എന്റെ കൂട്ടുകാർക്ക് ഇപ്പോൾ 16, 17 വയസ്സുള്ള കുട്ടികളുണ്ട്; എന്നെ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചു!: പ്രിയങ്ക

തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി ഇന്ന് ബോളിവുഡും കടന്ന് ഹോളിവുഡിൽ വരെ തന്റേതായ ഒരിടം കണ്ടെത്തി നിൽക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. 2000 ൽ ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ ബോളിവുഡിന്റെ സൂപ്പർ നായികയായി മാറുകയായിരുന്നു താരം. അങ്ങനെ നിറഞ്ഞു നിൽക്കുമ്പോഴാണ് പ്രിയങ്ക ഹോളിവുഡിലേക്കും എത്തുന്നത്. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്.

തന്റെ പുതിയ വെബ് സീരീസായ സിറ്റാഡലിന്റെ വിജയാഘോഷത്തിലാണ് പ്രിയങ്ക ഇപ്പോൾ. അതിനിടെ പ്രിയങ്കയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലായി മാറുകയാണ്. ഫെമിന ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഒരു ചെറിയ പട്ടണത്തിൽ ജനിച്ചു വളർന്ന താൻ ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ഉണ്ടാക്കിയ വലിയ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക.

priyanka chopra

തന്നെ പ്രോത്സാഹിപ്പിക്കുകയും തന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത മാതാപിതാക്കളാണെന്ന് പ്രിയങ്ക പറഞ്ഞു. അതുപോലെ തന്റെ പഴയ സുഹൃത്തുക്കളിൽ പലരും ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞവരാണെന്നും ഇന്ന് അവർക്കെല്ലാം ഇപ്പോൾ കൗമാരക്കാരായ കുട്ടികളുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്. അവരെ ആരും ഇഷ്ടങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. വിശദമായി വായിക്കാം.

ഈ ഒരു വളർച്ച ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. എന്റെ സുഹൃത്തുക്കളിൽ പലരും അവരുടെ ഇരുപതുകളുടെ തുടക്കത്തിൽ വിവാഹിതരായവരാണ്, അവരെ ആരും അവരുടെ ഇഷ്ടങ്ങൾ പിന്തുടരാനോ കരിയറുണ്ടാക്കാനോ പ്രോത്സാഹിപ്പിച്ചിട്ടില്ല. അവർക്ക് ഇപ്പോൾ 16ഉം 17ഉം വയസ്സുള്ള കുട്ടികളുണ്ട്. അതും നല്ലതാണ്. വീട്ടിലിരിക്കാനും കുടുംബത്തെ പരിപാലിക്കാനും ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല,'

'ഞാനും അത് ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണിത്. എന്നെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും എന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നു. എന്റെ സഹോദരനോട് പെരുമാറുന്നതിൽ നിന്ന് വ്യത്യസ്തമായി എന്നോട് പെരുമാറാത്തവരായിരുന്നു അവർ. നിനക്കൊരു സ്വപ്നമുണ്ടെങ്കിൽ നിന്നോടൊപ്പമുണ്ടെന്ന് പറഞ്ഞത് അവരാണ്,' പ്രിയങ്ക പറഞ്ഞു.

താൻ ബോളിവുഡിൽ കരിയർ ആരംഭിച്ചപ്പോൾ തങ്ങളുടെ ജോലി ഉൾപ്പെടെ ഉപേക്ഷിച്ച് അച്ഛനും അമ്മയും തനിക്കൊപ്പം മുംബൈയിലേക്ക് വരുകയായിരുന്നു എന്നും ഇത് തന്നെ താൻ തന്റെ മകൾക്ക് വേണ്ടി ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. 'ആ സമയത്ത്, ഞാൻ അതെല്ലാം നിസാരമായിട്ടാണ് എടുത്തത്. അതവരുടെ കടമയാണെന്ന് കരുതി. എന്റെ കരിയറിനാണ് പ്രാധാന്യം കൊടുത്തത്. എന്റെ പുസ്തകം എഴുതുന്നതുവരെ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല,'

