അവധി ദിനം ആഘോഷമാക്കി കോലിയും അനുഷ്കയും!! ഡിന്നർ ഡേറ്റിങ് ചിത്രങ്ങൾ പുറത്ത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബോളിവുഡ് താരം അനുഷ്‍ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഗംഭീരമായി ആഘോഷിച്ചിരുന്നു. വിവാഹത്തിനു ശേഷവു കരിയറുമായി മുന്നോട്ട് പോകുന്ന താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ സന്തോഷ മൂഹൂർത്തങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെഡേറ്റിങ്ങ് ചിത്രങ്ങളാണ്. ലണ്ടനിൽ അവധിക്കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. ലണ്ടനിലെ ഡിന്നർ ഡേറ്റ് ചിത്രങ്ങളും അവധി ആഘോഷ ചിത്രങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലായിട്ടണ്ട്. ലോക കപ്പ് സെമി ഫൈനലിൽ കിവീസുമായി 18 റൺസിന് പരാജയം ഏറ്റുവാങ്ങി ലോകകപ്പിൽ നിന്ന് പുറത്താവുകയായിരുന്നു.
ലോക കപ്പിൽ നിന്ന് പുറത്തായതിനു തൊട്ടു പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ച് കോലി എത്തിയിരുന്നു. ഇന്ത്യൻ ടീമിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി അറിയിച്ചിട്ടുണ്ട്. ഏറെ നിരാശയോടേയും വേദനയോടേയുമായിരുന്നു ഇന്ത്യയുടെ പരാജയം ആരാധകർ സ്വീകാരിച്ചത്.


Click it and Unblock the Notifications











