അമ്മയെ പോലയേ അല്ല മകൾ; പുകവലിയും മദ്യപാനവും, പെരുമാറ്റവും ശരിയല്ല! ജാൻവിയെ വിമർശിച്ച് ശ്രീദേവി ആരാധകർ!
ഇന്ത്യൻ സിനിമയിൽ ശ്രീദേവിയെ പോലൊരു നായിക അവർക്ക് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടിമാർ വന്ന് പോയിട്ടുണ്ടെങ്കിലും ശ്രീദേവിയെ പോലൊരു കരിയർ ഗ്രാഫ് ഉണ്ടാക്കാൻ മറ്റൊരു നായികമാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. സൂപ്പർ സ്റ്റാറുകളായ നടൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന നിരവധി കഥാപാത്രങ്ങളിൽ ശ്രീദേവി തിളങ്ങി. താരമൂല്യം കുതിച്ചുയർന്ന ശ്രീദേവി, ലേഡി സൂപ്പർസ്റ്റാറായാണ് അന്ന് അറിയപ്പെട്ടത്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഈ വിശേഷണം ലഭിക്കുന്ന നായികയാണ് ശ്രീദേവി.
ശ്രീദേവിയുടെ വേർപാട് കനത്ത നഷ്ടമായാണ് ഇന്ത്യൻ സിനിമ കാണുന്നത്. ബാലതാരമായി തെന്നിന്ത്യൻ സിനിമകളിലൂടെയാണ് ശ്രീദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലൂടെ മുൻനിര നായികയായി മാറി. ഇതിനിടെയിലാണ് ഹിന്ദി സിനികളിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നത്. അതിനുശേഷം കണ്ടത് ഇന്ത്യയിലെ ഏറ്റവും വലിയ നായിക നടിയിലേക്കുള്ള വളർച്ചയായായിരുന്നു.

പിന്നീട് ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബങ്ങളിൽ ഒന്നിലെ മരുമകളായി മാറി ശ്രീദേവി. നിർമാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു. ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളും ശ്രീദേവിക്ക് പിറന്നു. ശ്രീദേവിയുടെ മരണശേഷം, അമ്മയുടെ പാത പിന്തുടർന്ന് ജാൻവിയും ഖുഷിയും ഇന്ന് സിനിമയിലെത്തി കഴിഞ്ഞു. ബോളിവുഡിലെ യുവാനായികമാരിൽ പ്രധാനിയാണ് ജാൻവി ഇന്ന്. ജാൻവിയുടെ സിനിമയിലേക്കുള്ള വരവ് ശ്രീദേവിയുടെ ആരാധകർ ആഘോഷമാക്കിയിരുന്നു. എന്നാൽ ഇന്ന് വലിയ വിമർശനമാണ് അവർ താരപുത്രിക്കെതിരെ ഉന്നയിക്കുന്നത്.
ജാൻവിയുടെ സിനിമ പ്രവേശനത്തിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കണ്ടത്. എന്നാൽ അഞ്ച് സിനിമകൾ കഴിയുമ്പോഴും വലിയൊരു ഹിറ്റ് സമ്മാനിക്കാൻ ജാൻവിക്ക് സാധിച്ചിട്ടില്ല. അമ്മയുടെ പാരമ്പര്യം നിലനിർത്താൻ വന്ന മകൾ പരാജയപ്പെടുന്നു എന്നതാണ് ആരാധകരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. അതേസമയം അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് ജാൻവി. അതിനിടെ തെന്നിന്ത്യൻ സിനിമയിലും സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് താരം.
ജൂനിയർ എൻടിആർ നായകനായ ദേവര എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാൻവി തെന്നിന്ത്യൻ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സിനിമ വലിയ വിജയമാകാൻ സാധ്യതയുണ്ട്. എന്നാൽ എങ്ങനെയാകും ജാൻവിയുടെ കരിയറിന് സിനിമ ഗുണം ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇതിനിടെ തന്നെ മറ്റു പല കാരണങ്ങളാലും ശ്രീദേവി ആരാധകർക്ക് ജാൻവിയിൽ എതിർപ്പുകളുണ്ട്. അമ്മയെ പോലെയേ അല്ല മകൾ എന്നാണ് അവർ പറയുന്നത്. അവസരങ്ങൾക്കായി ജാൻവി ഒരുപാട് ഗ്ലാമറസ് ആകുന്നു എന്നതാണ് ശ്രീദേവി ആരാധകർ ഉന്നയിക്കുന്ന ഒരു വിമർശനം. ജാൻവിയുടെ പെരുമാറ്റവും ശരിയല്ലെന്ന് അവർ ആരോപിക്കുന്നു. ഒരുപാട് മോശം സ്വഭാവങ്ങൾ ജാൻവിയിൽ ഉണ്ടെന്നാണ് വിമർശകർ പറയുന്നത്.

ജാൻവിയുടെ പേര് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുമെന്ന് ചിലർ പറയുന്നു. വീക്കെൻഡുകളിൽ കൂടുതൽ സമയവും പബ്ബിലാണ് നടി. പുകവലിയും മദ്യപാനവും നല്ല പോലെയുണ്ട് എന്നൊക്കെയാണ് വാർത്തകൾ. ഇതിലെ സത്യാവസ്ഥ അറിയില്ലെങ്കിലും ശ്രീദേവിയുടെ ആരാധകർ ജാൻവിയോട് ദേഷ്യത്തിലാണ്. അതേസമയം പരാജയങ്ങൾക്കിടയിലും ജാൻവിയെ സ്നേഹിക്കുന്ന നിരവധി ആരാധകരുണ്ട്. ആരാധകരുടെ വലിയ പിന്തുണയും ജാൻവിക്കുണ്ട്.
ദേവരയ്ക്ക് പുറമെ, ബവാൽ, മിസ്റ്റർ ആൻഡ് മിസിസ് മഹി, ഉലാജ് തുടങ്ങിയ സിനിമകളും ജാൻവിയുടേതായി അണിയറയിൽ ഉണ്ട്. മിലി ആണ് ജാൻവിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഹെലൻ എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പായിരുന്നു ഇത്. ഹെലൻ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്.


Click it and Unblock the Notifications











