'കാമം എന്നാൽ എനിക്ക്...! ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്'; കജോൾ പറയുന്നു

ബോളിവുഡിലെ നായികമാരിൽ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക ഇടം നേടിയെടുത്തിട്ടുള്ള താരമാണ് കജോൾ. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ കജോൾ ഇന്നും സിനിമകളിൽ സജീവമാണ്. സിനിമ കുടുംബത്തില്‍ നിന്നാണ് കജോള്‍ വരുന്നത്. എന്നാല്‍ സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് കജോൾ ബോളിവുഡിലെ സൂപ്പർ നായികയാകുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാൻ കാജോളിന് കഴിഞ്ഞു. 90 കളിലെ ഏറ്റവും വലിയ നായികയായി തിളങ്ങി നിന്ന കാജോളിന് ഇന്നും ഒരുപാട് ആരാധകരുണ്ട്.

സിനിമയിലെ പോലെ തന്നെ ഓഫ് സ്‌ക്രീനിലും കജോൾ ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്. എവിടെയും എന്തും തുറന്ന് പറയാൻ മടിക്കാത്ത നടിയാണ് കജോൾ. അതുകൊണ്ട് തന്നെ കാജോളിന് ഒരുപാട് ആരാധകർ ഉണ്ട്. അടുത്തിടെയായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് കജോൾ അഭിയിക്കുന്നത്. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കാജോളിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ.

kajol

അമിത് ആർ ശർമ്മ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറീസ് 2 ആണ് കാജോളിന്റെതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. കുമുദ് മിശ്രയാണ് ചിത്രത്തിൽ കാജോളിന്റെ ജോഡിയാകുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് കജോൾ ഇപ്പോൾ. അതിനിടെ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ കാമത്തിന് (ലസ്റ്റ്) നൽകുന്ന നിർവചനം എന്താണെന്ന് കാജോളിനോട് ചോദിക്കുകയുണ്ടായി. അതിന് കജോൾ നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധനേടുകയാണ്.

"ലസ്റ്റ് എന്നാൽ എന്തെങ്കിലും ചെയ്യാനുള്ള തീവ്രമായ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ജീവിതത്തോട് തീവ്രമായ ആസക്തിയുള്ള വ്യക്തി ആയാണ് ഞാൻ എന്നെ വിശേഷിപ്പിക്കുന്നത്. എനിക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്, എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്, സംഗീതം കേൾക്കാൻ ഇഷ്ടമാണ്, നെയ്യാനും തുന്നാനും ഒക്കെ എനിക്ക് ഇഷ്ടമാണ്.

അങ്ങനെ എന്റെ ജീവിതത്തിൽ ഞാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്, കുട്ടികളുമായി ആഘോഷിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കുട്ടികൾ തമാശ പറയുന്നത് ഇഷ്ടമാണ്, ചിരിക്കാനും ആളുകളെ ചിരിപ്പിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്, അതെല്ലാം എനിക്ക് ചെയ്യണം", കജോൾ പറയുന്നു.

നടൻ അജയ് ദേവ്ഗണിനെയാണ് കജോൾ വിവാഹം ചെയ്തത്. 1995 ൽ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. 1999 ഫെബ്രുവരി 24നായിരുന്നു കാജോളും അജയും വിവാഹം. നൈസ ദേവ്ഗൺ, യുഗ് ദേവ്ഗൺ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

kajol

അതേസമയം 2018 ൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗമാണ് നാല് ഭാഗങ്ങളടങ്ങിയ ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2. റോണി സ്‌ക്രൂവാലയുടെ ഉടമസ്ഥതയിലുള്ള ആഷി ദുവയുടെ ഫ്ലയിംഗ് യൂണികോൺ എന്റർടൈൻമെന്റും ആർഎസ്‌വിപി ഫിലിംസും ചേർന്നാണ് ലസ്റ്റ് സ്റ്റോറീസ് 2 നിർമ്മിച്ചിരിക്കുന്നത്.

കുമുദ് മിശ്ര, തമന്ന ഭാട്ടിയ, വിജയ് വർമ്മ, തിലോത്തമ ഷോം, അമൃത സുഭാഷ്, നീന ഗുപ്ത, അംഗദ് ബേദി, മൃണാൽ താക്കൂർ തുടങ്ങിയ താരങ്ങളും ലസ്റ്റ് സ്റ്റോറീസ് 2 ൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. സുജോയ് ഘോഷ്, ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ എന്നിവരാണ് മറ്റു സംവിധായകർ. ജൂൺ 29 നാണ് ലസ്റ്റ് സ്റ്റോറീസ് സ്ട്രീമിങ് ആരംഭിക്കുന്നത്.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X