ടൈഗറും ദിഷയും പിരിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്; പിരിയൽ വാർത്ത പുതിയ സിനിമയ്ക്ക് വേണ്ടി!
ബോളിവുഡിൽ ഏറെ ശ്രദ്ധനേടിയ യുവനടന്മാരിൽ ഒരാളാണ് ടൈഗര്‍ ഷ്രോഫ്. പ്രസിദ്ധ നടന്‍ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. അച്ഛന്റെ പാതയിലൂടെ മകനും സിനിമയിലേക്ക് എത്തിയത്. പിന്നീട് ആക്ഷന്‍ ചിത്രങ്ങളിലൂടെ ടൈഗർ ബോളിവുഡ് ആരാധകരുടെ ശ്രദ്ധനേടുകയായിരുന്നു. മികച്ച ഡാൻസർ കൂടിയായ ടൈഗറിന് അങ്ങനെയും ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
അതേസമയം ടൈഗറിന്റെ വ്യക്തിജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. യുവനടി ദിഷ പഠാനിയുമായുള്ള ടൈഗറിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുമൊക്കെ വൈറലാകാറുണ്ട്. ടൈഗറിന്റെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെയായിരുന്നു ദിഷയും. ടൈഗറിന്റെ സഹോദരി കൃഷ്ണ ഷ്രോഫും ദിഷയും തമ്മിലുള്ള സൗഹൃദവും ചര്‍ച്ചയായിരുന്നു.

എന്നാൽ അടുത്തിടെ ദിഷയും ടൈഗറും പിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവന്നത്. ദേശിയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ആറ് വർഷത്തെ പ്രണയത്തിന് ടൈഗറും ദിഷയും തിരശീലയിട്ടു എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ, താരങ്ങൾ ശരിക്കും പിരിഞ്ഞിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യുകയാണ് മറ്റൊരു മാധ്യമമായ പിങ്ക് വില്ല.
ദിഷ പഠാനിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഏക് വില്ലന്' ഹൈപ്പ് സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള കിംവദന്തി മാത്രായിരുന്നു പിരിയൽ വാർത്തയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. "ഏതാണ്ട് എല്ലാ ദിവസവും ദിഷ ടൈഗറിന്റെ വീട് സന്ദർശിക്കാറുണ്ട്. ജോലിയില്ലാത്തപ്പോൾ അവൾ അവനോടും കുടുംബത്തോടും ദിവസം ചെലവഴിക്കുന്നു, ഇന്നും അത് തുടരുന്നു." എന്നാണ് ടൈഗറുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
ഏക് വില്ലന്റെ പ്രൊമോഷൻ കഴിഞ്ഞ ശേഷം എല്ലാ ദിവസവും ദിഷ ടൈഗറിന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. പിരിയൽ വാർത്ത സംബന്ധിച്ച് അറിയാൻ ടൈഗറിന്റെയും ദിശയുടെയുടെയും ടീമിനെ ബന്ധപ്പെട്ടപ്പോൾ, ബ്രേക്കപ്പ് വാർത്തകൾ ദിഷയുടെയും ടൈഗറിന്റെയും ഭാഗത്ത് നിന്നുള്ളതല്ലെന്നാണ് വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകളിൽ ദിഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കരിയറില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ടൈഗര്‍ നിഷേധിക്കുകയായിരുന്നുവെന്നും അതാണ് പിരിയലിലേക്ക് നയിച്ചത് എന്നുമാണ് പറഞ്ഞിരുന്നത്. ഇരുവരും വാര്‍ത്തകളോട് പ്രതികരിക്കാത്തതിനാൽ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് പുതിയ റിപ്പോർട്ട്.
കിത്ത്‌ന, പ്രൊജക്ട് കെ, യോദ്ധ തുടങ്ങിയ സിനിമകളാണ് ദിഷയുടേതായി അണിയറയിലുള്ളത്. സ്‌ക്രൂ ഡീല ആണ് ടൈഗറിന്റെ പുതിയ സിനിമ. ഗണ്‍പത്, ബഡേ മിയ ചോട്ടെ മിയാ, റാംബോ തുടങ്ങിയവയാണ് ടൈഗറിന്റെ അണിയറയിലുള്ള സിനിമകള്‍.


Click it and Unblock the Notifications











