അമ്മയോട് പോലും എനിക്കത് പറയാനാകില്ല; തമന്നയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ വിജയ് വർമ്മയുടെ മറുപടി!
കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടൻ വിജയ് വർമ്മയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ട് മാസങ്ങളായെങ്കിലും ഈയ്യടുത്താണ് തമന്നയും വിജയും ഇക്കാര്യം തുറന്നു പറയാൻ തയ്യാറായത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങളിലായിരുന്നു ഇവരുടെ തുറന്നു പറച്ചിൽ. ആദ്യം തമന്നയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ വിജയും അത് ശരിവയ്ക്കുകയായിരുന്നു.
ഇരുവരും പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെ ഇനി എപ്പോഴാണ് വിവാഹം എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരിൽ നിന്നും ഉയരുന്നത്. തമന്നയും വിജയ് വർമയും നൽകുന്ന അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ആജ് തക് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴും വിജയ് ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു. തന്റെ കാരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നതിനിടയിലാണ് തമന്നയുമായുള്ള വിവാഹം എപ്പോഴാണെന്ന ചോദ്യം വന്നത്.

അതിന് നടൻ നൽകിയ രസകരമായ മറുപടി ശ്രദ്ധ നേടുകയാണ്. 'ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോട് പോലും പറയാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ക്കും ഇതിനുള്ള ഉത്തരം നല്‍കാന്‍ എനിക്ക് കഴിയില്ല' എന്നാണ് വിജയ് പറഞ്ഞത്. താന്‍ വിവാഹം കഴിക്കുന്നത് കാണാന്‍ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ഇതിനു മുൻപ് ഡിഎൻഎയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലും ഉടനെ വിവാഹം കഴിക്കാനുള്ള പ്ലാനുണ്ടോ എന്ന് വിജയ്യോട് ചോദിച്ചിരുന്നു. അന്നും അമ്മയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു വിജയുടെ മറുപടി. 'ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ, ആൺകുട്ടികൾക്ക് 16 വയസ്സായാൽ വിവാഹപ്രായമായതായി കണക്കാക്കും. അതുകൊണ്ട് ഇതെല്ലാം ഞാൻ വളരെ നേരത്തെ കേട്ടു തുടങ്ങിയതാണ്, എന്റെ വിവാഹ പ്രായം കഴിഞ്ഞെന്ന് കരുതുന്നതിനാൽ ഇപ്പോൾ അവർ അത് അവസാനിച്ചിട്ടുണ്ട്',
'എന്നാൽ ഓരോ ഫോൺ കോളിലും അമ്മ എന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കും. ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത് കൊണ്ട് തന്നെ എനിക്ക് ആ ചോദ്യങ്ങളെയൊക്കെ ഒഴിവാക്കാൻ സാധിക്കുന്നുണ്ട്,' എന്നാണ് വിജയ് വർമ്മ പറഞ്ഞത്. പ്രണയം വെളിപ്പെടുത്തിയെങ്കിലും കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് മുന്നോട്ട് പോകാനാണ് തമന്നയുടെയും വിജയുടെയും തീരുമാനം. അടുത്തിടെ ഒരു അഭിമുഖത്തിൽ തമന്ന ഇക്കാര്യം വ്യക്തമാക്കിയുരുന്നു.

ഞാൻ ഇപ്പോൾ വിവാഹം കഴിക്കാനുള്ള മാനസികാവസ്ഥയിലല്ല. എന്റെ കരിയർ മികച്ച രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്, കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നുണ്ട്, അത് സംഭവിക്കും, പക്ഷേ ഇപ്പോൾ എന്റെ സന്തോഷകരമായ സ്ഥലം സിനിമാ സെറ്റുകളാണ്. വന്നുകൊണ്ടിരിക്കുന്ന വൈവിധ്യമാർന്ന വേഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്, അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് തമന്ന പറഞ്ഞത്.
'വിവാഹം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ മാത്രമേ വിവാഹം കഴിക്കേണ്ടതുള്ളൂ എന്നെനിക്ക് തോന്നുന്നു. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇത് ഒരു പാർട്ടിയല്ല. അതുകൊണ്ട് അത്തരമൊരു ഉത്തരവാദിത്തത്തിന് തയ്യാറാകുമ്പോൾ മാത്രമേ വിവാഹം കഴിക്കേണ്ടതുള്ളൂ. അല്ലാതെ പ്രായമോ സമയമോ ഒന്നും അതിന് ബാധകമല്ല,' എന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞിരുന്നു.


Click it and Unblock the Notifications