For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പരാസികളെ ഭയന്ന് കാറിന്റെ ഡിക്കിയില്‍ ഒളിച്ച് ജാന്‍വി; ആ അനുഭവം വെളിപ്പെടുത്തി താരസുന്ദരി

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. താരപുത്രിയായി സിനിമയിലെത്തിയ ജാന്‍വി വളരെ പെട്ടെന്നു തന്നെ സ്വന്തമായൊരു ഇടം നേടുകയായിരുന്നു. ജാന്‍വിയുടെ പിന്നാലെ എപ്പോഴും ക്യാമറക്കണ്ണുകളാണ്. ഫോട്ടോഷൂട്ടുകള്‍ മാത്രമല്ല ജിമ്മില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ജിമ്മില്‍ വരികയും പോവുകയും ചെയ്യുന്ന ജാന്‍വിയുടെ ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് പിന്നാലെ എപ്പോഴും പാപ്പരാസികളും ഉണ്ട്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ഈ പാപ്പരാസി ശല്യം മൂലം ജാന്‍വിയ്ക്ക് പലപ്പോഴും ഒളിച്ച് നടക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലൊരു അനുഭവത്തെക്കുറിച്ച് ജാന്‍വി തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ വേഴ്‌സസ് ഫുഡ് എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ജാന്‍വി തന്റെ അനുഭവം പറഞ്ഞത്. പരിപാടിയുടെ ഭാഗമായി ജാന്‍വി തന്റെ സുഹൃത്തുക്കള്‍ക്കായി കൊറിയന്‍ ഭക്ഷണമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇത് കഴിച്ച ശേഷം ജാന്‍വിയുടെ ട്രെയിനര്‍ നമ്രത പുരോഹിത് ആണ് ആ കഥ പറയാന്‍ ജാന്‍വിയോട് ആവശ്യപ്പെട്ടത്.

  Janhvi Kapoor

  ഒരു തവണ ജിമ്മില്‍ നിന്നും ഇറങ്ങാന്‍ നേരം തന്റെ ഫോട്ടോകള്‍ ആരും എടുക്കാതിരിക്കാന്‍ ജാന്‍വി ചെയ്ത കാര്യത്തെക്കുറിച്ചായിരുന്നു നമ്രത വെളിപ്പെടുത്തിയത്. ആ സമയത്ത് താന്‍ ജിമ്മില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും വീട്ടില്‍ ആണ് ഉണ്ടാകേണ്ടിയിരുന്നതെന്നും അതുകൊണ്ടാണ് തന്റെ ചിത്രം ആരും എടുക്കാതിരിക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു ജാന്‍വി പറഞ്ഞത്. നമോ നീ എന്ന സഹായിക്കണം, അവര്‍ എന്നെ കാണരുതെന്ന് ജാന്‍വി തന്നോട് പറഞ്ഞുവെന്നാണ് നമ്രത പറഞ്ഞത്.

  പുറത്തു കാത്തു നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ പാവങ്ങളാണെന്നും അവരെ ഓര്‍ത്ത് തനിക്ക് നല്ല വിഷമമുണ്ടായിരുന്നുവെന്നും നമ്രത പറയുന്നു. പക്ഷെ ജാന്‍വിയെ പുറത്തു കടത്താതെ വേറെ വഴിയുണ്ടായിരുന്നില്ല. ഇതോടെ ആദ്യം ജന്‍വിയുടെ കാര്‍ പുറത്തേക്ക് അയക്കുകയായിരുന്നു. ജാന്‍വി അതിലുണ്ടെന്നായിരുന്നു പുറത്ത് കാത്തു നിന്ന ഫോട്ടോഗ്രാഫര്‍മാരുടെ ധാരണ. എന്നാല്‍ പിന്നാലെ നമ്രതയുടെ കാറില്‍ കയറി പുറത്തേക്ക് കടക്കുകയായിരുന്നു. ഇതൊരു ചെയ്‌സിലേക്ക് നയിച്ചുവെന്നാണ് നമ്രത പറയുന്നത്.

  അവര്‍ ഇത് ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ഫോട്ടോഗ്രാഫര്‍മാരെക്കുറിച്ച് ജാന്‍വി പറഞ്ഞത്. എന്നാല്‍ അവര്‍ തങ്ങളെ ബൈക്കില്‍ പിന്തുടരുകയായിരുന്നു. എത്ര തവണയാണ് താന്‍ കാറിന്റെ ഡിക്കിയില്‍ ഒളിച്ചിരുന്നതെന്ന് പോലും അറിയില്ലെന്നും ജാന്‍വി പറയുന്നുണ്ട്. തന്റെ കാറിനുള്ളില്‍ എപ്പോഴും ഒരു പുതപ്പുണ്ടായിരിക്കുമെന്നും ജാന്‍വി പറയുന്നു. താന്‍ ഉണ്ടാകാന്‍ പാടില്ലാത്ത സ്ഥലത്തോ ആളുകളുടെ കൂടെയോ ഉണ്ടാകുമ്പോഴാണ് അത് ഉപയോഗിച്ച് ഒളിക്കുന്നതെന്നുമാണ് ജാന്‍വി പറയുന്നത്.

  അതേസമയം തന്റെ കുടുംബത്തിന്റെ എരിവിനോടുള്ള പ്രിയത്തെക്കുറിച്ചും ജാന്‍വി പരിപാടിയില്‍ പങ്കുവെക്കുന്നുണഅട്. എരിവ് കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ തങ്ങളുടെ കുടുംബത്തിലുള്ള ആളാണെന്ന് അംഗീകരിക്കില്ലെന്നാണ് ജാന്‍വി പറയുന്നത്. നാണംകെടുത്തുമെന്നും ജാന്‍വി പറയുന്നത്. പരിപാടിയില്‍ അതിഥികളായി നടന്‍ അനില്‍ കപൂറും എത്തുന്നുണ്ട്.

  Also Read: കേട്ടതെല്ലാം സത്യം, സമാന്തയും നാഗ ചൈതന്യയും പിരിയുന്നു! നാഗര്‍ജുന പത്രസമ്മേളനം ഉപേക്ഷിച്ചതിന് പിന്നില്‍

  Devi Ajith's daughter Nandhana's wedding visuals

  നടി ശ്രീദേവിയുടേയും നിര്‍മ്മതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അരങ്ങേറുന്നത്. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ അമ്മ ശ്രീദേവി മരിക്കുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ഗോസ്റ്റ് സ്‌റ്റോറീസ്, നെറ്റ്ഫ്‌ള്കിസിന്റെ തന്നെ ഗുഞ്ജന്‍ സക്‌സേന, രൂഹി തുടങ്ങിയവയായിരുന്നു ജാന്‍വിയുടെ മറ്റ് സിനിമകള്‍. ഗുഞ്ജന്‍ സക്‌സേനയിലെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ജാന്‍വി എത്തിയത്. ഒരു ബയോപിക് ആയിരുന്നു ഗുഞ്ജന്‍ സക്‌സേന. ദോസ്താന 2, ഗുഡ് ലക്ക് ജെറി തുടങ്ങിയവയാണ് ജാന്‍വിയുടെ പുതിയ സിനിമകള്‍. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നതും ജാന്‍വിയാണ്. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് ജാന്‍വിയെ കാണുന്നത്.

  Read more about: jhanvi kapoor
  English summary
  Viral: Janhvi Kapoor Opens Up The Horrific Experience Of Hiding Out From Paparazzi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X