ആദ്യ കാഴ്ചയില്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞു; അനുഷ്‌ക കലിപ്പായതോടെ സോറി പറഞ്ഞെന്ന് വിരാട്‌

ക്രിക്കറ്റും ബോളിവുഡും എന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ബോളിവുഡ് സുന്ദരിമാരെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്ത ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ട്. ഇന്ത്യയുടെ ഇതിഹാസതാരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും സൂപ്പര്‍ നായിക ഷര്‍മിള ടാഗോറും മുതല്‍ വിവാഹത്തിനായി ഒരുങ്ങി നില്‍ക്കുന്ന കെഎല്‍ രാഹുലും അതിയ ഷെട്ടിയും വരെ നീണ്ടു നില്‍ക്കുന്ന താരജോഡികളുണ്ട് ക്രിക്കറ്റിനേയും ബോളിവുഡിനേയും ബന്ധപ്പെടുത്താന്‍.

ക്രിക്കറ്റിനേയും ബോളിവുഡിനേയും ഒരുമിപ്പിച്ച പവര്‍ കപ്പിളാണ് അനുഷ്‌ക ശര്‍മയും വിരാട് കോഹ്ലിയും. ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ക്രിക്കറ്റ് താരങ്ങൡ ഒരാളായ വിരാട് കോഹ്ലിയും ബോളിവുഡിലെ സൂപ്പര്‍ നായികയായ അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ വലിയ ആഘോഷമാക്കിയതായിരുന്നു.

ആരാധകരുടെ പ്രിയ ജോഡി

ആരാധകരുടെ പ്രിയ ജോഡിയാണ് വിരാടും അനുഷ്‌കയും. തങ്ങളുടെ കരിയറുകളിലെ ഉയര്‍ച്ച താഴ്ചകളില്‍ പരസ്പരം താങ്ങായി മാറുന്ന വിരാടും അനുഷ്‌കയും ആരാധകരുടെ മാതൃകാ ദമ്പതികളാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ, സ്വന്തം അധ്വാനത്തിലൂടെയാണ് അനുഷ്‌ക മുന്‍നിര നായികയായി മാറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ കഠിനാധ്വാനികളിലൊരാളാണ് വിരാട്.

ഒരേ സ്വഭാവക്കാരാണ്

അതുകൊണ്ട് തന്നെ വിരാടും അനുഷ്‌കയും പരസ്പരം കരുത്തായി മാറിയ ഒരുപാട് നിമിഷങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. താനും വിരാടും ഒരേ സ്വഭാവക്കാരാണെന്നും വിരാടിന്റെ സ്ത്രീ പതിപ്പാണ് താനെന്നും തന്റെ പുരുഷ പതിപ്പാണ് വിരാടെന്നുമാണ് അനുഷ്‌ക തന്നെ പറഞ്ഞിട്ടുള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിരാടും അനുഷ്‌കയും വിവാഹിതരാകുന്നത്.

വിവാഹം


2017 ലായിരുന്നു വിരാടും അനുഷ്‌കയും വിവാഹം കഴിക്കുന്നത്. തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ അഞ്ചാം വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു വിരാടും അനുഷ്‌കയും ആഘോഷിച്ചത്. അന്നേ ദിവസം ഇരുവരും പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയിലായിരുന്നു വിരാടിനും അനുഷ്‌കയ്ക്കും മകള്‍ ജനിക്കുന്നത്. വാമിക എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുന്നവരാണ് വിരാടും അനുഷ്‌കയും. ഒരിക്കല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് വിരാട് മനസ് തുറന്നിരുന്നു. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യമായി അവളെ കണ്ടപ്പോള്‍


''ആദ്യമായി അവളെ കണ്ടപ്പോള്‍ ഞാനൊരു തമാശ പറയുകയാണ് ചെയ്തത്. ഞാനാകെ നെര്‍വസായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ വന്നപ്പോഴാണ് ഞആനൊരു മോശം തമാശ പറഞ്ഞത്. സെറ്റില്‍ ആകെ ടെന്‍ഷനടിച്ച് ഇരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് അവള്‍ കടന്നു വരുന്നത്. തമാശയാകുമെന്ന് കരുതി പറഞ്ഞതായിരുന്നു. പക്ഷെ അത് പറയാന്‍ പാടില്ലായിരുന്നു'' വിരാട് പറയുന്നു.

''അവള്‍ക്ക് നല്ല ഉയരമുണ്ട്. എനിക്കത്ര ഉയരമില്ലെന്നാണ് പറയുന്നത്. എനിക്ക് ആറടിയുടെ മേലെ ഉയരമില്ല. നീ വലിയ ഹീല്‍സ് ധരിക്കരുത്. അവള്‍ ഉയരം കൂടിയ ഹീലുകള്‍ ധരിച്ചാണ് വന്നത്. അവള്‍ക്ക് എന്നേക്കാള്‍ ഉയരം തോന്നിപ്പിച്ചിരുന്നു. നിനക്ക് ഇതിലും വലിയ ഹീലുള്ളത് കിട്ടിയില്ലേ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അവള്‍ക്കത് ഇഷ്ടമായില്ല. ഞാനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് ഞാനൊപ്പിച്ചു'' എന്നും വിരാട് പറയുന്നു.

തിരിച്ചുവരികയാണ്

ഗര്‍ഭിണിയായതോടെ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക ശര്‍മ. ഇപ്പോഴിതാ താരം തിരിച്ചുവരികയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജീവിതകഥ പറയുന്നു ചക്ദാ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. ചിത്രത്തിനായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന അനുഷ്‌കയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X