അടിവസ്ത്രം കാണണം, അത് കാണാനല്ലേ പ്രേക്ഷകർ വരുന്നതെന്ന് സംവിധായകൻ; ദുരനുഭവം പങ്കുവച്ച് പ്രിയങ്ക ചോപ്ര

ലോകമെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബൽ ഐക്കണായാണ് പ്രിയങ്ക ഇപ്പോൾ അറിയപ്പെടുന്നത്. 2000ൽ ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് എത്തിയ പ്രിയങ്ക അധികം വൈകാതെ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. തുടർന്ന് ഹോളിവുഡിലേക്കെത്തി അവിടെയും നേട്ടങ്ങൾ സ്വന്തമാക്കുകയായിരുന്നു താരം. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്.

കരിയറിന്റെ തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. പല അഭിമുഖങ്ങളിലും താരം അതേകുറിച്ചെല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ദി സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 2002 - 03 കാലഘട്ടത്തിലായിരുന്നു പ്രിയങ്കയുടെ സിനിമ അരങ്ങേറ്റം. അക്കാലത്ത് ഉണ്ടായ ഒരു മോശം അനുഭവമാണ് താരം പങ്കുവച്ചത്.

priyanka chopra

പ്രിയങ്ക ഒരു അണ്ടർകവർ ഏജന്റായി അഭിനയിച്ച ചിത്രമായിരുന്നു അത്. സിനിമയിലെ പുരുഷ കഥാപാത്രത്തെ വശീകരിക്കുന്നതായിരുന്നു രംഗം. 'ഞാൻ ആ വ്യക്തിയെ വശീകരിക്കണം, അതിനിടയ്ക്ക് എന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് അകത്ത് എനിക്ക് മറ്റൊരു വസ്ത്രം കൂടി ധരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അത് പറ്റില്ല എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്നായിരുന്നു സംവിധായകന്. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകർ വരുന്നതെന്നാണ് അയാൾ ചോദിച്ചത്,' പ്രിയങ്ക പറഞ്ഞു.

എന്നോട് നേരിട്ട് ആയിരുന്നില്ല ഇക്കാര്യം പറഞ്ഞത്. എന്റെ മുന്നിൽ വെച്ച് സ്റ്റൈലിസ്റ്റിനോടാണ് ഇങ്ങനെ പറഞ്ഞത്. തീർത്തും മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അതെന്ന് പ്രിയങ്ക പറയുന്നു. എന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിനല്ലാതെ എന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നാണ് അപ്പോൾ തോന്നിയത്. ഞാൻ എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് അതിന് ഒരു വിലയുമില്ലെന്ന് തോന്നിയെന്നും താരം പറയുന്നു.

അതോടെ പ്രിയങ്ക ആ സിനിമ ഉപേക്ഷിച്ചു. എല്ലാ ദിവസവും ആ സംവിധായകന്റെ മുഖം കാണാൻ താൽപര്യമില്ല എന്നതായിരുന്നു കാരണം. പിന്നീട് ഇതേ കുറിച്ച് അച്ഛനോട് പറയുകയും അച്ഛന്റെ നിർദേശ പ്രകാരം ആ സിനിമയിൽ പ്രിയങ്കയ്ക്കായി നിർമാതാക്കൾ ചെലവാക്കിയ മുഴുവൻ തുകയും തിരിച്ചു നൽകുകയും ചെയ്തു.

priyanka chopra

മുൻപ് ഓപ്ര വിൻഫ്രെയുമായുള്ള അഭിമുഖത്തിനിടെ, എന്തുകൊണ്ടാണ് താൻ ആ സംവിധായകനെതിരെ അന്ന് പ്രതികരിക്കാതിരുന്നതെന്നും നടി വെളിപ്പെടുത്തിയിരുന്നു. 'ഞാൻ അന്ന് ശരിക്കും പേടിച്ചു. ഞാൻ ഒരു തുടക്കക്കാരി ആയിരുന്നു, ഒപ്പം പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ള ആൾ എന്നൊരു പേര് ഉണ്ടാക്കിയെടുക്കരുതെന്ന് അക്കാലത്ത് പുതിയ പെൺകുട്ടികളോട് പറയുമായിരുന്നു. അതുകൊണ്ട് ഞാൻ ആ സിസ്റ്റത്തിൽ നിന്നു കൊടുത്തു', പ്രിയങ്ക പറഞ്ഞു.

ബോളിവുഡിൽ പല വിധത്തിലും താൻ ചൂഷണം ചെയ്യപ്പെടുന്നു എന്ന് മനസിലാക്കിയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. തന്നെ ഒതുക്കുന്നതായി തോന്നിയെന്ന് പ്രിയങ്ക മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമകളിൽ കാസ്റ്റ് ചെയ്യാതെ ഇരിക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് ഇവിടം മടുത്തു, തുടർന്ന് തനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് തോന്നിയെന്നുമാണ് പ്രിയങ്ക പറഞ്ഞത്. സിറ്റാഡൽ എന്ന സീരീസാണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. അതിന്റെ വിജയാഘോഷത്തിലാണ് താരമിപ്പോൾ.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X