഗ്രി സച്ച് എന്ന വെബ് സീരീസിലാണ് തമന്നയെ ഒടുവിലായി കണ്ടത്.

More from Filmibeat

Read more about: tamannaah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X