തന്റെ ഭാര്യ കിടുവാണെന്ന് വിരാട് കോഹ്ലി! വൈറലായി വിരുഷ്‌ക ദമ്പതികളുടെ പുതിയ ചിത്രം! കാണൂ
ബോളിവുഡിലെ താരറാണിമാരിലൊരാളാണ് അനുഷ്‌ക ശര്‍മ്മ. ഷാരൂഖ് ഖാന്‍ ചിത്രമായ രബ്ദേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഷാരൂഖിനു പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെയല്ലാം നായികയാവാനുളള ഭാഗ്യം അനുഷ്‌കയ്ക്ക് ലഭിച്ചിരുന്നു. ആമിര്‍ ഖാനൊപ്പമുളള പികെ എന്ന ചിത്രമാണ് അനുഷ്‌കയുടെ കരിയറില്‍ വലിയ വിജയമായി മാറിയിരുന്ന ചിത്രം. സല്‍മാന്‍ ഖാന്റെ നായികയായി അനുഷ്‌ക അഭിനയിച്ച സുല്‍ത്താന്‍ എന്ന ചിത്രവും തിയ്യേറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രമായിട്ടായിരുന്നു അനുഷ്‌ക എത്തിയിരുന്നത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീ നായകന്‍ വിരാട് കോഹ്ലിയുമായുളള അനുഷ്‌കയുടെ വിവാഹം നടന്നിരുന്നത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. സിനിമ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ഒരു പോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ഇവര്‍. വിവാഹത്തിനു മുന്‍പു ശേഷവും താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയാനായി എല്ലാവരും താല്‍പര്യം കാണിക്കാറുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോലിയ്‌ക്കൊപ്പം അനുഷ്‌കയും പോയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തില്‍ അനുഷ്‌ക കോഹ്ലിയെ സപ്പോര്‍ട്ട് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
കോഹ്ലിയും അനുഷ്‌കയും ഒരുമിച്ചുളള ചിത്രങ്ങള്‍ എപ്പോള്‍ വന്നാലും സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസം കോഹ്ലി അനുഷ്‌കയ്‌ക്കൊപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഐപിഎല്‍ നടക്കുന്നതിനിടയില്‍ നടന്നൊരു പാര്‍ട്ടിയില്‍ വെച്ച് എടുത്ത ചിത്രമാണ് കോഹ്ലി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ ഭാര്യയോടുളള സ്‌നേഹമറിയിച്ച് നല്ലൊരു അടിക്കുറിപ്പും കോഹ്ലി കുറിച്ചിരുന്നു. അനുഷ്‌ക കിടുവാണെന്നും എന്റെ ജീവിതത്തിന്റെ സ്‌നേഹമാണെന്നുമാണ് കോഹ്ലി ചിത്രത്തിനു താഴെയായി കുറിച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രത്തിനും വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











