ഭക്ഷണത്തിനായി കല്യാണ വീട്ടിലും പാര്‍ട്ടികളിലും ഡാന്‍സ് കളിച്ചിട്ടുണ്ട്; മിഥുന്‍ ചക്രവര്‍ത്തി പറയുന്നു
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് മിഥുന്‍ ചക്രവര്‍ത്തി. ഒരുപാട് ആരാധകരുള്ള സൂപ്പര്‍ താരമായിരുന്നു ഒരുകാലത്ത് മിഥുന്‍ ചക്രവര്‍ത്തി. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും അഭിനയിച്ചിട്ടുള്ള മിഥുന്‍ ചക്രവര്‍ത്തി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ കടന്നു വന്ന് താരമായി മാറിയ നടനാണ് മിഥുന്‍ ചക്രവര്‍ത്തി. അഭിനയം പോലെ തന്നെ തന്റെ ഡാന്‍സിംഗ് മികവു കൊണ്ടും ആരാധകരുടെ മനസ് കവര്‍ന്ന താരമാണ് ആരാധകര്‍ സ്‌നേഹത്തെ മിഥുന്‍ ദാ എന്ന് വിളിക്കുന്ന മിഥുന്‍ ചക്രവര്‍ത്തി.
വളരെയധികം യാതനകള്‍ അതിജീവിച്ചാണ് മിഥുന്‍ ചക്രവര്‍ത്തി ജീവിത വിജയം നേടുന്നത്. തന്റെ കഷ്ടപ്പാടുകളുടെ കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മിഥുന്‍ ചക്രവര്‍ത്തി. ഹുണര്‍ബാസ് എന്ന ഷോയിലെ വിധി കര്‍ത്താവാണ് ഇപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി. പരിപാടിക്കിടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്. പരിപാടിയുടെ ഭാഗമായൊരു മത്സരാര്‍ത്ഥി നടത്തിയ പ്രകടനത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം മനസ് തുറന്ന് വായിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പരിപാടിയില്‍ ആകാശ് സിംഗ് എന്ന പേരിലുള്ള മത്സരാര്‍ത്ഥി പങ്കെടുക്കാനെത്തിയിരുന്നു. ബീഹാര്‍ സ്വദേശിയായ ആകാശ് പോള്‍ ആക്ടായിരുന്നു ചെയ്തത്. യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന പാട്ടിലായിരുന്നു പ്രകടനം. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം കരണ്‍ ജോഹറും പരിനീതി ചോപ്രയുമാണ് ഷോയിലെ വിധികര്‍ത്താക്കള്‍. ആകാശിന്റെ പ്രകടനത്തിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചായിരുന്നു വിധി കര്‍ത്താക്കള്‍ ആദരം അറിയിച്ചത്. പിന്നാലെ ആദര്‍ശ് വിതുമ്പി കൊണ്ട് തന്റെ ജീവിതം പറയുകയായിരുന്നു.
ബീഹാര്‍ സ്വേദശിയായ ആകാശ് ആദ്യമായാണ് ഒരു സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നത്. ബീഹാറില്‍ നിന്നും മുംബൈയിലെത്തിയ ശേഷം പലപ്പോഴും ആകാശിന് പട്ടിണി കിടക്കേണ്ടി വരികയും മരത്തിന്റെ ചുവട്ടില്‍ കിടന്നുറങ്ങുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. കിടന്നുറങ്ങാനൊരു ഇടമില്ലാതെ ഏറെ നാള്‍ കഷ്ടപ്പെട്ട ആകാശ് മരങ്ങളിലും റോഡ് സൈഡിലെ പോളുകളിലുമായിരുന്നു തന്റെ ഡാന്‍സ് പോലും പരിശീലിച്ചത്. ആകാശ് കരയവെ പരിനീത് സ്റ്റേജിലേക്ക് എത്തി അദ്ദേഹത്തിന് ആത്മവിശ്വാസം പകരുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതിനിടെ മിഥുന്‍ ചക്രവര്‍ത്തി വികാരഭരിതനായി തന്റെ തുടക്കകാലം ഓര്‍ക്കുകയായിരുന്നു.
''എന്നെ ആരും നായകനാക്കില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. അതുകൊണ്ട് ഞാന്‍ വില്ലനാകാന്‍ തീരുമാനിച്ചു. ഡാന്‍സ് ചെയ്യുന്ന വില്ലന്‍. കാശ് ലാഭിക്കാന്‍ വേണ്ടി ഞാന്‍ നടന്നായിരുന്നു സെറ്റിലേക്ക് പോയിരുന്നത്. ഒരു നേരത്തെ ഭക്ഷണം കിട്ടുമെന്നുള്ളത് കൊണ്ട് പല വലിയ പാര്‍ട്ടികളും വിവാഹങ്ങളിലും ഞാന്‍ ഡാന്‍സ് കളിക്കുമായിരുന്നു'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 1976 ല്‍ പുറത്തിറങ്ങിയ സമാന്തര സിനിമയായ മൃഗയയിലൂടെയായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പിന്നീട് ബോളിവുഡിലെ ഡിസ്‌കോ ഡാന്‍സര്‍ ആയി വളരുകയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി.


Click it and Unblock the Notifications