പ്രശസ്തിക്ക് വേണ്ടി നിലപാട് മാറ്റി, ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ അതുമാത്രം!; തമന്നയുടെ മറുപടി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുണ്ട് താരത്തിന്. ഹാപ്പി ഡെയ്‌സ് എന്ന തെലുങ്ക് സിനിമയിലൂടെയാണ് തമന്ന ശ്രദ്ധനേടുന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ തമന്ന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി നടി അഭിനയിച്ചിട്ടുണ്ട്.

മുൻനിര താരമായി നിറഞ്ഞു നിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാടെടുത്ത നായികയായിരുന്നു തമന്ന. ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടുള്ള തമന്ന, സിനിമയ്ക്കായി കരാർ ഒപ്പു വയ്ക്കുന്നതിന് മുൻപ് തന്നെ സിനിമയിൽ ലിപ് ലോക്ക്, ബിക്കിനി സീനുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാറുണ്ട്. എന്നാൽ തമന്നയുടെതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ്‌ സ്റ്റോറീസ് 2 എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന പ്രൈം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിട്ടുണ്ട്.

tamannaah

രണ്ടിന്റെയും ട്രെയിലറുകൾ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങൾ ഉയരുകയുണ്ടായി. ചുംബനരംഗങ്ങളും ബിക്കിനി രംഗങ്ങളും ഒരിക്കലും ചെയ്യില്ലെന്ന് നിലപാടെടുത്ത തമന്ന എന്തുകൊണ്ട് നിലപാട് മാറ്റിയെന്ന ചോദ്യമാണ് ആരാധകരിൽ നിന്ന് ഉയരുന്നത്. ലസ്റ്റ് സ്റ്റോറീസിലും ജീ കർദയിലും ലിപ് ലോക്കും ടോപ് ലസ് രംഗങ്ങളും വരുന്നുണ്ട്.

പ്രശസ്തിക്ക് വേണ്ടിയാകും തമന്ന നിലപാട് മാറ്റിയത്. എല്ലാത്തിലും ഇപ്പോൾ അത് മാത്രമായി എന്നൊക്കെ ആയിരുന്നു സോഷ്യൽമീഡിയയിൽ ആരാധകരുടെ വിമർശനം. എന്നാൽ ഫിലിം കമ്പാനിയന് നൽകിയ പുതിയ അഭിമുഖത്തിൽ അതിന് മറുപടി നൽകിയിരിക്കുകയാണ് തമന്ന.

തന്റെ കരിയറിൽ ഇതുവരെ ഇതുപോലെയുള്ള ഇന്റിമസി രം​ഗങ്ങൾ ചെയ്തിട്ടില്ലെന്ന് തമന്ന പറയുന്നു. അഥവാ ചെയ്തിട്ടുണ്ടെങ്കിലും അത് വളരെ കുറച്ച് മാത്രമാണ്. പ്രേക്ഷകർക്ക് അത് അരോചകമായി തോന്നുമോ എന്നായിരുന്നു തന്റെ ഭയം. സ്‌ക്രീനിൽ ചുംബിക്കില്ല, അങ്ങനെയൊരിക്കലും ചെയ്യില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ആളായിരുന്നു താൻ. ഇപ്പോൾ അതിൽ നിന്ന് പുറത്തുകടന്നതാണെന്നും തമന്ന പറഞ്ഞു.

'ഹോട്ട് സീനുകൾ ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ താനും ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിതയാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കുക എന്നത് ഒരു പരിണാമമായിരുന്നു',

'18 വർഷത്തിന് ശേഷം ജനപ്രീതി നേടാനുള്ള എന്റെ ശ്രമമല്ല ഇത്. എനിക്ക് 18 വർഷത്തെ അനുഭവപരിചയവും നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് പ്രശസ്തിയ്ക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടതില്ല', തമന്ന വ്യക്തമാക്കി. സിനിമയിൽ അരങ്ങേറ്റം നടത്തിയ സമയത്താണ് ചുംബനരം​ഗങ്ങളിൽ അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തമന്ന പറഞ്ഞത്. എന്നാൽ താരത്തിന് അത് തിരുത്തേണ്ടി വന്നു.

tamannaah

നിലവിൽ തെലുങ്കിലും ബോളിവുഡിലുമാണ് തമന്ന കൂടുതൽ സജീവമായിരിക്കുന്നത്. അതേസമയം തമിഴിലും മലയാളത്തിലുമെല്ലാം നടിയുടെ ചിത്രങ്ങൾ അണിയറയിൽ ഉണ്ട്. നല്ല കഥാപാത്രങ്ങൾ വന്നാൽ ഏത് ഭാഷയിലായാലും അഭിനയിക്കാൻ താൻ തയ്യാറാണെന്നാണ് തമന്ന പറയുന്നത്.

ആർ. ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, അമിത് ശർമ്മ എന്നിവർ ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ് 2. ചിത്രത്തിന്റെ ആദ്യ ഭാ​ഗം ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ചിരഞ്ജീവി നായകനാകുന്ന ഭോല ശങ്കർ, രജനീകാന്തിന്റെ ജയിലർ, ദിലീപ് നായകനാകുന്ന ബാന്ദ്ര തുടങ്ങിയ ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു സിനിമകൾ.

Read more about: tamannaah bhatia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X