For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനന്യ അല്ല, ലൈഗറിൽ വിജയ് ദേവരകൊണ്ടയുടെ നായികയാകേണ്ടിയിരുന്നത് ജാൻവി; വെളിപ്പെടുത്തി സംവിധായകൻ

  |

  വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം 'ലൈഗർ' ന് ആയുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയൊരു തരംഗം തീർത്ത ശേഷം ഇപ്പോൾ ബോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ ഉറപ്പിച്ചാണ് നടൻ പുതിയ ചിത്രവുമായി എത്തുന്നത്. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

  കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻ നിർമ്മിക്കുന്ന 'ലൈഗർ' ഒരു പാൻ ഇന്ത്യ ചിത്രമാണ്. തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയാകുന്നത്. രമ്യ കൃഷ്ണൻ ഒരു പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്.

  Vijay Deverakonda

  Also Read: അർജുനോ സിദ്ധാർഥോ, ആരാണ് നന്നായി ചുംബിക്കുന്നത്!, പരിനീതി പറഞ്ഞ മറുപടി ഇങ്ങനെ

  അതേസമയം, ചിത്രത്തിൽ തന്റെ ആദ്യ ചോയ്‌സ് അനന്യ ആയിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. മുംബൈയിൽ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് പുരി ജഗന്നാഥ് ഇക്കാര്യം പറഞ്ഞത്.

  വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ജാൻവി കപൂറിനെയാണ് താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജാൻവിക്ക് ഡേറ്റ് ഇല്ലാത്തതിനാൽ കരൺ ജോഹർ അനന്യ പാണ്ഡെയുടെ പേര് നിർദ്ദേശിക്കുകയായിരുന്നു എന്നും ലൈഗർ സംവിധായകൻ പുരി ജഗന്നാഥ് പറഞ്ഞു. 'ഞാൻ ശ്രീദേവി ജിയുടെ വലിയ ആരാധകനാണ്, അതിനാൽ ജാൻവിയെ (കപൂർ) കൊണ്ട് ആ കഥാപാത്രം ചെയ്യിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഡേറ്റ് ലഭ്യമല്ലായിരുന്നു' അദ്ദേഹം പറഞ്ഞു.

  Also Read: കാമുകന്റെ വേര്‍പാടിന് പിന്നാലെ നടി ഷെഹനാസ് മറ്റൊരു ബന്ധത്തിലേക്ക്; നടിയെ കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്

  ജാൻവിയുടെ ഡേറ്റ് ലഭ്യമല്ലെന്ന് പറഞ്ഞപ്പോൾ, പകരം അനന്യയെ നോക്കാൻ കരൺ നിർദ്ദേശിക്കുകയായിരുന്നു. "കഥ കേട്ടതിന് ശേഷം അദ്ദേഹം (കരൺ) അനന്യ പാണ്ഡെയെ നിർദ്ദേശിച്ചു," സംവിധായകൻ പറഞ്ഞു.

  കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് തന്റെ ആദ്യ പാൻ-ഇന്ത്യൻ ചിത്രം ചെയ്യാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ,അദ്ദേഹത്തിനെ ഇഷ്ടമാണെന്നും അദ്ദേഹം രാജാവാണെന്നുമായിരുന്നു പുരി ജഗന്നാഥിന്റെ മറുപടി. വിജയുടെ അർജുൻ റെഡ്ഡി കരണിന് ഇഷ്ടമായെന്നും. വിജയ്‌ക്ക് എന്തെങ്കിലും നല്ല സ്‌ക്രിപ്റ്റ് വന്നാൽ അത് തന്നിലേക്ക് എത്തിക്കണമെന്ന് കരൺ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ലൈഗർ അദ്ദേഹത്തിലേക്ക് എത്തിയതെന്നും സംവിധായകൻ പറഞ്ഞു.

  Also Read: ഭർത്താവും കാമുകനും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല; വിവാഹശേഷം പ്രിയങ്ക പറഞ്ഞത്

  വിജയുടെ അടുത്ത ചിത്രമായ ജനഗണമനയ്ക്കായും സംവിധായകൻ ജാൻവിയെ സമീപിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ഡേറ്റ് ലഭ്യമായില്ലെന്ന് വ്യക്തമാക്കി.

  മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ടയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിഹാസ ബോക്‌സർ മൈക്ക് ടൈസൺ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

  Also Read: കുറച്ചു സിനിമകൾ വിജയിച്ചില്ലെങ്കിൽ ചരമക്കുറിപ്പ് എഴുതാൻ നിൽക്കുന്നവരാണ്; തുറന്നടിച്ച് 'വൈറ്റ്' സിനിമയിലെ നായിക

  ലൈഗറിന് ശേഷം, റൊമാന്റിക് കോമഡി ചിത്രമായ ഖുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. സാമന്ത റൂത്ത് പ്രഭുവാണ് ചിത്രത്തിൽ നായികയാവുക. ഡിസംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. മഹാനടിക്ക് (2018) ശേഷം സമാന്തയോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. പുരി ജഗന്നാഥിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമായ ജനഗണമനയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് ഇതിലെ നായിക.

  Read more about: vijay deverakonda
  English summary
  Viral Liger director Puri Jagannadh reveals that his first choice opposite Vijay Deverakonda was Jahnvi Kapoor not Ananya Panday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X