എനിക്ക് ഹൃദയസ്തംഭനമാണെന്ന് തോന്നുന്നു; മരണത്തിന് മുമ്പ് രാജ് മന്ദിരയോട് പറഞ്ഞ വാക്കുകള്‍

ബോളിവുഡിനെ ആകെ ഞെട്ടിച്ചതായിരുന്നു സംവിധായകന്‍ രാജ് കൗഷലിന്റെ മരണം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ ഭര്‍ത്താവാണ് രാജ്. കീഴ് വഴക്കങ്ങള്‍ മറികടന്ന് രാജിന്റെ അന്ത്യകര്‍മ്മകള്‍ ചെയ്ത മന്ദിരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു. ഇപ്പോഴിതാ രാജിന്റെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള സംഗീത സംവിധായകന്‍ സുലൈമാന്‍ മര്‍ച്ചന്റിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. വര്‍ഷങ്ങളായി രാജിനേയും മന്ദിരയേയും സുലൈമാന് അടുത്തറിയാമായിരുന്നു. മരണം സംഭവിക്കുന്നതിന് തലേന്ന് വൈകുന്നേരം മുതല്‍ രാജ് അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും ഹൃദയസ്തംഭനം സംഭവിക്കുന്നത് പോലെ തോന്നുന്നുണ്ടെന്ന് മന്ദിരയോട് പറഞ്ഞിരുന്നുവെന്നുമാണ് സുലൈമാന്‍ പറയുന്നത്.

Mandira Bedi

വൈകുന്നേരം മുതല്‍ രാജ് അസ്വസ്ഥത അനുഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒരു ആന്റി ആസിഡ് ടാബലറ്റും കഴിച്ചിരുന്നു. പുലര്‍ച്ച് നാല് മണിയോടെയാണ് രാജിന്റെ ആരോഗ്യനില വഷളായത്. ഹൃദയാഘാതം സംഭവിക്കുകയാണെന്ന് രാജ് മന്ദിരയോട് പറയുകയായിരുന്നു. ഉടനെ തന്നെ മന്ദിര ആശിഷ് ചൗധരിയെ വിളിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രാജിനെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും രാജിന്റെ ബോധം പോകാന്‍ തുടങ്ങിയിരുന്നു.

ലീലാവതി ആശുപത്രിയിലേക്കായിരുന്നു പോയത്. പോകുന്ന വഴിക്ക് തന്നെ രാജിന് പള്‍സ് ഇല്ലാതാകുന്നതായി അവര്‍ക്ക് മനസിലായിരുന്നു. ഡോക്ടറുടെ അരികിലെത്തും മുമ്പ് തന്നെ സമയം വൈകിയിരുന്നുവെന്നാണ് സുലൈമാന്‍ പറയുന്നത്. മുമ്പും രാജിന് ഹൃദയാഘാതമുണ്ടായിരുന്നു. തന്റെ 30-32 വയസിനിടയിലായിരുന്നു രാജിന് നേരത്തെ ഹൃദായാഘതമുണ്ടായത്. അതിന് ശേഷം വളരെയധികം ശ്രദ്ധിച്ചിരുന്നുവെന്നും നല്ല ആരോഗ്യവാനായിരുന്നുവെന്നും സുലൈമാന്‍ പറയുന്നു.

പൂജ മാസല്ല, മരണമാസാണ്; ബാക്കി ഈ ചിത്രങ്ങള്‍ പറയും

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

25 വര്‍ഷത്തെ പരിചയമുണ്ട് രാജും സുലൈമാനും തമ്മില്‍. രാജിന്റെ ആദ്യ സിനിമയായ പ്യാര്‍ മേം കഭി കഭിയുടെ സംഗീതം നിര്‍വ്വഹിച്ചത് സലീമും സുലൈമാനുമായിരുന്നു. മുകുള്‍ ആനന്ദിന്റെ അസിസ്റ്റന്റായിരുന്ന കാലം തൊട്ട് തന്നെ രാജിനെ സുലൈമാന് പരിചയമുണ്ടായിരുന്നു. ഇതിലും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നൊരു വാര്‍ത്ത ഇനി കേള്‍ക്കാനില്ലെന്നാണ് സുലൈമാന്‍ പറയുന്നത്.

More from Filmibeat

Read more about: mandira bedi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X