ഒരുമിച്ച് പോകാമെന്ന് അച്ഛന്‍ പറഞ്ഞതാണ്, അദ്ദേഹം മരിച്ചതോടെ...; ഷാരൂഖ് ഖാന്‍ കശ്മീരില്‍ പോകാത്തതിന് പിന്നില്‍
സംസാരിച്ച് സദസിനെ കയ്യിലെടുക്കാനുള്ള ഷാരൂഖ് ഖാന്റെ കഴിവ് ഏറെ പ്രസിദ്ധമാണ്. തമാശകള്‍ പറഞ്ഞും ഫിലോസഫി കൊണ്ടുമൊക്കെ ഷാരൂഖ് ഖാന്‍ തനിക്ക് മുന്നിലിരിക്കുന്നവരുടെ ശ്രദ്ധ കവരുന്നത് പതിവാണ്. തന്റെ ജീവിതാനുഭവങ്ങള്‍ രസകരമായ രീതിയില്‍ പങ്കുവെക്കാന്‍ ഷാരൂഖ് ഖാന് അറിയാം. വേദനിപ്പിക്കുന്ന കഥകള്‍ പോലു ചിലപ്പോള്‍ തമാശയോടെയായിരിക്കും ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുക.
വളരെ അപൂര്‍വ്വം ചില സമയത്താണ് ഷാരൂഖ് ഖാന്‍ വികാരഭരതിനായി സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ. തന്റെ അന്തരിച്ച മാതാപിതാക്കളെക്കുറിച്ച് സംസാരിക്കവെയാണ് പൊതുവെ ഷാരൂഖ് ഖാന്‍ വികാരഭരിതനായി സ്റ്റേജില്‍ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് കശ്മീരില്‍ പോകാത്തത് എന്നതിനെക്കുറിച്ച് പറയുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ഈയ്യടുത്ത് ഡങ്കിയുടെ ചിത്രീകരണത്തിനായി ഷാരൂഖ് ഖാന്‍ കശ്മീരിലെത്തിയിരുന്നു. ഇതോടെയാണ് പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയത്. ഷാരൂഖ് നുണയനാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. രാജ് കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഡങ്കി. നേരത്തെ യാഷ് ചോപ്രയുടെ അവസാന ചിത്രമായ ജബ് തക്ക് ഹേ ജാനിന് വേണ്ടിയും ഷാരൂഖ് ഖാന്‍ കശ്മീരില്‍ വന്നിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
''എന്റെ അച്ഛന്റെ അമ്മ കശ്മീരിയാണ്. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, ജീവിതത്തില്‍ മൂന്ന് സ്ഥലങ്ങള്‍ എന്തായാലും കാണണം, ഞാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും. ആദ്യത്തെ സ്ഥലം ഇസ്താംബുള്‍ ആണ്. രണ്ടാമത്തെ സ്ഥലം ഇറ്റലിയാണ്. മൂന്നാമതായി തീര്‍ച്ചയായും കാണേണ്ടത് കശ്മീരാണ്. പക്ഷെ ആദ്യത്തെ രണ്ട് സ്ഥലങ്ങളും കണ്ടോളൂ, പക്ഷെ മൂന്നാമത്തെ സ്ഥലമായ കശ്മീര്‍ ഞാനില്ലാതെ കാണരുത്. അദ്ദേഹം വളരെ നേരത്തെ തന്നെ മരിച്ചു പോയി. ഞാന്‍ ലോകത്തെല്ലായിടത്തും പോയിട്ടുണ്ട്. പക്ഷെ കശ്മീരില് പോയിട്ടില്ല'' എന്നാണ് വീഡിയോയില്‍ ഷാരൂഖ് ഖാന്‍ പറയുന്നത്.
''ഒരുപാട് അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. സുഹൃത്തുക്കളും ഒരുപാട് വിളിച്ചു. എന്റെ കുടുംബം വെക്കേഷന് പോയിട്ടുണ്ട്. പക്ഷെ ഞാന്‍ കശ്മീര്‍ പോയിട്ടില്ല. കാരണം, എന്റെ അച്ഛന്‍ പറഞ്ഞതാണ് ഞാനില്ലാതെ കശ്മീര്‍ കാണരുതെന്ന്'' എന്നും അദ്ദേഹം പറയുന്നു. ഈ വീഡിയോ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയുടേയും ഷാരൂഖ് ഖാന്റെ പ്രസ്താവനയുടേയും സത്യാവസ്ഥ മനസിലാക്കാതെയാണ് സോഷ്യല്‍ മീഡിയ താരത്തെ ട്രോളുന്നത് എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

വൈറലാകുന്ന വീഡിയോയില്‍ ഷാരൂഖ് ഖാന്‍ അമിതാഭ് ബച്ചനോടാണ് സംസാരിക്കുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ വീഡിയോയില്‍ താന്‍ ആദ്യമായി കശ്മീര്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. യാഷ് ചോപ്രയുടെ ചിത്രം ജബ് തക്ക് ഹേ ജാനിന്റെ ചിത്രീകരണത്തിനായാണ് ഷാരൂഖ് ഖാന്‍ ആദ്യമായി കശ്മീരിലെത്തുന്നത്. യാഷ് രാജ് തനിക്ക് അച്ഛനെ പോലെയാണ്. അതിനാലാണ് അദ്ദേഹത്തിനൊപ്പം കശ്മീരിലേക്ക് വന്നതെന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന കെബിസി പരിപാടിയില്‍ നിന്നുമുള്ള ഭാഗമാണ് പ്രചരിക്കുന്നതെന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈയ്യടുത്താണ് ഷാരൂഖ് ഖാന്‍ ഡങ്കിയുടെ ചിത്രീകരണത്തിനായി കശ്മീരിലെത്തിയത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഡങ്കി. താപ്‌സി പന്നു, വിക്കി കൗശല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സാന്യ മല്‍ഹോത്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീവ്യു വലിയ ചര്‍ച്ചയായി മാറിയിരുന്നു. പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











