For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആലിയ എവിടെയാണെന്നറിയാതെ ഒന്ന് ബാത്‌റൂമിൽ പോകാനോ, ഭക്ഷണം കഴിക്കാനോ എനിക്ക് കഴിയില്ല'; രൺബീർ കപൂർ

  |

  ബോളിവുഡിലെ ക്യൂട്ട് കപ്പിളാണ് ആലിയ ഭട്ടും രൺബീർ കപൂർ. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വലിയ ആഘോഷമായി നടത്തിയ ചടങ്ങിൽ ബോളിവുഡ് ഒന്നടങ്കം പങ്കെടുത്തിരുന്നു. വിവാഹശേഷം അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വിവരവും ഇവർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് രണ്ടുപേരും.

  അതേസമയം, ഇരുവരും ഒരുമിച്ച് അഭിനയിച്ച ആദ്യത്തെ ചിത്രമായ ബ്രഹ്‌മാസ്ത്ര കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തി. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതുകൊണ്ട് ഓൺ സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും.

  Also Read: 17 വര്‍ഷത്തിന് ശേഷം മമ്മ നൃത്തം ചെയ്തു, കാരണം ആന്റിയാണ്! മഞ്ജുവിന് കുഞ്ഞ് ആരാധികയുടെ കത്ത്

  ചിത്രത്തിന്റെ വിജയാഘോഷങ്ങളിലാണ് ആലിയയും രൺബീറും ഇപ്പോൾ. അതിനിടെ രൺബീർ ആലിയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ബ്രഹ്മാസ്ത്ര സിനിമയിലെ തന്റെ കഥാപാത്രമായ ശിവ എല്ലാത്തിനും ഇഷയെ ആശ്രയിക്കുന്നതുപോലെ, തന്റെ യഥാർത്ഥ ജീവിതത്തിൽ
  എല്ലാ കാര്യങ്ങളും ആലിയയെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് രൺബീർ പറഞ്ഞത്. രൺബീർ ആലിയയെ നന്നായി നോക്കുന്നില്ല, ആലിയയോട് രൺബീറിന് ഇഷ്ടമില്ല. തുടങ്ങിയ ആരോപണങ്ങൾ ആരാധകർ ഉന്നയിക്കുന്ന സമയത്താണ് രൺബീറിന്റെ ഇത്തരമൊരു പരാമർശം.

  നവഭാരത് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ ഇത് പറഞ്ഞത്, "ഞാൻ വളരെ സ്വതന്ത്രനായ വ്യക്തിയാണെന്നും ഞാൻ ആരുമായി അടുക്കാത്ത ആളാണെന്നും പറയാം. എന്നാൽ ഞാൻ ആലിയയെ വളരെയധികം ആശ്രയിക്കുന്ന ആളാണ്. അതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. അവൾ എവിടെയാണെന്നറിയാതെ ഒന്ന് ബാത്‌റൂമിൽ പോകുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാറില്ല. ആലിയ എപ്പോഴും എന്റെ അടുത്ത് വേണം എന്ന് എനിക്ക് നിർബന്ധമാണ്,' രൺബീർ പറഞ്ഞു.

  Also Read: '‌നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും'; നടിയും പ്രഭാസും പ്രണയത്തിലോ?, ചർച്ചകൾ സജീവം!

  അതേസമയം, ശിവയുടെയും ഇഷയുടെയും പോലൊരു ബന്ധവുമായി താരതമ്യപ്പെടുത്താനാവില്ലെന്നും രൺബീർ പറഞ്ഞു. എല്ലാവരേയും പോലെ, അവർക്കും അവരുടെ നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടെന്നും എന്നാൽ സ്വയം മെച്ചപ്പെടുത്താനുള്ള ആഗ്രഹം അത്യന്താപേക്ഷിതമാണെന്നും രൺബീർ പറഞ്ഞു. ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടാണെന്നും അവ മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  'ഏത് ബന്ധത്തിലും, കുറച്ച് സമയത്തിന് ശേഷം, നിങ്ങൾ പരസ്പരം പൂർണതയിൽ എത്തുന്ന ഒരു സമയമുണ്ടെന്നും. ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും നല്ല ഭാഗം വെവ്വേറെ ആയിരിക്കുമ്പോൾ ഞങ്ങൾ ഒക്കെയാണ്, പക്ഷേ ഒരുമിച്ച്, ആകുമ്പോൾ ഞങ്ങൾ ഞങ്ങൾ മികച്ചവരാകുന്നു എന്നതാണ്,' എന്ന് ആലിയ പറഞ്ഞു.

  Also Read: പ്രിയങ്കയ്ക്കൊപ്പം അക്ഷയ് കുമാർ; ഷൂട്ടിം​ഗ് നിർത്തിച്ച് ഭാര്യ ട്വിങ്കിൾ; തുറന്ന് പറഞ്ഞ് സംവിധായകൻ

  രൺബീർ തന്നെ ആശ്രയിക്കുന്ന ആളാണെന്നും താൻ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ആലിയ പരാമർശിച്ചു. രൺബീറിന്റെ ആരോഗ്യം താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം, അവൻ എല്ലാം അവസാന നിമിഷത്തേക്ക് മാറ്റിവെക്കുമെന്നും ആലിയ സൂചിപ്പിച്ചു. ഇത് തന്നെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും താരം പറഞ്ഞു.

  Read more about: ranbir kapoor
  English summary
  Viral: Ranbir Kapoor opens up that don’t go to the bathroom or eat food unless he knows where is Alia Bhatt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X