കറുത്ത ഉപ്പ്, വേലക്കാരിയെന്ന് കരുതി, നേരിട്ട് കണ്ടതോടെ ക്രഷ് പൊട്ടി; പ്രിയങ്കയെ അവഹേളിച്ച് പാക് നടന്‍

ബോളിവുഡും കടന്ന് ഹോളിവുഡില്‍ സാന്നിധ്യം അറിയിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് പ്രിയങ്ക ചോപ്ര. ഇന്ന് ഹോളിവുഡിലും ശക്തമായ സാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍.

ഇതിനിടെ ഇപ്പോഴിതാ പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള പാക് യൂട്യൂബറുടെ വാക്കുകള്‍ വിവാദമായി മാറിയിരിക്കുകയാണ്. പ്രശസ്ത പാക് യൂട്യൂബറും കൊമേഡിയനുമാണ് നാദിര്‍ അലി. പാട് നടന്‍ മൊഹമ്മര്‍ റാണ അതിഥിയായി എത്തിയത് നാദറിന്റെ പോഡ്കാസ്റ്റാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. റാണയും നാദിറും പ്രിയങ്ക ചോപ്രയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വിവാദമായി മാറുകയാണ്.

Priyanka Chopra

പോഡ്കാസ്റ്റിനിടെ തനിക്ക് ഭയാനകമായി തോന്നിയ പാക് നടി ആരെന്ന് നാദര്‍ റാണയോട് ചോദിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ സിനിമയില്‍ അങ്ങനൊരാളില്ല എന്നായിരുന്നു നാദിറിന്റെ മറുപടി. പിന്നാലെ ബോളിവുഡിലെ ആരോടെങ്കിലും അങ്ങനെ ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് നാദിര്‍ ചോദിച്ചു. അതിനും ഇല്ല എന്നായിരുന്നു റാണയുടെ മറുപടി.

പിന്നാലെ ഏതെങ്കിലും ഇന്ത്യന്‍ താരത്തെ തിരിച്ചറിയാന്‍ സാധിക്കാതെ പോയിട്ടുണ്ടോ എന്ന് നാദര്‍ ചോദിക്കുന്നുണ്ട്. ഇതിന് റാണ നല്‍കിയ മറുപടിയിലാണ് പ്രിയങ്ക ചോപ്രയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഒരിക്കല്‍ താന്‍ പ്രിയങ്ക ചോപ്രയെ കണ്ടുമുട്ടിയിരുന്നു. ഒരു പരിപാടിക്കിടെ ഒരു സ്ത്രീ വന്ന് തന്റെ അടുത്തിരുന്നു. അത് ആരാണെന്ന് എനിക്ക് മനസിലായില്ല'' എന്നാണ് റാണ പറയുന്നത്. ജോലിക്കാരിയാണോ എന്നായിരുന്നു അതിനോടുള്ള നാദിറിന്റെ പ്രതികരണം.

നാദറിന്റെ പരാമര്‍ശത്തെ തിരുത്താന്‍ റാണ തയ്യാറാകുന്നില്ല. അവര്‍ പോയ ശേഷം താന്‍ അടുത്തിരുന്നവരോട് അതാരാണ് ചോദിച്ചു. നിനക്ക് അവരെ മനസിലായില്ലേ അത് പ്രിയങ്ക ചോപ്രയാണെന്ന് അവര്‍ പറഞ്ഞു. അതോടെ തനിക്ക് പ്രിയങ്കയോട് നേരത്തെ തോന്നിയിരുന്ന ക്രഷ് മുഴുവന്‍ പോയെന്നും റാണ പറയുന്നു. അതേസമയം പ്രിയങ്ക ചോപ്രയെ അവതാരകന്‍ കാല നമക്കിനോട് (കറുത്ത ഉപ്പ്) ഉപമിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

Priyanka Chopra

പിന്നാലെ നിരവധി പേരാണ് പാക് താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ പോലെ സ്വന്തം കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും കരുത്തില്‍ ലോകം ആരാധിക്കുന്ന താരമായി വളര്‍ന്ന സ്ത്രീയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അസംബന്ധമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ''പ്രിയങ്കയുടെ മുന്നില്‍ ഇവര്‍ ഒന്നുമല്ല. പ്രിയങ്കയെ അപമാനിച്ച ഇവര്‍ ആരെന്ന് പോലും ആര്‍ക്കും അറിയില്ല'' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം.

''പ്രിയങ്ക ചോപ്രയുടെ ഫാനല്ല. പക്ഷെ നിങ്ങള്‍ പറഞ്ഞത് തീര്‍ത്തും നിലവാരമില്ലാത്ത വാക്കുകളാണ്. കറുത്ത ഉപ്പ്, വേലക്കാരി, ഭയാനകം, നിങ്ങളിതൊക്കെ കാര്യമായിട്ടാണോ പറയുന്നത്? പന്നെ ജോലിക്കാരി നിങ്ങളെക്കാള്‍ വിലകുറഞ്ഞ ഒരാളല്ല. അതൊരു അപമാനമായി കാണാതിരിക്കുക'' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇതുവരെ കണ്ടതില്‍ ഏറ്റവും മോശം അഭിമുഖങ്ങളിലൊന്ന് എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേരാണ് പ്രിയങ്കയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. അതേസമയം പ്രിയങ്ക ഇതിനോട് പ്രതികരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X