'ഇപ്പോൾ ഞാൻ എന്റെ നാല്പതുകളിലേക്ക് കടക്കുകയാണ്. എന്റെ കരിയർ ഉപേക്ഷിച്ച് വേറൊരു രാജ്യത്തേക്ക് വല്ലതും മാറാൻ എന്റെ മകൾ ആവശ്യപ്പെട്ടാൽ അവൾക്ക് വേണ്ടി ഞാൻ അത് ചെയ്യും,' പ്രിയങ്ക പറഞ്ഞു. അമ്മയായ ശേഷം തന്റെ മുൻഗണനകൾ മാറിയെന്നും നേരത്തെ കൂടുതൽ ഓപ്പൺ ആയ വ്യക്തി ആയിരുന്നു താനെങ്കിൽ അതിൽ മാറ്റം വന്നെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

'ഞാൻ പറയുന്നതോ പറയാത്തതോ ചെയ്യുന്നതോ ചെയ്യാത്തതോ ആയ എന്തും സൂക്ഷ്മമായി പരിശോധിക്കപ്പെടും. എന്റെ വിവാഹശേഷവും ഇപ്പോൾ മാൽതി വന്ന ശേഷവും എന്റെ മുൻഗണനകൾ മാറിയിട്ടുണ്ട്. കൃത്യസമയത്ത് വീട്ടിലേക്ക് മടങ്ങിയെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ ജോലി വളരെ വേഗത്തിൽ പൂർത്തിയാക്കി, ഞാൻ വീട്ടിലെത്തും. ഒരു കാരണവുമില്ലാതെ വാർത്തകളിൽ ഇടം പിടിക്കാൻ ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. എന്റെ ജോലിയുടെ ഭാഗമായിട്ടാണെങ്കിൽ അത് ഞാൻ ഇഷ്ടപ്പെടുന്നു. എന്നാൽ സ്വകാര്യത കിട്ടാൻ ബുദ്ധിമുട്ടാണ്',

'ഇപ്പോൾ എനിക്ക് എന്റെ മകളെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാൻ കൂടുതൽ സ്വകാര്യ ജീവിതത്തിലേക്ക് മാറി', പ്രിയങ്ക പറഞ്ഞു. കുടുംബ ജീവിതവും ജോലി തിരക്കുകളും എല്ലാം ഉണ്ടെങ്കിലും സന്തോഷകരമായ ജീവിതം നയിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. പലപ്പോഴും തന്നോട് അച്ഛൻ ഡോ. അശോക് ചോപ്ര പറഞ്ഞിരുന്ന ഒരു കാര്യവും താരം അഭിമുഖത്തിൽ പങ്കുവച്ചു.

priyanka chopra

ഓരോ തവണയും പുതിയ സ്ഥലത്തേക്ക് പോകുമ്പോൾ സ്വയം പുനർനിർമ്മിക്കാനുള്ള അവസരം കണ്ടെത്തണമെന്ന് അച്ഛൻ പറയുമായിരുന്നു എന്നാണ് പ്രിയങ്ക പറഞ്ഞത്. പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ നമ്മുടെ തെറ്റുകൾ നമ്മൾ ഉപേക്ഷിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എപ്പോഴൊക്കെ നിങ്ങൾക്ക് സ്റ്റക്കായി കിടക്കുന്നു എന്ന് തോന്നുന്നുവോ അപ്പോൾ തന്നെ അവിടെന്ന് പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കണമെന്നും നടി കൂട്ടിച്ചേർത്തു.

2018 ൽ ആയിരുന്നു പ്രിയങ്ക ചോപ്ര ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത്. മുൻപ് പല പ്രണയ ബന്ധങ്ങളും ഉണ്ടായിരുന്നെങ്കിലും കരിയറിൽ തിരക്കിലായി പ്രിയങ്ക വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജനുവരിയിലാണ് സറോഗസിയിലൂടെ ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത്. മാൽതി മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X