For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് വർഷമായി, ഞാൻ ആഗ്രഹിച്ചത് ലഭിക്കുന്നതേയുള്ളു; ഹോളിവുഡിലെ കഷ്ടപ്പാടുകൾ പറഞ്ഞ് പ്രിയങ്ക

  |

  ഇന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ സൂപ്പർ താരമായി ഇപ്പോൾ ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയങ്ക. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.

  സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദർമാരോ ഒന്നുമില്ലാതെ പ്രിയങ്ക കൈവരിച്ച നേട്ടങ്ങൾ ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്നാണ് പ്രിയങ്ക ഇന്ന് കാണുന്ന ഗ്ലോബൽ സ്റ്റാറായി മാറിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര എന്ന സൂപ്പർ നായിക.

  Also Read: ഷൂട്ടിന് വരാതെ മുങ്ങി നടന്ന രേഖ, ഒടുവില്‍ ചീത്ത പറഞ്ഞ് സരോജ് ഖാന്‍; കണ്ണീരണിഞ്ഞ് താരം

  2018 ൽ പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ ഫാഷൻ ഐക്കൺ, സംരഭക, നിർമാതാവ്, എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും സമയം കണ്ടെത്തുന്നുണ്ട് താരം ഇപ്പോൾ. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും പ്രിയങ്കയും നിക്കും സ്വീകരിച്ചിരുന്നു. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ചിത്രങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  ഹോളിവുഡ് അരങ്ങേറ്റത്തിന് ശേഷമാണ് പ്രിയങ്കയുടെ താരമൂല്യം ഏറെ വർധിച്ചത്. ഹോളിവുഡിൽ തുടർച്ചയായി അവസരങ്ങൾ തേടിയെത്തിയതോടെ ബോളിവുഡിൽ പ്രിയങ്കയുടെ സാന്നിധ്യം കുറഞ്ഞു. ഹിന്ദിയിലും ഇംഗ്ളീഷിലും ആയി ഇറങ്ങിയ ദി വൈറ്റ് ടൈഗറിലാണ് പ്രിയങ്ക അവസാനമായി അഭിനയിച്ചത്.

  Also Read: ഒരുമിച്ച് നൈറ്റ് പാര്‍ട്ടി നടത്തി ആര്യന്‍ ഖാനും കത്രീന കൈഫിന്റെ സഹോദരിയും; ചര്‍ച്ചയായി ചിത്രങ്ങൾ

  ക്വാണ്ടികോ എന്ന അമേരിക്കൻ സീരീസിലാണ് പ്രിയങ്ക ആദ്യമായി അഭിനയിച്ചത്. പിന്നീട് ഡ്വെയ്ൻ ജോൺസൺ (റോക്ക്) നായകനായ ബേ വാച്ച് എന്ന ചിത്രത്തിലും, ഈസ് ഇന്റ് ഇറ്റ് റൊമാന്റിക്, മാട്രിക്സ് ദ റിസറക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിലും പ്രിയങ്ക അഭിനയിച്ചു. എന്നാൽ ഇത്രയും സിനിമകൾ കഴിഞ്ഞിട്ടും പത്ത് വർഷം കഴിഞ്ഞിട്ടും താൻ ഇന്നും ഹോളിവുഡിന് ഒരു പുതുമുഖമാണെന്നാണ് പ്രിയങ്ക പറയുന്നത്.

  പിങ്ക് വില്ലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ, 10 വർഷത്തിന് ശേഷമാണ് തനിക്ക് താൽപ്പര്യമുള്ള വേഷങ്ങൾ ലഭിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. താൻ ഇപ്പോഴാണ് ആഗ്രഹിച്ച പോലെ ഇഷ്ടപ്പെട്ട താരങ്ങൾക്കൊപ്പം അഭിനയിക്കാൻ പോകുന്നതെന്നും താരം പറഞ്ഞു.

  Also Read: ആദ്യ ഭാര്യയെ അറിയിക്കാതെ മതം മാറി രണ്ടാമതും കെട്ടി; നടി ആലിയ ഭട്ടിന്റെ പിതാവിന്റെ രഹസ്യ കല്യാണക്കഥ പുറത്ത്

  'ഒരു അഭിനേതാവെന്ന നിലയിൽ, അവിടെ ഞാൻ ഇപ്പോഴും പുതിയ ആളാണ് (ഹോളിവുഡിൽ). 10 വർഷത്തിന് ശേഷം, ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നത്തിലേക്ക് ഞാൻ എത്തിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്ത് എന്റൊപ്പം പ്രവർത്തിക്കുന്നവരിൽ ഉണ്ടാക്കിയെടുത്ത വിശ്വാസം കൊണ്ടാണത്,' പ്രിയങ്ക പറഞ്ഞു.

  താൻ ആഗ്രഹിച്ചത് നേടിയ ആളാണെന്നും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നയാളാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. ബോളിവുഡിൽ താൻ നേടിയ എല്ലാ കാര്യങ്ങളിലും അഭിമാനിക്കുന്നുവെന്നും ഹോളിവുഡിലും സമാനമായ വിജയം നേടാൻ ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞു.

  Also Read: കുടിച്ച് ലക്കുകെട്ട് ഷൂട്ടിങ് സെറ്റിൽ എത്തുന്ന സെയ്‌ഫ് അലി ഖാൻ!; സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞത്

  അതേസമയം, ജീ ലേ സര എന്ന ചിത്രത്തിലൂടെ പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളുണ്ട്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു റോഡ് മൂവി ആയിട്ടാണ് ചിത്രം എന്നാണ് വിവരം. ഫര്‍ഹാന്‍ അക്തര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ട് തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

  Read more about: priyanka chopra
  English summary
  Viral: Priyanka Chopra says she is still a newbie to Hollywood even after 10 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X