For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത് അൽപം വിചിത്രമായിരിക്കും'; മൂന്ന് 'ഖാൻ'മാരോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ജാൻവി കപൂർ

  |

  ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലുള്ള താരമാണ് ജാന്‍വി കപൂർ. ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ ജാന്‍വിയ്ക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ 'ധടക്'എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം.

  കഴിഞ്ഞ ആഴ്ചയാണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗുഡ് ലക്ക് ജെറി' റിലീസ് ചെയ്‌തത്‌. സിദ്ധാർഥ് സെൻ ഗുപ്ത സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നയൻ‌താര നായികയായി അഭിനയിച്ച തമിഴ് ചിത്രം 'കൊലമാവ്‌ കോകില'യുടെ ഹിന്ദി റീമേക്കാണ് 'ഗുഡ് ലക്ക് ജെറി'. ചിത്രത്തിലെ ജാൻവിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  ഇതിനിടെ, സൽമാൻ ഖാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ എന്നീ മൂന്ന് ഖാൻമാരോടൊപ്പം അഭിനയിക്കുന്നതിന് കുറിച്ച് ജാൻവി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അവരോടൊപ്പം അഭിനയിക്കുന്നത് അൽപം വിചിത്രമായിരിക്കും എന്നാണ് ജാൻവി പറഞ്ഞത്. 'ഗുഡ് ലക്ക് ജെറി'യുടെ വിജയാഘോഷങ്ങൾക്കിടെ മൂന്ന് ഖാൻമാരോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ജാൻവിയുടെ മറുപടി.

  "അവർ വലിയ താരങ്ങളാണ്, എല്ലാവരും അവരോടൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നു, പക്ഷെ അവരുടെ നായികയായി അഭിനയിക്കുന്നത് അൽപ്പം വിചിത്രമായിരിക്കും. പക്ഷേ അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ജാൻവി പറഞ്ഞു. താൻ ആരോടൊപ്പം സ്ക്രീൻ പങ്കിടുന്നതാകും കൂടുതൽ ഭംഗിയെന്ന ചോദ്യത്തിന് വരുൺ ധവാന്റെയും റൺബീർ കപൂറിന്റെയും പേരാണ് ജാൻവി പറഞ്ഞത്.

  അതേസമയം, വരാനിരിക്കുന്ന 'ബവാൽ' എന്ന ചിത്രത്തിൽ ജാൻവി വരുൺ ധവാനൊപ്പമാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ യൂറോപ്പിലെ ഷൂട്ടിങ് പൂർത്തിയായതായി വരുൺ ഈയിടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പിയൂഷ് ഗുപ്ത, നിഖിൽ മെഹ്‌റോത്ര, ശ്രേയസ് ജെയിൻ, നിതേഷ് തിവാരി എന്നിവർക്കൊപ്പം അശ്വിനി അയ്യർ തിവാരിയാണ് ബവാലിന്റെ കഥ എഴുതിയിരിക്കുന്നത്.

  'ബവാൽ' കൂടാതെ രാജ്‌കുമാർ റാവോയ്ക്ക് ഒപ്പം 'മിസ്റ്റർ ആൻഡ് മിസിസ് മഹി'യും മലയാള സിനിമ 'ഹെലന്റെ' ഹിന്ദി റീമേക്കായ 'മിലി'യും ജാൻവിയുടെ പുതിയ ചിത്രങ്ങളായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു 'ഹെലൻ'. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ് 'മിലി'യും സംവിധാനം ചെയ്യുന്നത്. ജാൻവിയുടെ അച്ഛൻ ബോണി കപൂറാണ് നിർമാണം.

  നേരത്തെ, അച്ഛനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ഒരു കുറിപ്പുമായി ജാൻവി കപൂര്‍ രംഗത്തെത്തിയിരുന്നു. "വളരെ രസകരമായിരുന്നു തന്റെ അച്ഛൻ നിര്‍മിച്ച സിനിമയിലെ അഭിനയം. നിങ്ങൾ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നൽകൂ എന്ന് പറയുമ്പോൾ എല്ലാവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. മാത്തുക്കുട്ടി സേവ്യർ സാർ, നിങ്ങളുടെ മാർഗനിർദേശത്തിനും ക്ഷമയ്ക്കും നന്ദി. നോബിൾ തോമസിനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതായിരിക്കും അച്ഛാ 'മിലി'യെന്നും ജാൻവി കപൂര്‍ പറഞ്ഞിരുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  മലയാളത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു 'ഹെലെൻ' നിര്‍മിച്ചത്. ആല്‍ഫ്രഡ് കുര്യൻ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥ. 'ഹെലനി'ലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചിരുന്നു. ചിത്രത്തിൽ നായികയായെത്തിയ അന്ന ബെന്നിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.

  Read more about: bollywood
  English summary
  Viral: Janhvi Kapoor Opens Up She Look Odd If Share Scree Space With Three Khans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X