എല്ലാം പരസ്യമായ രഹസ്യം! സൂപ്പര്‍ താരമാകേണ്ട കരിയര്‍ തകര്‍ത്തത് ആര്? വിവേക് ഒബ്‌റോയ് പറയുന്നു

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് വിവേക് ഒബ്‌റോയ്. ഇന്നത്തെ തലമുറയ്ക്ക് ലൂസിഫറിലും കടുവയിലുമൊക്കെ കണ്ടത് പോലുള്ള വില്ലന്‍ വേഷങ്ങളിലൂടെയായിരിക്കും വിവേക് ഒബ്‌റോയിയെ പരിചയം. എന്നാല്‍ ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകന്മാരില്‍ ഒരാളായിരുന്നു വിവേക് ഒബ്‌റോയ്. ചോക്ലേറ്റ് ബോയ് ഇമേജുമായി ആരാധകരുടെ മനസില്‍ ഇടം നേടിയ താരം. തന്റെ ലുക്കും അഭിനയ മികവുമൊക്കെ കൊണ്ട് ഒരുപാട് ആരാധകരെ നേടാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചിരുന്നു.

രാം ഗോപാല്‍ വര്‍മയുടെ കമ്പനിയിലൂടെയായിരുന്നു വിവേക് ഒബ്‌റോയുടെ തുടങ്ങും. പിന്നീടങ്ങോട്ട് ബോളിവുഡിലെ അടുത്ത സൂപ്പര്‍ താരം എന്ന് പറയിപ്പിക്കുന്നതായിരുന്നു വിവേക് ഒബ്‌റോയുടെ കുതിപ്പ്. റോഡ്, ധം, സാത്തിയ തുടങ്ങിയ സിനിമകളിലൂടെ അന്നത്തെ യുവനടന്മാരില്‍ ഏറ്റവും തിരക്കുള്ള നടനായി മാറാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചു. എന്നാല്‍ സിനിമാ ലോകം പ്രവചിച്ചത് പോലെ സൂപ്പര്‍ താരമാകാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചില്ല. തന്റെ കരിയര്‍ കൈവിരളുകള്‍ക്കിടയിലൂടെ ഊര്‍ന്നു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു വിവേക് ഒബ്‌റോയ്ക്ക്.

Vivek Oberoi

ഇപ്പോഴിതാ മാഷബിള്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ഒതുക്കിയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് വിവേക് ഒബ്‌റോയ്. ഒരു സിനിമ പരാജയപ്പെടുന്നത് സാധാരണയാണ്. എന്നാല്‍ അത് ആവര്‍ത്തിക്കുമെന്ന് അറിയുന്നതും കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുക പോലും ചെയ്യാതെ ചതച്ചരയ്ക്കുമെന്ന് അറിയുന്നതും അസ്വസ്ഥതയപ്പെടുത്തുന്നതാണെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

'' സിനിമ പരാജയപ്പെടുന്നത് പോലെ എന്തെങ്കിലും സംഭവിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമെന്ന് അറിയുമ്പോഴുള്ള നിസഹായാവസ്ഥയും, പണിയില്ലാതാകും, ചതച്ചരയ്ക്കപ്പെടും, തെളിയിക്കാനുള്ള അവസരം പോലും തട്ടിയകറ്റും, എന്നൊക്കെ അറിയുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. നിസ്സഹായാവസ്ഥയേക്കാള്‍ മോശമായ ഒന്നുമില്ലെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. നമുക്കറിയാം ഒരുകാര്യം നടക്കുന്നുണ്ടെന്ന്, പക്ഷെ അതിനായി ഒന്നും ചെയ്യാം പറ്റില്ല'' വിവേക് ഒബ്‌റോയ് പറയുന്നു.

തന്റെ കരിയര്‍ മനപ്പൂര്‍വ്വം ഇല്ലാതാക്കിയതിന് പിന്നില്‍ ആരെന്ന ചോദ്യത്തിനും അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് മനസ് തുറക്കുന്നുണ്ട്. തനിക്ക് ആരാണെന്ന് അറിയാമെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. ''തീര്‍ച്ചയായും എനിക്കറിയാം. ഇതൊരു ചെറിയ ഇന്‍ഡസ്ട്രിയാണ്. പരസ്യമായ രഹസ്യമല്ലേ അത്'' എന്നായിരുന്നു വിവേക് ഒബ്‌റോയുടെ പ്രതികരണം. ജീവിതത്തിലെ ഈ പ്രതിസന്ധികള്‍ തന്നെ വിനയയും ദയയും സഹായിക്കാനുള്ള മനസും എന്തെന്ന് പഠിപ്പിച്ചുവെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

''നമുക്കിത് നേരിട്ടേ പറ്റൂ. ഈ അനുഭവം എന്നെ നല്ല വ്യക്തിയാകാനും വിനയവും ദയയും സഹായിക്കാനുമുള്ള മസനുള്ള മനുഷ്യനാകാനും പഠിപ്പിച്ചു. എന്റെ അധികാരം ദുരുപയോഗം ചെയ്യരുതെന്ന് പഠിപ്പിച്ചു. ചിലര്‍ക്ക് നല്ലവരാകുന്നതിന്റെ അഹങ്കാരമുണ്ടാകും. അതൊരു രേഖമാണ്. അതില്‍ നിന്നും അകലം പാലിക്കണം'' എന്നായിരുന്നു വിവേക് ഒബ്‌റോയ് പറഞ്ഞത്.

Vivek Oberoi

വിവേക് ഒബ്‌റോയുടെ കരിയര്‍ തകര്‍ന്നതിന് പിന്നില്‍ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആണെന്നാണ് ബോൡവുഡിലെ പിന്നാമ്പുറ കഥകള്‍. സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ റായ് വിവേകുമായി പ്രണയത്തിലായിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലായിരുന്നു സല്‍മാന്‍ വിവേക് ഒബ്‌റോയുടെകരിയര്‍ ഇല്ലാതാക്കിയത്. ഒരിക്കല്‍ സല്‍മാന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി വിവേക് ഒബ്‌റോയ് തന്നെ പത്രസമ്മേളനത്തിലൂടെ തുറന്നടിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം വിവേക് ഒബ്‌റോയ്ക്ക് തന്റെ താരപദവിയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് വിവേക് ഒബ്‌റോയ് തിരികെ വരുന്നത്. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വീണ്ടും സജീവമായി മാറിയിരിക്കുകയാണ് വിവേക് ഒബ്‌റോയ്.

More from Filmibeat

Read more about: vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X