മൃണാല്‍ ഠാക്കൂര്‍ ഗായകനുമായി പ്രണയത്തില്‍; കൈകള്‍ കോര്‍ത്തും കെട്ടിപ്പിടിച്ചും താരം; വീഡിയോ വൈറല്‍

ബോളിവുഡിലെ മിന്നും താരമാണ് മൃണാല്‍ ഠാക്കൂര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ്ഫാദര്‍മാരോ മൃണാലിനുണ്ടായിരുന്നില്ല. സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച മൃണാല്‍ പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ഇന്ന് ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ച പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാ രാമമാണ് മൃണാലിനെ പാന്‍ ഇന്ത്യന്‍ താരമാക്കുന്നത്. ലസ്റ്റ് സ്‌റ്റോറീസ് 2, ലവ് സോണിയ, സൂപ്പര്‍ 30 തുടങ്ങി മൃണാല്‍ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. ഇപ്പോഴിതാ മൃണാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം നടന്നൊരു ദീപാവലി ആഘോഷത്തില്‍ നിന്നുമുള്ള മൃണാലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Mrunal Thakur

കഴിഞ്ഞ ദിവസം ബോളിവുഡ് താരങ്ങള്‍ക്കായി ശില്‍പ ഷെട്ടി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ മൃണാലും പങ്കെടുക്കാനെത്തിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുമുള്ള മൃണാലിന്റേയും റാപ്പര്‍ ബാദഷായുടേയും ഒരു വീഡിയോയാണ് വൈറലാകുന്നത്. അതിമനോഹരമായ വസ്ത്രത്തില്‍ അതിസുന്ദരിയായാണ് മൃണാലെത്തിയത്. കറുത്ത കുര്‍ത്തയില്‍ ബാദ്ഷയും കലക്കന്‍ ലുക്കിലാണെത്തിയത്.

വീഡിയോയില്‍ മൃണാലും ബാദ്ഷായും കെട്ടിപ്പിടിക്കുന്നതും കൈ കോര്‍ത്ത് പിടിക്കുന്നതുമാണുള്ളത്. പിന്നീട് ഇരുവരും ഒരു കാറില്‍ കയറുന്നതും വീഡിയോയിലുണ്ട്. ബാദ്ഷായ്ക്കും ശില്‍പ ഷെട്ടിയ്ക്കുമൊപ്പമുള്ള ചിത്രവും മൃണാല്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിരുന്നു. ഇതോടെ മൃണാലും ബാദ്ഷായും പ്രണയത്തിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

''ഇതൊട്ടും പ്രതീക്ഷിച്ചില്ല, ഇവരെ രണ്ടു പേരേയും ജോഡിയായി സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ല, ഇതെപ്പോള്‍ സംഭവിച്ചു, ഇത് സത്യമല്ലെന്ന് കരുതുന്നു, മൃണാലിന് ഇതിലും നല്ലൊരാളെ കിട്ടും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരെങ്കിലും ഇത് നുണയാണെന്ന് പറയൂ, ഇയാള്‍ വിവാഹിതനും അച്ഛനുമല്ലേ എന്നും ചിലര്‍ പറയുന്നുണ്ട്. അതേസമയം ഇരുവരും പ്രണയത്തിലല്ലെന്നും സുഹൃത്തുക്കള്‍ എന്ന നിലയില്‍ യാത്ര പറഞ്ഞതാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ രണ്ടു പേരെ ഒരുമിച്ച് കണ്ടാല്‍ തന്നെ അവരെ പ്രണയിതാക്കളാക്കാന്‍ തിടുക്കം കൂട്ടുകയാണെന്നാണ് ചിലര് പറയുന്നത്. അതേസമയം മൃണാല്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൃണാല്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലായെന്നും ഇരുവരും അധികം വൈകാതെ വിവാഹം കഴിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ മൃണാല്‍ തന്നെ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

Mrunal Thakur

റിപ്പോര്‍ട്ടുകള്‍ തമാശയായി കണ്ടതെന്നാണ് മൃണാല്‍ പറഞ്ഞത്. ഇങ്ങനൊരു വാര്‍ത്ത പ്രചരിച്ചതോടെ തന്നെ തേടി നിരവധി പേരുടെ കോളുകള്‍ വന്നുവെന്നും തനിക്ക് വിവാഹാശംസകള്‍ അറിയിക്കാന്‍ പലരും വിളിച്ചുവെന്നും മൃണാല്‍ പറഞ്ഞിരുന്നു. അതേസമയം തനിക്ക് പറ്റുന്നൊരാളെ ആരാധകര്‍ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കാമെന്നും മൃണാല്‍ തമാശ രൂപേണ പറയുന്നുണ്ട്.

ആമസോണ്‍ പ്രൈം ചിത്രം പീപ്പയാണ് മൃണാലിന്റേതായി ഒടുവിലിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ഹായ് നാന ആണ് മൃണാലിന്റെ പുതിയ സിനിമ. സീതാരാമത്തിന് ശേഷം മൃണാല്‍ അഭിനയിക്കുന്ന ഈ തെലുങ്ക് ചിത്രത്തിലെ നായകന്‍ നാനിയാണ്. പിന്നാലെ ഫാമിലി സ്റ്റാര്‍, പൂജാ മേരി ജാന്‍ എന്നീ സിനിമകളും മൃണാലിന്റേതായി അണിയറിയലുണ്ട്.

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X