പ്രിയങ്ക ചോപ്രയുമായി അക്ഷയ് കുമാറിന്റെ അതിരുവിട്ട ബന്ധം; പ്രിയങ്കയെ തല്ലാനായി സെറ്റിലെത്തിയ ട്വിങ്കിള്‍ ഖന്ന
ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമയിലെ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് അക്ഷയ് കുമാര്‍ കടന്നു വരുന്നത്. ആക്ഷനിലൂടെയാണ് അക്ഷയ് കുമാര്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കോമഡിയിലും കയ്യടി നേടാനായി. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അക്ഷയ് കുമാര്‍.
അതേസമയം ഭാര്യ ട്വിങ്കിള്‍ ഖന്നയാകട്ടെ സിനിമാ പാരമ്പര്യമുള്ള താരവും. സൂപ്പര്‍ താരം രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. ആ പാതയിലൂടെയാണ് ട്വിങ്കിളും സിനിമയിലെത്തുന്നത്. എന്നാല്‍ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തില്‍ തിളങ്ങാന്‍ ട്വിങ്കിളിന് സാധിച്ചില്ല. ഇതോടെ താരം സിനിമ വേണ്ടെന്ന് വെച്ചു. എന്നാല്‍ എഴുത്തില്‍ കയ്യടി നേടാന്‍ ട്വിങ്കിൡന് സാധിച്ചു.

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് അക്ഷയ് കുമാറും ട്വിങ്കിളും. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍ വൈറലാകാറുണ്ട്. പരസ്പരം ട്രോളുന്നതിലോ വിമര്‍ശിക്കുന്നതിലോ യാതൊരു മടിയും കാണിക്കാറില്ല അക്ഷയ് കുമാറും ട്വിങ്കിളും. രണ്ട് മക്കളാണ് അക്ഷയ് കുമാറിനും ട്വിങ്കിളിനുമുള്ളത്. എന്നാല്‍ അക്ഷയ് കുമാറിന്റേയും ട്വിങ്കിള്‍ ഖന്നയുടേയും ദാമ്പത്യ ജീവിതം എന്നും സന്തോഷം മാത്രം നിറഞ്ഞ ഒന്നായിരുന്നില്ല. വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ഇരുവര്‍ക്കും.
ഒരിടയ്ക്ക് ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയ ഗോസിപ്പാണ് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മിലുള്ള അടുപ്പം. പ്രിയങ്കയുടെ കരിയറിന്റെ തുടക്കം അക്ഷയ് കുമാറിനൊപ്പമാണ്. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തുടക്കത്തില്‍ ആ വാര്‍ത്തകളൊന്നും ട്വിങ്കിള്‍ ഖന്ന ഗൗനിച്ചിരുന്നില്ല. അതാദ്യമായിട്ടല്ല അക്ഷയ് കുമാറിന്റെ പേര് ഒരു നടിയോടൊപ്പം ചേര്‍ത്തു വരുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിലയ്ക്കാതെ ആയതോടെ അക്ഷയ് കുമാറിനോട് പ്രിയങ്ക ചോപ്രയില്‍ നിന്നും അകലം പാലിക്കാന്‍ ട്വിങ്കിള്‍ ഖന്ന ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോള്‍ പ്രിയങ്കയും അക്ഷയ് കുമാറും വക്ത് എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. പ്രിയങ്കയും ട്വിങ്കിളും തമ്മില്‍ വലിയ വാക്ക് തര്‍ക്കം തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ദിവസം പ്രിയങ്കയുടെ കരണത്തടിക്കണം എന്ന് പറഞ്ഞ് ട്വിങ്കിള്‍ ഖന്ന സെറ്റിലെത്തുക വരെയുണ്ടായി. എന്നാല്‍ ആ സമയം പ്രിയങ്ക സെറ്റിലുണ്ടായിരുന്നില്ല. അന്ന് അക്ഷയ് കുമാര്‍ ഇടപെട്ട് ട്വിങ്കിളിനെ ആശ്വസിപ്പിക്കുകയായിരുന്നു.
പ്രശ്‌നം അവസാനിപ്പിക്കാന്‍ ഒടുവില്‍ അക്ഷയ് കുമാറിന് പത്രക്കുറിപ്പ് ഇറക്കേണ്ടി വരെ വന്നു. താന്‍ ഇനിയൊരിക്കലും പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കില്ല എന്നായിരുന്നു അക്ഷയ് കുമാറിന്റെ അറിയിപ്പ്. പ്രിയങ്ക ചോപ്രയെ ചൊടിപ്പിച്ചതായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. ഇതോടെ അക്ഷയ് കുമാറുമായുള്ള സൗഹൃദം പോലും വേണ്ടെന്ന് പ്രിയങ്കയും തീരുമാനിച്ചു. പിന്നീടൊരിക്കല്‍ ആപ് കി അദാലത്തില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രിയങ്ക ചോപ്രയുമായി സിനിമ ചെയ്യാത്തതിനെക്കുറിച്ച് അക്ഷയ് കുമാര്‍ സംസാരിക്കുകയുണ്ടായി.
''അങ്ങനെ ഒന്നുമില്ല. ഞാന്‍ പ്രിയങ്കയോടൊപ്പം അഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. എനിക്ക് അവളുടെ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. റാണി മുഖര്‍ജി ഒഴികെയുള്ള എല്ലാവര്‍ക്കുമൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു അവസരമുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രിയങ്ക ചോപ്രയുടെ കൂടെയും അഭിനയിക്കും'' എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. എന്തായാലും അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും പിന്നീട് ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടേയില്ല.


Click it and Unblock the Notifications











