അവ്‌നീത് കൗറിന്റെ ഹോട്ട് ഫോട്ടോയില്‍ വിരാടിന്റെ ലൈക്ക്; പിന്നെ മുക്കി; 'അല്‍ഗോരിതം' ചതിച്ചതെന്ന് വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. നായകനായും താരമായുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന ചോദ്യത്തിന് വിരാട് കോലി എന്നല്ലാതെ വേറൊരു ഉത്തരമില്ല. ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നൊരു പ്രതിഭാസമാണ് വിരാട് കോലി. നടി അനുഷ്‌ക ശര്‍മയാണ് വിരാട് കോലിയുടെ ഭാര്യ. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും.

വിരുഷ്‌ക എന്നാണ് വിരാടിനേയും അനുഷ്‌കയേയും ആരാധകര്‍ വിളിക്കുന്നത്. ലോകമെമ്പാടും ആരാധകരുണ്ട് വിരാടിനും അനുഷ്‌കയ്ക്കും. സിനിമയില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുകയാണെങ്കിലും അനുഷ്‌കയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് തരിമ്പും കുറവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അനുഷ്‌ക ശര്‍മ തന്റെ ജന്മദിനം ആഘോഷിച്ചത്. പ്രിയതമയ്ക്കുള്ള വിരാട് കോലിയുടെ ആശംസാ പോസ്റ്റും വൈറലായിരുന്നു.

Virat Kohli

ഇതിനിടെ വിരാട് കോലിയുടെ പേര് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വിഷയത്തില്‍ വിരാട് കോലിയുടെ പേര് ഉയര്‍ന്നു വന്നിരിക്കുകയാണ്. ബോളിവുഡ് സുന്ദരി അവ്‌നീത് കൗറിന്റെ പേരിനൊപ്പമാണ് വിരാട് കോലിയുടെ പേരും ഉയര്‍ന്നു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുകയുണ്ടായി. അവ്‌നീത് കൗറിന്റെ ചിത്രത്തിന് വിരാട് കോലി ലൈക്ക് ചെയ്തതായിട്ടാണ് സ്‌ക്രീന്‍ഷോട്ടില്‍ കാണിച്ചിരുന്നത്. സംഭവം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.

പിന്നീട് അവ്‌നീതിന്റെ പോസ്റ്റുകളില്‍ നിന്നും വിരാട് കോലിയുടെ ലൈക്ക് അപ്രതക്ഷ്യമാവുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി വിരാട് കോലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ തന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് ക്ലിയര്‍ ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത് അല്‍ഗോരിതം അബദ്ധത്തില്‍ എന്തെങ്കിലും തരത്തിലുള്ള റഇയാക്ഷന്‍ രജിസ്റ്റര്‍ ചെയ്തതാകാം എന്നാണ് വിരാട് കോലി പറയുന്നത്. അനാവശ്യമായ വ്യാഖ്യാനങ്ങളിലേക്ക് പോകരുതെന്നും വിരാട് കോലി പറയുന്നുണ്ട്.

''എന്റെ ഫീഡ് ക്ലിയര്‍ ചെയ്യുന്നതിനിടെ അല്‍ഗോരിതം അബദ്ധത്തില്‍ ഒരു റിയാക്ഷന്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിന് പിന്നില്‍ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. അനാവശ്യമായ ഒരു അനുമാനങ്ങളിലേക്കും പോകരുതെന്ന് അഭ്യര്‍ത്ഥക്കുന്നു. മനസിലാക്കിയതിന് നന്ദി'' എന്നാണ് വിരാട് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. വിരാടിന്റെ പ്രതികരണവും വാര്‍ത്തയായി മാറിയിരിക്കുകയാണ്.

ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് അവ്‌നീത് കൗര്‍. പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഡാന്‍സ് ഇന്ത്യ ഡാന്‍സ് ലിറ്റില്‍ മാസ്റ്റേഴ്‌സ്, ഡാന്‍സ് കെ സൂപ്പര്‍ സ്റ്റാര്‍സ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. തുടര്‍ന്നാണ് അവ്‌നീത് അഭിനയത്തിലേക്ക് കടക്കുന്നത്. മേരി മാ ആയിരുന്നു ആദ്യ പരമ്പര. പിന്നീട് നിരവധി പരമ്പരകളിലും റിയാലിറ്റി ഷോകളിലും സാന്നിധ്യം അറിയിച്ചു.

