നഷ്ട പ്രണയത്തിന്റെ വേദനയില്‍ ആമിര്‍, ആശ്വസിപ്പിക്കാന്‍ വിളിച്ച കിരണ്‍; പിന്നെ പ്രണയം, ഒടുവിലിതാ രണ്ട് വഴിയില്‍
ബോളിവുഡിലെ പവര്‍ കപ്പിളായ ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ നിരാശരാക്കി കൊണ്ടാണ് എത്തിയിരിക്കുന്നത്. ആമിര്‍ ഖാന്‍ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് തങ്ങള്‍ പിരിയുന്ന വിവരം താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷമാണ് ആമിറും കിരണും പിരിയുന്നത്. ഒരു മകന്‍ ആണ് ദമ്പതികള്‍ക്കുള്ളത്. സംവിധായകയായ കിരണും ആമിറും ചേര്‍ന്ന് നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
രാത്രി കറങ്ങി നടന്നും ഐസ്‌ക്രീം കഴിച്ചും കീര്‍ത്തി സുരേഷ്
ഈ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചതിലൂടെ ജീവിതകാലത്തേക്കുള്ള അനുഭവങ്ങള്‍ തങ്ങള്‍ പങ്കിട്ടുവെന്നാണ് കിരണും ആമിറും പറയുന്നത്. സന്തോഷവും പൊട്ടിച്ചിരികളും വിശ്വാസവും ബഹുമാനവും പ്രണയവുമെല്ലാം നിറഞ്ഞതായിരുന്നു ജീവിതമെന്നും ജീവിതത്തില്‍ പുതിയ അധ്യായങ്ങളിലേക്ക് കടക്കുകയാണ് ഇപ്പോള്‍ തങ്ങളെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം തങ്ങളുടെ മകന്റെ രക്ഷിതാക്കളായി തന്നെ രണ്ടു പേരും തുടരുമെന്നും ഭാര്യയും ഭര്‍ത്താവുമല്ലെങ്കിലും നല്ല സുഹൃത്തുക്കള്‍ തന്നെയായിരിക്കുമെന്നും അവര്‍ പറയുന്നു.

റീന ദത്തയായിരുന്നു ആമിറിന്റെ ആദ്യ ഭാര്യ. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇതിന് ശേഷമാണ് കിരണും ആമിറും അടുപ്പത്തിലാകുന്നത്. കിരണിനെ അടുത്തറിയുന്നതിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചുമെല്ലാം ആമിര്‍ തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കിരണിനെ ആദ്യമായി താന്‍ കാണുന്നത് ലഗാന്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നുവെന്നും അന്നവള്‍ ആ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നുവെന്നും ആമിര്‍ പറയുന്നു. എന്നാല്‍ അന്ന് തങ്ങള്‍ തമ്മില്‍ കാര്യമായ സൗഹൃദമില്ലായിരുന്നുവെന്നും യൂണിറ്റിലെ ഒരാള്‍ മാത്രമായിരുന്നു കിരണെന്നും ആമിര്‍ പറയുന്നു. ഡിവോഴ്‌സിന് ശേഷമാണ് താന്‍ കിരണിനെ വീണ്ടും കാണുന്നതെന്നും അടുത്തറിയുന്നതെന്നും താരം പറയുന്നു.

ആ വിഷമ സമയത്ത് അവളുടെ ഫോണ്‍ വന്നു. അരമണിക്കൂറോളം സംസാരിച്ച ശേഷം ഫോണ്‍ വെക്കുമ്പോള്‍ ഞാന്‍ സ്വയം പറയുകയായിരുന്നു, ദൈവമേ ഇവളോട് സംസാരിക്കുമ്പോള്‍ എനിക്കെന്ത് സന്തോഷമാണ്, അവളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് സന്തോഷം അനുഭവപ്പെട്ടിരുന്നു. എന്നാണ് ആമിര്‍ പറഞ്ഞത്. തന്റെ ജീവിതത്തിലേക്ക് കിരണ്‍ വന്നതില്‍ താന്‍ ഒരുപാട് ഭാഗ്യവാനാണെന്നും ആമിര്‍ പറഞ്ഞിരുന്നു. തനിക്ക് കരുത്തരായ മനുഷ്യരെയാണ് ഇഷ്ടമെന്നും കിരണ്‍ കരുത്തുള്ള സ്ത്രീയാണെന്നും ആമിര്‍ അഭിപ്രായപ്പെട്ടു.
Recommended Video

വേര്‍പിരിയുന്നതിനെ കുറിച്ച് കുറച്ചുനാളുകളായി തങ്ങള്‍ ആലോചിച്ചിരുന്നുവെന്നാണ് പത്രക്കുറിപ്പില്‍ താരങ്ങള്‍ പറയുന്നത്. ഇനി വേര്‍ പിരിഞ്ഞ് കഴിയുകയാണ്, എങ്കിലും അകന്ന് താമസിക്കുന്ന കുടംബമായിരിക്കുമെന്നും മകന്റെ കാര്യങ്ങളില്‍ ഒരുപോലെ തന്നെ പങ്കാളികളാകുമെന്നും അവര്‍ പറയുന്നു. അതേസമയം സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് തന്നെയായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. 2011ലാണ് ആമിറിനും കിരണിനും മകന്‍ ജനിക്കുന്നത്. 2005ലായിരുന്നു ഇരുവരും വിവാഹിതരായത്.


Click it and Unblock the Notifications