ഇറാനിയന്‍ നടിയുമായി ബച്ചന് ബന്ധം; ചോദിക്കാനെത്തി രേഖ; കരണം പുകച്ച് അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ഐക്കോണിക് താരമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരം. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇന്നും ആരാധകര്‍ ചര്‍ച്ചയാക്കുന്ന ഒന്നാണ് ബച്ചനും രേഖയും തമ്മിലുള്ള പ്രണയ ബന്ധം.

ബോളിവുഡിനെ എണ്‍പതുകളില്‍ ചൂടുപിടിപ്പിച്ച വാര്‍ത്തയാണ് വിവാഹിതനായ ബച്ചനും രേഖയും തമ്മിലുള്ള പ്രണയം. തനിക്ക് ബച്ചനോടുള്ള പ്രണയം രേഖ പരസ്യമായി തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ബച്ചന്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ നടന്നത് എന്തെന്ന് ഇന്നും വ്യക്തതയില്ലാതെ തുടരുകയാണ്.

Amitabh Bachchan

ബച്ചന്‍-ജയ-രേഖ ത്രികോണ പ്രണയകഥ ബോളിവുഡ് സിനിമകളെ വെല്ലുന്ന നാടകീയതകള്‍ നിറഞ്ഞതാണ്. അതേസമയം രേഖയും ബച്ചനും അകലാന്‍ കാരണം അന്നുണ്ടായൊരു സംഭവമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബച്ചന്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായെന്നായിരുന്നു വാര്‍ത്തകള്‍. രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ച ലാവാരീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ഇറാനിയന്‍ നര്‍ത്തകിയുമായി ബച്ചന്‍ അടുപ്പത്തിലായി എന്നാണ് വാര്‍ത്തകള്‍. രേഖയും ബച്ചനും അടുപ്പത്തിലാണെന്ന വാര്‍ത്ത ഗോസിപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്.

അധികം വൈകാതെ ഇറാനിയന്‍ നര്‍ത്തകിയുമായുള്ള ബച്ചന്റെ ബന്ധം രേഖയുടെ ചെവിയിലും എത്തി. തന്നെ ബച്ചന്‍ വഞ്ചിക്കുകയായിരുന്നുവെന്ന് തോന്നിയ രേഖ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് ചോദിക്കാന്‍ തീരുമാനിച്ചു. അതിനായി സെറ്റില്‍ വച്ച് തന്നെ ബച്ചനോട് സംസാരിക്കാനായി രേഖ എത്തി. ഇതോടെ ഇരുവരും തമ്മില്‍ വാക് പോരുണ്ടായി. വാദ പ്രതിവാദം കനത്തതോടെ ബച്ചന്‍ രേഖയുടെ കരണത്തടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.

ബച്ചന്‍ തന്നെ തല്ലിയത് രേഖയ്ക്ക് സഹിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ഈ സംഭവത്തെ തുടര്‍ന്ന് രേഖ ബച്ചനും ജയയ്ക്കും ഒപ്പം അഭിനയിക്കാനിരുന്ന സില്‍സില എന്ന ചിത്രത്തില്‍ നിന്നും പിന്മാറാന്‍ വരെ തയ്യാറായി. ഒടുവില്‍ സംവിധായകന്‍ യാഷ് ചോപ്രയുടെ നിര്‍ബന്ധത്തിന് രേഖ വഴങ്ങുകയായിരുന്നു. അതേസമയം, ത്രികോണ പ്രണയ കഥ പറഞ്ഞ ചിത്രം ബച്ചന്‍-രേഖ-ജയ ഗോസിപ്പുകളെക്കൂടി ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു.വലിയ ഹിറ്റായി മാറിയ സിനിമയാണ് സില്‍സില. പക്ഷെ ഈ ചിത്രത്തിന് ശേഷം പിന്നീടൊരിക്കലും രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

Amitabh Bachchan

ബച്ചനോട് തനിക്കുണ്ടായിരുന്ന പ്രണയം പലപ്പോഴായി രേഖ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബച്ചന്‍ ഇപ്പോഴും മൗനം തുടരുകയാണ്. എന്തുകൊണ്ടാണ് ബച്ചന്‍ മൗനം പാലിക്കുന്നതെന്നും ഒരിക്കല്‍ രേഖ വ്യക്തമാക്കിയിരുന്നു.

''അദ്ദേഹം എന്തുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കണം. അദ്ദേഹത്തിന് തന്റെ ഇമേജ് സംരക്ഷിക്കണം. തന്റെ കുടുംബത്തേയും കുട്ടികളേയും സംരക്ഷിക്കണം. എനിക്ക് അത് മനോഹരമായിട്ടാണ് തോന്നിയത്. ആളുകള്‍ എന്ത് ചിന്തിക്കുന്നുവെന്ന് ഞാന്‍ കാര്യമാക്കുന്നില്ല. എനിക്ക് അദ്ദേഹത്തിനോടും അദ്ദേഹത്തിന് എന്നോടുമുള്ള പ്രണയത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ എന്താണുള്ളത്. എനിക്ക് അദ്ദേഹത്തോട് പ്രണയമാണ്. അദ്ദേഹത്തിന് എന്നോട് പ്രണയമാണ്. അത്രയേയുള്ളൂ. ആര് എന്ത് ചിന്തിക്കുന്നുവെന്നത് എനിക്ക് പ്രശ്നമല്ല'' എന്നാണ് രേഖ പറഞ്ഞത്.

അതേസമയം ബച്ചനും രേഖയും അടുപ്പത്തിലായെന്ന വാർത്ത അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. പക്ഷെ ജയയും ബച്ചനും പിന്നീട് തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോയ ബച്ചനും ജയയും ഇന്നും ഒരുമിച്ച് തന്നെയുണ്ട്. രേഖ പിന്നീട് വിവാഹിതയായെങ്കിലും ആ ദാമ്പത്യ ജീവിതത്തിന് ആയുസ് കുറവായിരുന്നു. അകാലത്തില്‍ ഭർത്താവ് മരണപ്പെടുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X