ടെലിവിഷനിലെ മിന്നും താരമായി നില്‍ക്കെയാണ് അവ്‌നീത് സിനിമയിലേക്ക് എത്തുന്നത്. മര്‍ദാനിയായിരുന്നു ആദ്യ സിനിമ. പിന്നീട് ഖരീബ് ഖരീബ് സിംഗിള്‍, മര്‍ദാനി 2, ടിക്കു വെഡ്‌സ് ഷേരു, ലവ് കി അറേഞ്ച് മാര്യേജ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അവ്‌നീത്. ധാരാളം ഫോളോവേഴ്‌സുള്ള അവ്‌നീതിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വലിയ താരമായി മാറാന്‍ അവ്‌നീതിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഹോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് അവ്‌നീത്. മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കഗ്നിംഗിലൂടെയാണ് അവ്‌നീത് ഹോളിവുഡിലും സാന്നിധ്യം അറിയിക്കുന്നത്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് അവ്‌നീത്. ബബ്ബര്‍ ക ടബ്ബര്‍, ബന്ദിഷ് ബാന്‍ഡിറ്റ്‌സ്, പാര്‍ട്ടി ടില്‍ ഐ ഡൈ തുടങ്ങി സീരീസുകളിലാണ് അവ്‌നീത് അഭിനയിച്ചത്. മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പ്രണയത്തിലാകുന്നത് പതിവാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടാറോറും മുതല്‍ കെഎല്‍ രാഹുലും അതിയ ഷെട്ടിയും വരെ നീണ്ടു നില്‍ക്കുന്ന വലിയൊരു നിര തന്നെയുണ്ട് ആ ലിസ്റ്റില്‍. ഇതില്‍ പ്രമുഖരാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും. വിരാടിന്റേയും അനുഷ്‌കയുടേയും പ്രണയം ക്രിക്കറ്റ് ആരാധകരും ബോളിവുഡ് ആരാധകരും ഒരുപാലോ ആഘോഷിച്ച ഒന്നാണ്.

ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വിരാടും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു പ്രമുഖ ഷാംപു ബ്രാന്റിന്റെ പരസ്യത്തിലാണ് വിരാടും അനുഷ്‌കയും ആദ്യമായി ഒരുമിക്കുന്നത്. ആദ്യമായി കണ്ടത് മുതല്‍ തന്നെ ഇരുവരുടേയും മനസില്‍ പ്രണയം മൊട്ടിട്ടും. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി അന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു.

കയറ്റിറക്കങ്ങളുടേതായിരുന്നു വിരാടിന്റേയും അനുഷ്‌കയുടേയും പ്രണയം. ഒരിടയ്ക്ക് ഇരുവരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ വീണ്ടും ഒരുമിച്ചു. ഒടുവില്‍ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് വിരാട് കോലിയും അനുഷ്‌കയും പ്രണയത്തിലാകുന്നത്. ആരാധകര്‍ തങ്ങളുടെ പ്രിയപ്പെട്ട താരജോഡിയെ വിരുഷ്‌ക എന്നാണ് വിളികുന്നത്. സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച പ്രണയമാണ് വിരാടിന്റേയും അനുഷ്‌കയുടേയും.

2017 ല്‍ വിരാടും അനുഷ്‌കയും വിവാഹം കഴിച്ചതും തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. തങ്ങളുടെ വിവാഹം വളരെ സ്വകാര്യമായ ചടങ്ങായിട്ടാണ് വിരാടും അനുഷ്‌കയും നടത്തിയത്. വിവാഹത്തിന് മാധ്യമങ്ങള്‍ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. പിന്നീട് മുംബൈയില്‍ വച്ച് മറ്റുള്ളവര്‍ക്കായി വലിയൊരു വിരുന്ന് ഒരുക്കുകയാണ് വിരാടും അനുഷ്‌കയും ചെയ്തത്.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് അനുഷ്‌ക വിരാടിനെ വിവാഹം കഴിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്താണ് അനുഷ്‌ക ഗര്‍ഭിണിയാകുന്നത്. 2021 ല്‍ അനുഷ്‌കയുടേയും വിരാടിന്റേയും ആദ്യത്തെ കണ്‍മണിയും ജനിച്ചു. വാമിക എന്നാണ് മകള്‍ക്ക് അനുഷ്‌കയും വിരാടും പേരിട്ടത്. മകളുടെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. തിരിച്ചുവരിവിനായി തയ്യാറെടുക്കവെ അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയായി. 2024 ഇരുവരുടേയും മകന്‍ അക്കായ് പിറന്നു. ഇതോടെ അനുഷ്‌ക വീണ്ടും കുടുംബ ജീവിതത്തിലേക്ക് മടങ്ങി.

Virat Kohli

അനുഷ്‌കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോ ആണ് അനുഷ്‌കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. കത്രീന കൈഫും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഇതോടെയാണ് അനുഷ്‌ക ഇടവേളയെടുക്കാന്‍ തീരുമാനിക്കുന്നത്.

മൂത്ത മകള്‍ വാമികയുടെ ജനനത്തിന് ശേഷം അനുഷ്‌ക തിരിച്ചു വരാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന സിനിമയിലൂടെയാണ് അനുഷ്‌ക തിരിച്ചുവരവ് പ്രഖ്യാപിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് താരം വീണ്ടും ഗര്‍ഭിണിയാകുന്നത്. ഇതോടെ അനുഷ്‌ക വീണ്ടും ഇടവേളയെടുത്തു. അതോടെ താരത്തിന്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പും നീണ്ടു. അധികം വൈകാതെ തന്നെ അനുഷ്‌ക ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Read more about: virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X