For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ കാമുകൻ 'അനക്കോണ്ട'യോട് ചെയ്തത് തന്നെ ഞങ്ങൾ നിങ്ങളോടും ചെയ്യും; രശ്‌മികയ്ക്ക് കെആർകെയുടെ ഭീഷണി!

  |

  തെന്നിന്ത്യന്‍ സിനിമയിൽ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. പുഷ്പയുടെ വിജയത്തോടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

  സോഷ്യൽ മീഡിയ നാഷണൽ ക്രഷ് എന്ന വിശേഷണം നൽകിയിട്ടുള്ള രശ്മിക മന്ദാനയുടെ കരിയര്‍ ആരംഭിക്കുന്നത് കന്നഡ സിനിമയില്‍ നിന്നുമാണ്. കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറിക് പാർട്ടി ആയിരുന്നു ആദ്യ ചിത്രം. എന്നാൽ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച ഗീത ഗോവിന്ദമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്.

  Also Read: 'അവസാന ചടങ്ങുകൾ നടത്താൻ കാശില്ല, മദ്യപാനിയായിരുന്നു, ആറ് വർഷം സ്റ്റോർ റൂമിൽ‌ താമസിച്ചു'; ഫറാ ഖാന്റെ ജീവിതം!

  ഗീത ഗോവിന്ദത്തിന് ശേഷം ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രം തെന്നിന്ത്യ മുഴുവൻ നടിക്ക് ആരാധകരെ സമ്മാനിക്കുകയായിരുന്നു. പിന്നാലെ തമിഴിലും തെലുങ്കിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു നടി. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ് ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ഹിന്ദിയിലെത്തുന്നത്.

  ഹിന്ദിയിൽ രണ്ടു ചിത്രങ്ങളാണ് നടി ഇനി അഭിനയിക്കാൻ പോകുന്നത് എന്നാണ് വിവരം. അതേസമയം, തമിഴിൽ വിജയ് നായകനായ വാരിസ് ആണ് രശ്‌മികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വാരിസിന്റെ ട്രെയിലർ വന്നതോടെ രശ്‌മികയും ലൈംലൈറ്റിൽ വന്നിരിക്കുകയാണ്. ട്വിറ്ററിൽ അടക്കം രശ്‌മിക ട്രെൻഡിങ് ആയി നിൽക്കുന്നതിനിടെ രശ്‌മികയ്ക്ക് എതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കെആർകെ.

  ബോളിവുഡിലെ വിവാദങ്ങളുടെ തോഴനായ കെആർകെ, വിജയ് ദേവരകൊണ്ടയെയും ചേർത്താണ് രശ്‌മികയ്ക്ക് എതിരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ കാമുകന് ചെയ്തത് തന്നെ നിങ്ങളോടും ചെയ്യും എന്നാണ് കെആർകെയുടെ പോസ്റ്റ്.

  'മാഡം രശ്മിക ജീ, ഞങ്ങൾ ഹിന്ദി പ്രേക്ഷകർ നിങ്ങളുടെ ബോയ്ഫ്രണ്ടായ അനക്കോണ്ട സിനിമയായ ലൈഗറിനോട് എന്താണ് ചെയ്‌തതെന്ന് നിങ്ങൾക്കറിയാമെന്ന് പ്രതീക്ഷിക്കുന്നു, അവനെ ബോളിവുഡിൽ നിന്ന് ഞങ്ങൾ പുറത്താക്കി. അതുപോലെ തന്നെയാണ് ഞങ്ങൾ നിങ്ങളോട് ചെയ്യാൻ പോകുന്നത്. എന്നാൽ നിങ്ങളെ ഭോജ്പുരി സിനിമകളിൽ കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളു,' എന്നായിരുന്നു കെആർകെയുടെ പോസ്റ്റ്.

  ഗീത ഗോവിന്ദം, ഡിയർ ഫ്രണ്ട് എന്നി സിനിമകൾക്ക് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സജീവമാണ്. അടുത്തിടെ ഓരോ ഇടങ്ങളിൽ ഇവരെ ഒരേ സമയം കണ്ടതൊക്കെ ഏറെ ചർച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതായും പല തവണ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

  എന്നാൽ രണ്ടുപേരും ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നല്ല സുഹൃത്തുക്കൾ ആണെന്ന് മാത്രമാണ് പ്രതികരണം. അതിനിടയിലാണ് വിജയ് ദേവരകൊണ്ടയെ രശ്‌മികയുടെ കാമുകനായി വിശേഷിപ്പിച്ച് കൊണ്ട് കെആർകെയുടെ പോസ്റ്റ്.

  Also Read: ഓരോരോ പട്ടിത്തരങ്ങള്‍ കാണിച്ചിട്ട് താളവും, നല്ലത് കണ്ടാ മലയാളി അംഗീകരിക്കും; മറുപടിയുമായി നയന

  അതേസമയം, നാളെയാണ് വാരിസ് തിയറ്ററുകളിൽ എത്തുക. രശ്‌മികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വംശി പൈഡിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  അതിനു ശേഷം ഹിന്ദി ചിത്രം മിഷൻ മജ്നു ആണ് രശ്മികളുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. സിദ്ധാർഥ് മൽഹോത്രയാണ് നായകൻ. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. രൺബീർ കപൂറിന്റെ അനിമൽ, പുഷ്പയുടെ രണ്ടാം ഭാഗം എന്നിവയാണ് രശ്‌മികയുടെ വരാനിരിക്കുന്ന മറ്റു സിനിമകൾ.

  Read more about: rashmika mandanna
  English summary
  Viral: KRK Slam Rashmika Mandanna And Her Boyfriend Vijay Deverakonda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X