എന്റെ രാജ്യസ്‌നേഹം നിങ്ങളെപ്പോലെയുള്ള വിഡ്ഢികളെ ബോധ്യപ്പെടുത്തേണ്ടതില്ല; മാധ്യമപ്രവര്‍ത്തകയോട് ഷാരൂഖ്

ബോളിവുഡിലെ താര രാജാവാണ് ഷാരൂഖ് ഖാന്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ഷാരൂഖ് ഖാന്‍ തുടര്‍ വിജയങ്ങളിലൂടെ തന്റെ സിഹാസനം ഉറപ്പിക്കുകയാണ്. എന്തുകൊണ്ടാണ് തന്നെ ആരാധകര്‍ കിങ് ഖാന്‍ എന്ന് വിളിക്കുന്നതെന്ന് പഠാനിലൂടേയും ജവാനിലൂടേയും കാണിച്ചു തന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ആയിരം കോടിയും കടന്ന് മുന്നേറുകയാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ പഠാന്‍. നേരത്തെ ഈ വര്‍ഷമാദ്യം വന്ന പഠാനും ചരിത്ര വിജയമായി മാറിയിരുന്നു.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ ഓഫ് സ്‌ക്രീനിലും തന്റെ കരിഷ്മ കൊണ്ട് ഷാരൂഖ് ഖാന്‍ കയ്യടി നേടിയ അവസരങ്ങള്‍ നിരവധിയാണ്. ഷാരൂഖ് ഖാന്റെ അഭിമുഖങ്ങള്‍ക്കും എന്നും ആരാധകരുണ്ട്. തന്നെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ വ്യക്തമായി സംസാരിക്കാറുണ്ട് ഷാരൂഖ്. പൊതുവെ അഭിമുഖങ്ങളില്‍ ഊര്‍ജ്ജസ്വലനായ, തമാശകള്‍ പറഞ്ഞ് എല്ലാവരേയും കയ്യിലെടുക്കുന്ന ഷാരൂഖ് ഖാനെയാണ് കാണാന്‍ സാധിക്കുക.

Shahrukh Khan

അതേസമയം മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയുമൊക്കെ നിരന്തരമുള്ള വിചാരണകളും ഷാരൂഖ് ഖാന്‍ നേരിടാറുണ്ട്. തന്റെ മുസ്ലീം ഐഡന്റിറ്റിയുടെ പേരില്‍ പലപ്പോഴും ഷാരൂഖ് ഖാന്‍ അത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ അത്തരം അധിക്ഷേപങ്ങളെ കൃത്യമായി അഡ്രസ് ചെയ്യാനും അര്‍ഹമായ മറുപടി നല്‍കാനും ഷാരൂഖ് ഖാനറിയാം. ഇപ്പോഴിതാ ഇത്തരത്തില്‍ ഷാരൂഖ് ഖാന്‍ നല്‍കിയൊരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഷാരൂഖ് ഖാന്റെ രാജ്യസ്‌നേഹത്തെ പലപ്പോഴും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചോദ്യം ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ച ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഒരു തവണയെങ്കിലും വ്യക്തമായി പറയൂവെന്നാണ് ഷാരൂഖ് ഖാനോട് മാധ്യമ പ്രവര്‍ത്തക രാജ്യസ്‌നേഹിയാണെന്ന് പറയാന്‍ ആവശ്യപ്പെട്ട് പറയുന്നത്. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

''എന്തിനാണ് ഞാന്‍ ദേശസ്‌നേഹിയാണെന്ന് പറയുന്നത്? ഹൃദയത്തില്‍ ഇന്ത്യനാണെന്ന് പറയുന്നത്? ഞാന്‍ എന്താണ് പറയേണ്ടത്?'' എന്നാണ് ഷാരൂഖ് ഖാന്‍ ചോദിക്കുന്നത്. മനസിലുള്ളത് പറയൂവെന്നായി ഇതോടെ മാധ്യമ പ്രവര്‍ത്തക. ഇതോടെ ഷാരൂഖ് ഖാന്‍ തുറന്നടിക്കുകയായിരുന്നു.

Shahrukh Khan

''ആര്‍ക്കെങ്കിലും അത് പറയേണ്ടി വരുന്നത് സങ്കടമാണ്. ഞാന്‍ ഓരോ തവണയും വന്നിരുന്ന് ഞാനൊരു രാജ്യസ്‌നേഹിയാണെന്ന് പറയാന്‍ പോകുന്നില്ല. ഞാന്‍ ഞാനാണ്. ഞാന്‍ അഭിമാനിയായ ഇന്ത്യനാണ്. ആര്‍ക്കും അത് എന്നില്‍ നിന്നും എടുത്തുമാറ്റാനാകില്ല. ചില വിഡ്ഢികള്‍ക്ക് വേണ്ടി തെളിവ് നല്‍കാനും എനിക്ക് പറ്റില്ല. ഞാന്‍ ഒരിക്കലും, ഒരിക്കലും അത് ചെയ്യില്ല, ചെയ്യേണ്ടതില്ല. കാരണം എല്ലാ ഇന്ത്യനും അത് മനസിലാകും'' എന്നാണ് ഷാരൂഖ് നല്‍കിയ മറുപടി.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് താരത്തിന് കയ്യടിച്ച് എത്തിയിരിക്കുന്നത്. ഇതേ ചോദ്യം അമുസ്ലീമായൊരു താരത്തോട് ചോദിക്കാന്‍ ആരെങ്കിലും മുതിരുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എങ്ങനെയാണ് വിവാദങ്ങളേയും വിവാദം ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരേയും നേരിടേണ്ടത് എന്ന് ഷാരൂഖ് ഖാന് അറിയാമെന്നും ആരാധകര്‍ പറയുന്നു. രാജ്യസ്‌നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X