പ്രണയത്തിലായിരിക്കെ നാനയുടെ ചതി! കയ്യോടെ പിടികൂടിയ മനീഷ; പിരിയാൻ കാരണമായ സംഭവം!

ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായികയാണ് മനീഷ കൊയ്‌രാള. നേപ്പാള്‍ സ്വദേശിയായ മനീഷയെ ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളായാണ് വിശേഷിപ്പിക്കാറുള്ളത്. വാണിജ്യ സിനിമകളിലും സമാന്തര സിനിമകളിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. കരിയറിലെ ശ്രദ്ധേയ പ്രകടനങ്ങൾ കൊണ്ട് തിളങ്ങി നിൽക്കുമ്പോൾ തന്നെ മനീഷയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

മനീഷയുടെ പ്രണയങ്ങൾ എന്നും ആരാധകര്‍ക്കിടയിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചാ വിഷയമായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് നടന്‍ നാന പടേക്കറുമായുള്ള പ്രണയം. ഇരുവരും തമ്മില്‍ 20 വയസിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രണയിക്കാൻ അവർക്ക് അതൊരു തടസമായിരുന്നില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി തന്നെ ഇരുവരും സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് നാന പടേക്കര്‍ വിവാഹിതനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

manisha nana

1996ൽ അഗ്നി സാക്ഷി എന്ന സിനിമയിൽ ഒന്നിച്ചു അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു അന്ന് നാന പടേക്കർ. ആ സമയത്ത് നടൻ വിവേക് മുശ്രനുമായുള്ള ബന്ധം അവസാനിപ്പിച്ചു നിൽക്കുകയായിരുന്നു മനീഷ. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച് അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. രഹസ്യമായി ഡേറ്റിങ്ങും ആരംഭിച്ചു. അഗ്നി സാക്ഷിക്ക് ശേഷം, സഞ്ജയ് ലീല ബൻസാലിയുടെ ഖാമോഷി എന്ന സിനിമയിലും ഇവർ ഒരുമിച്ച് അഭിനയിച്ചു.

ഇതോടെ ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും കാട്ടുതീ പോലെ പടരാൻ തുടങ്ങി. ഒടുവിൽ തങ്ങൾ പ്രണയത്തിലാണെന്ന് മനീഷയും നാനയും സമ്മതിച്ചു. അന്ന് നാനയും ഭാര്യ നീലകാന്തിയും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മനീഷയും നാനയും അവരുടെ വ്യക്തിത്വം കൊണ്ട് ശ്രദ്ധനേടിയവരാണ്. എന്നാൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഭയങ്കര പ്രണയമായിരുന്നെങ്കിലും മനീഷയെ വിവാഹം കഴിക്കാൻ നാന തയ്യാറായില്ല.

അതിനിടെയാണ് നടി ആയിഷ ജുൽക്കയുമായി നാനയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പ്രചരിക്കുന്നത്. അതിനിടെ അടച്ചിട്ട മുറിയിൽ നിന്ന് നാനയേയും ആയിഷയേയും മനീഷ കയ്യോടെ പിടികൂടിയതോടെ ഇവരുടെ ബന്ധം വഷളായി. നാനയോട് ദേഷ്യം തോന്നിയെങ്കിലും ആയിഷയോടാണ് മനീഷ കയർത്തത്. 'എന്റെ പുരുഷനെ വിട്ടു പോകൂ' എന്ന് മനീഷ ആയിഷയോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്നാണ് ആയിഷയും നാനയും പറഞ്ഞത്.

ഈ സംഭവത്തിന് ശേഷം, മനീഷ നാനയുമായുള്ള ബന്ധം അവസാനിപ്പിച്ചു. നാനയും ബന്ധം തുടരാൻ തയ്യാറായില്ല. മനീഷയെ വിവാഹം കഴിക്കാൻ നാന വിസമ്മതിച്ചതാണ് ഇവരുടെ വേർപിരിയലിന് പിന്നിലെ പ്രധാന കാരണമെന്നാണ് പറയുന്നത്. ഒരിക്കൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ മനീഷയെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് നാന തുറന്നു പറഞ്ഞിരുന്നു. "വളരെ സെൻസിറ്റീവായ നടിയാണ് അവൾ. കസ്തൂരി ഹിരണിനെപ്പോലെയാണ്, അവൾ ആരുമായും മത്സരിക്കേണ്ടതില്ലെന്ന് മനസിലാക്കേണ്ടതുണ്ട്.

mansha koiral

അവൾ അവളോട് തന്നെ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ എനിക്ക് കണ്ണുനീർ അടക്കാൻ കഴിയുന്നില്ല. ഒരുപക്ഷെ എനിക്ക് ഇന്ന് അവളെക്കുറിച്ച് ഒന്നും പറയാനില്ലായിരിക്കാം! വേർപിരിയൽ വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമാണ്. അതിലൂടെ കടന്നുപോകുന്നവർക്കേ അതിന്റെ വേദന മനസിലാകൂ. ഞാൻ അനുഭവിച്ച വേദന എനിക്ക് വിവരിക്കാനറിയില്ല. നമുക്ക് ഇത് വിടാം. ഞാൻ മനീഷയെ മിസ് ചെയ്യുന്നുണ്ട്!" എന്നായിരുന്നു നാന പറഞ്ഞത്.

നാനയും മനീഷയും ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. ഇന്ത്യ സ്വീറ്റ്‌സ് ആൻഡ് സ്‌പൈസസ് എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് മനീഷ അവസാനമായി അഭിനയിച്ചത്. ഇറ്റ്‌സ് മൈ ലൈഫ് ആയിരുന്നു നാന അവസാനം അഭിനയിച്ച സിനിമ. 2020ലാണ് ചിത്രം റിലീസ് ചെയ്തത്.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X