For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ നർമ്മബോധം മോശമാണ്, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം; ആലിയയെ അപമാനിച്ചതിന് മാപ്പ് പറഞ്ഞ് രൺബീർ

  |

  ബോളിവുഡിന്റെ ഇഷ്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർക്കിടയിൽ ഇവർ അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയിൽ വച്ച് വലിയ ആഘോഷമായിട്ടായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം രണ്ടുപേരും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വിവരവും ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോൾ പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് രണ്ടുപേരും.

  Ranbir Kapoor

  Also Read: അച്ഛന്റെ ഉപദേശം; ആരോടും തിരിച്ച് 'ഐ ലവ് യു ടു' എന്ന് പറഞ്ഞിട്ടില്ലെന്ന് വിജയ് ദേവരകൊണ്ട

  അതേസമയം, ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ ചിത്രമായ ബ്രഹ്‌മാസ്ത്ര റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് രണ്‍ബീറും ആലിയയും. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആരാധകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ചിത്രത്തിന്റെ റിലീസിനായി.

  ഇതിനിടെ പ്രൊമോഷന്റെ ഭാഗമായി ആലിയയും രൺബീറും കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിരുന്നു. അതിൽ രണ്‍ബീര്‍ ആലിയയെക്കുറിച്ച് പറഞ്ഞൊരു തമാശ അതിരു കടക്കുകയും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിപ്പോൾ ക്ഷമാപണം നടത്തിയിരിക്കുകയാണ് രൺബീർ.

  Also Read: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടി അതിയ ഷെട്ടിയും തമ്മില്ലുള്ള വിവാഹം ഉടനുണ്ടാകുമോ?, സൂചന നൽകി സുനിൽ ഷെട്ടി

  യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെ എന്തുകൊണ്ടാണ് മറ്റുള്ളവരെ അപേക്ഷിച്ച് വലിയ രീതിയില്‍ ബ്രഹ്‌മാസ്ത്രയുടെ പ്രൊമോഷന്‍ നടത്താത്തത് എന്നായിരുന്നു ആലിയയോട് അവതാരകന്‍ ചോദിച്ചത്. തങ്ങള്‍ പ്രൊമോട്ട് ചെയ്യുമെന്നും എല്ലായിടത്തും പോകുമെന്നും പറഞ്ഞ ആലിയ എന്തുകൊണ്ടാണ് ഞങ്ങൾ കൂടുതൽ വ്യാപിക്കുന്നില്ല എന്നാണെങ്കിൽ... എന്ന് പറഞ്ഞു വരുന്നതിനിടെ രണ്‍ബീര്‍ കപൂര്‍ ഇടപെടുകയും ആലിയയുടെ വയറിലേക്ക് നോക്കി കൊണ്ട് ഒരാള്‍ എന്തായാലും വ്യാപിച്ചിട്ടുണ്ടെന്ന് എനിക്ക് പറയാനാകുമെന്ന് രണ്‍ബീര്‍ പറയുകയായിരുന്നു.

  പരാമർശത്തിന് പിന്നാലെ രൺബീർ ആലിയയോട് തമാശയ്ക്ക് പറഞ്ഞതാണ് എന്ന് പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ ഇത് പൊറുക്കാൻ തയ്യാറായിരുന്നില്ല. സ്വന്തം ഭാര്യയും ഗര്‍ഭിണിയുമായ ആലിയയോട് രണ്‍ബീര്‍ പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു ആരാധക രോഷം. ഗര്‍ഭിണിയായിരിക്കുമ്പോഴും ബോഡി ഇമേജിന്റെ പേരില്‍ ആലിയ ആശങ്കപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം രണ്‍ബീര്‍ ആയിരിക്കുമെന്നും തീര്‍ത്തും അപക്വമായിരുന്നു താരത്തിന്റെ വാക്കുകളെന്നും വിമർശനമുണ്ടായി.

  Ranbir Kapoor

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: മുപ്പതിന് മുമ്പ് വിവാഹം, അതും കരിയറിലെ തിരക്കുകൾക്കിടെ; കാരണമെന്തെന്ന് അനുഷ്ക ശർമ്മ

  ഇതിനു പിന്നാലെയാണ് ഇന്ന് ചെന്നൈയിൽ നടത്തിയ പ്രമോഷൻ ചടങ്ങിനിടെ രൺബീർ ക്ഷമ പറഞ്ഞത്. നാഗരാജുനയും രാജമൗലിയും പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു രൺബീറിന്റെ മാപ്പ് പറച്ചിൽ. 'ആദ്യമായി ഞാൻ പറയട്ടെ, എന്റെ ജീവിതത്തിൽ ഉള്ളതെല്ലാം കൊണ്ട് ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു. അത് ഒരു തമാശ ആയില്ല എന്ന് ഞാൻ മനസിലാക്കുന്നു. ഞാൻ ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശം അതായിരുന്നില്ല. അതിനാൽ, എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. '

  'ഞാൻ അതിനെക്കുറിച്ച് ആലിയയോടും സംസാരിച്ചു, അവൾ അത് ചിരിച്ചു തള്ളി, അവൾ അത് കാര്യമാക്കിയില്ല. എന്റെ നർമ്മബോധം മോശമാണ് ചിലപ്പോൾ അത് എന്റെ മുഖത്ത് തന്നെ തിരിച്ചടിക്കും. അതുകൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദിക്കുന്നു,' രൺബീർ പറഞ്ഞു.

  Read more about: ranbir kapoor
  English summary
  Viral: Ranbir Kapoor apologises for his remark on alia bhatt gaining weight says he have bad sense of humour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X