ഷാഹിദ്-കരീന ചുംബന വീഡിയോ മാധ്യമസ്ഥാപനം വാങ്ങിയത് 500 രൂപയ്ക്ക്! ചിത്രീകരിച്ചതും വിറ്റതും മൂന്ന് കുട്ടികള്‍
ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു ഷാഹിദ് കപൂറും കരീന കപൂറും. ഇരുവരും ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ജോഡികളായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ ഇരുവരും പ്രകടിപ്പിക്കാറുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഷാഹിദും കരീനയും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു കളഞ്ഞത്. പിന്നീടാണ് കരീന ഷാഹിദ് കപൂറുമായി പ്രണയത്തിലാകുന്നത്.
ഷാഹിദ്-കരീന പ്രണയകാലത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇരുവരുടേയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത്. 2004 ലായിരുന്നു സംഭവം. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് ഷാഹിദ് കപൂര്‍ മനസ് തുറക്കുകയും ചെയ്തിരുന്നു. തന്റെ കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തായതോടെ തന്റെ ജീവിതം തകര്‍ന്നു പോയെന്നാണ് ഷാഹിദ് പറഞ്ഞത്.

എന്നാല്‍ പലര്‍ക്കും അറിയാത്തൊരു വസ്തുത ഷാഹിദിന്റേയും കരീനയുടേയും വീഡിയോ ലീക്ക് ആക്കിയതിന് പിന്നില്‍ മൂന്ന് കുട്ടികളായിരുന്നു എന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂവരും ഒരു മാധ്യമസ്ഥാപനത്തിന്റെ ഓഫീസിലെത്തിയ കരീനയും ഷാഹിദും ഒരു ക്ലബ്ബില്‍ വച്ച് ചുംബിക്കുന്നതിന്റെ വീഡിയോ കൈമാറുകയായിരുന്നു. ഇതിനുള്ള പ്രതിഫലമായി അവര്‍ക്ക് ലഭിച്ചതാകട്ടെ അഞ്ഞൂറ് രൂപയും.
ഷാഹിദും കരീനയും പിരിയാനുള്ള കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത് കരീനയ്ക്ക് സെയ്ഫ് അലി ഖാനുമായും ഉണ്ടായിരുന്ന ബന്ധമാണ്. ഷാഹിദിന്റെ ഒരു സുഹൃത്താണ് പ്രണയം തകരാന്‍ കാരണം കരീനയാണെന്ന് ആരോപിക്കുന്നത്. ഷാഹിദിന്റെ വിവാഹ സമയത്ത് തനിക്ക് സന്തോഷമുണ്ടെന്നും താന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും കരീന പറഞ്ഞതിന് പിന്നാലെയായിരുന്നു സുഹൃത്തിന്റെ പ്രതികരണം. ''അവന്റെ ഒരു മുന്‍ കാമുകിയുടെ വാക്കുകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ഞങ്ങള്‍. താന്‍ എങ്ങനാണ് അവനോട് പെരുമാറിയതെന്ന് അവള്‍ മറന്നുവോ'' എന്നാണ് സുഹൃത്ത് പറഞ്ഞത്.

ഇരുവരും പിരിയാനുള്ള കാരണവും സുഹൃത്ത് പറയുന്നുണ്ട്. കരീന ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോയിരുന്നു. അവിടെ വച്ച് കൂടെ അഭിനയിച്ചിരുന്ന സുഹൃത്തുമായി അടുപ്പത്തിലായി. നാട്ടില്‍ തിരികെ എത്തിയ ശേഷം ഷാഹിദുമായി പഴയതു പോലെ തന്നെ അടുപ്പം കാണിച്ചുവെങ്കിലും അപ്പോഴേക്കും ഷാഹിദ് എല്ലാം അറിഞ്ഞിരുന്നു. ഇതോടെ താരം കരീനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് സുഹൃത്ത് നടത്തിയ വെളിപ്പെടുത്തല്‍.
പിന്നീടാണ് കരീന കപൂർ സെയ്ഫ് അലി ഖാനെ പ്രണയിക്കുന്നത്. പൊതുബോധത്തെ വെല്ലുവിളിക്കുന്ന പ്രണയമായിരുന്ന ഇത്. സെയ്ഫും കരീനയും തമ്മിലുള്ള പ്രായ വ്യത്യാസം വലിയ ചർച്ചയായി മാറിയിരുന്നു. എങ്കിലും അതൊന്നും പ്രണയത്തില്‍ തടസമായിരുന്നില്ല. ഇരുവരും ഏറെനാള്‍ ലിവിംഗ് ടുഗദറിലായിരുന്നു. പിന്നീടാണ് വിവാഹം കഴിക്കുന്നത്. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് കരീന കപൂർ. അതേസമയം സെയ്ഫിന്‍റെ രണ്ടാം വിവാഹമാണിത്.
ഷാഹിദ് കപൂർ പിന്നീട് മീര രജ്പുത്തിനെ വിവാഹം കഴിച്ചു. ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. അഭിനേത്രിയല്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് മീര. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ബിഗ് സ്ക്രീനില്‍ നിന്നും ഒടിടിയിലേക്കും എത്തിയിരിക്കുകയാണ് ഷാഹിദ് കപൂർ. ഫർസി എന്ന സീരിസിലൂടെയാണ് ഷാഹിദിന്റെ ഒടിടി എന്‍ട്രി.


Click it and Unblock the Notifications