For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോസിപ്പുകള്‍ എല്ലാം നശിപ്പിക്കും മുമ്പ് അവര്‍ എന്റെ ദീദിഭായ് ആയിരുന്നു; ജയ ബച്ചനെക്കുറിച്ച് രേഖ

  |

  ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചന്‍ എന്നതിനേക്കാള്‍ വലിയൊരു പേരില്ല. അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് പോലെ അമിത് ബച്ചന്‍ എവിടെ നില്‍ക്കുന്നുവോ അവിടെയാണ് ലൈന്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ സിനിമ നാളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരം. പ്രായമാകുമ്പോള്‍ അഭിനയത്തില്‍ നിന്നും ലൈം ലൈറ്റില്‍ നിന്നും മാറിപ്പോകുന്ന, മാറേണ്ടി വരുന്ന സൂപ്പര്‍ താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ബച്ചന്‍.

  Also Read: ഭയങ്കരമായ സ്ത്രീയാണ് ജയലളിതാമ്മ, സുകുമാരി അമ്മയാണ് അവരുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞതെന്ന് നടി സീമ

  കാലത്തിന് അനുസരിച്ച് തന്നിലെ അഭിനേതാവിനേയും മെച്ചപ്പെടുത്തി യുവാക്കള്‍ക്ക് പോലും വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് അമിതാഭ് ബച്ചന്‍. ഇന്നും അദ്ദേഹത്തോടുള്ള ആരാധകരുടെ സ്‌നേഹവും ആദരവുമൊന്നും കുറഞ്ഞിട്ടില്ല. താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെ കടന്നു വന്നാണ് ബച്ചന്‍ ഇന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര ഉയരത്തിലെത്തുന്നത്.

  Rekha

  സംഭവബഹുലമാണ് അമിതാഭ് ബച്ചന്റെ കരിയര്‍. ഒരു മാസ് സിനിമയ്ക്ക് വേണ്ടതെല്ലാം ബച്ചന്‍ വ്യക്തി ജീവിതത്തിലുമുണ്ട്. വിവാദങ്ങള്‍ക്കും പഞ്ഞമില്ല. അമിതാഭ് ബച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദം രേഖയുമായുള്ള പ്രണയമായിരിക്കും. വിവാഹിതനായ ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ഒരിക്കല്‍ ബോളിവുഡിനെയാകെ ഇളക്കി മറിച്ച സംഭവമായിരുന്നു. തനിക്ക് ബച്ചനോടുള്ള പ്രണയം രേഖ തന്നെ പരസ്യമായി സമ്മതിച്ചിട്ടുണ്ടെങ്കിലും നാളിതുവരെ ആ വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ബച്ചന്‍ കൂട്ടാക്കിയിട്ടില്ല.

  Also Read: 559 കോടിയുടെ ആസ്തി; അമേരിക്കയിൽ 114 കോടിയുടെ ബം​ഗ്ലാവ്; പ്രിയങ്ക ചോപ്രയുടെ അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങൾ

  ഒരിക്കല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് അമിതാഭ് ബച്ചനോടുള്ള പ്രണയം രേഖ വെളുപ്പെടുത്തിയത്. ''നാളിതുവരെ അദ്ദേഹത്തോട് പ്രണയം തോന്നാത്ത ഒരു പുരുഷനേയോ സ്ത്രീയേയോ കുട്ടിയേയോ ഞാന്‍ കണ്ടിട്ടില്ല. പിന്നെ ഞാന്‍ മാത്രം എന്തിന് മാറി നില്‍ക്കണം'' എന്നായിരുന്നു രേഖയുടെ പ്രതികരണം.

  രേഖയും ബച്ചന്റെ ഭാര്യയായ ജയയും തുടക്കം മുതലേ സുഹൃത്തുക്കളായിരുന്നു. ബച്ചനും രേഖയും തമ്മിലുള്ള പ്രണയം ഈ രണ്ട് നായികമാര്‍ക്കിടിയില്‍ വിള്ളലുകളുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജയയെക്കുറിച്ച് എന്നും ആദരവോടെയായിരുന്നു രേഖ സംസാരിച്ചിരുന്നത്.

  ''ദീദിഭായ് കുറേക്കൂടി പക്വതയുള്ള വ്യക്തിയാണ്. ഇത്രത്തോളം അടുക്കും ചിട്ടയുമുള്ളൊരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. അഭിമാനിയാണ്. ക്ലാസ് ഉള്ള സ്ത്രീയാണവര്‍. കരുത്തയാണ്. ആ സ്ത്രീയെ ഞാന്‍ ആരാധിക്കുന്നുണ്ട്. കിംവദന്തികള്‍ എല്ലാം നശിപ്പിക്കും മുമ്പ് ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലായിരുന്നു താമസിച്ചിരുന്നത്. അവര്‍ എന്റെ ദീദിഭായ് ആയിരുന്നു. എന്ത് സംഭവിച്ചാലും ആര്‍ക്കും അത് മാറ്റാനാകില്ല. അവര്‍ക്കും അതറിയാം എന്നതില്‍ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും നന്നായിട്ടാണ് പെരുമാറുന്നത്'' രേഖ പറയുന്നു.

  Recommended Video

  Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss

  അമിതാഭ് ബച്ചനും രേഖയും ജയയും ഒരുമിച്ച് സില്‍സില എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. യഷ് ചോപ്രയായിരുന്നു സിനിമയുടെ സംവിധാനം.

  English summary
  Viral! When Rekha Denied Her Rift With Amitabh Bachchan's Wife Jaya And Cant Strop Praising Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X