17-ാം വയസില്‍ കാന്‍സര്‍ വന്ന് മരിച്ച കാമുകി; ജലദോഷമെന്ന് കരുതി, രക്താര്‍ബുദം ആയിരുന്നു: വിവേക് ഒബ്‌റോയ്

ഒരുകാലത്ത് ബോളിവുഡിലെ അടുത്ത സൂപ്പര്‍ താരമെന്ന് വിലയിരുത്തപ്പെട്ടിരുന്ന നടനാണ് വിവേക് ഒബ്‌റോയ്. എന്നാല്‍ പിന്നീട് വിവാദങ്ങളും തുടര്‍ പരാജയങ്ങളുമെല്ലാം വിവേകിനെ സിനിമ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിവേക് ഒബ്‌റോയ് തിരികെ വരുന്നത് വില്ലന്‍ വേഷങ്ങളിലൂടെയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ വില്ലനായി തിളങ്ങിയ ശേഷം ബോളിവുഡിലേക്കും വിവേക് തിരിച്ചെത്തി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് വിവേക് ഒബ്‌റോയ്.

തന്റെ ജീവിതത്തിലുണ്ടായ വലിയ തിരിച്ചടികളെക്കുറിച്ചും തന്റെ പ്രണയത്തെക്കുറിച്ചുമൊക്കെ പലവട്ടം വിവേക് ഒബ്‌റോയ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കൗമാര പ്രായത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരന്തത്തെക്കുറിച്ച് സംസാരിക്കുകയാണ് വിവേക് ഒബ്‌റോയ്. തന്റെ ബാല്യകാല പ്രണയിനിയെ നഷ്ടമായതിനെക്കുറിച്ചാണ് വിവേക് ഒബ്‌റോയ് മനസ് തുറക്കുന്നത്.

Vivek Oberoi

നാളിതുവരെ തുറന്ന് പറയാത്ത ജീവിതകഥയാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവേക് ഒബ്‌റോയ് ആദ്യമായി പ്രണയത്തിലാകുന്നത് 13 -ാം വയസിലാണ്. കാമുകിയ്ക്ക് 12 വയസായിരുന്നു. കുട്ടിക്കാലത്തെ പ്രണയങ്ങള്‍ക്ക് പൊതുവെ അല്‍പ്പായുസായിരിക്കും. എന്നാല്‍ വിവേകിന്റെ പ്രണയം കാലത്തെ അതിജീവിച്ചു. 18-ാം വയസിലേക്ക് എത്തുമ്പോഴും വിവേകും കാമുകിയും സീരിയസ് റിലേഷന്‍ഷിപ്പിലേക്ക് കടന്നിരുന്നു. തന്റെ ഭാവി അവള്‍ക്കൊപ്പം സ്വപ്‌നം കണ്ടിരുന്നു വിവേക്.

''ദിസ് ഈസ് ഇറ്റ്, അവളാണ് എല്ലാം എന്ന് ഞാന്‍ കരുതി. ഒരുമിച്ച് കോളേജില്‍ പോകുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതുമെല്ലാം ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. എന്റെ മനസില്‍ ജീവിതം മുഴുവന്‍ പ്ലാന്‍ ചെയ്തിരുന്നു.'' താരം പറയുന്നു. എന്നാല്‍ പിന്നീടാണ് തന്റെ കാമുകിയ്ക്ക് കാന്‍സര്‍ ആണെന്ന വിവേക് അറിയുന്നത്. അവളെ രക്ഷിക്കാന്‍ താനും കുടുംബവും പരമാവധി ശ്രമിച്ചു. പക്ഷെ അവളെ രക്ഷിക്കാന്‍ വിവേകിന് സാധിച്ചില്ല.

''ഞാന്‍ അവളെ കുറേ വിളിച്ചു. പക്ഷെ അവള്‍ പ്രതികരിച്ചില്ല. സുഖമില്ലെന്ന് പറഞ്ഞിരുന്നു. ഞാന്‍ കരുതി ജലദോഷം ആണെന്നാണ്. അവളെയോ കുടുംബത്തെയോ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ അവളുടെ കസിനെ വിളിച്ചു. അങ്ങനെയാണ് അവള്‍ ആശുപത്രിയിലാണെന്ന് അറിയുന്നത്. ഓടി ചെന്നു. ഞങ്ങള്‍ 5-6 കൊല്ലമായി പ്രണയത്തിലായിരുന്നു. അവള്‍ക്ക് രക്താര്‍ബുദമാണെന്നും അവസാന സ്റ്റേജിലാണെന്നും അറിഞ്ഞു. വല്ലാത്തൊരു ഞെട്ടലാണുണ്ടായത്. ഞങ്ങള്‍ എല്ലാ വിധത്തിലും ശ്രമിച്ചിട്ടും രണ്ട് മാസത്തിനുള്ളില്‍ അവള്‍ പോയി. ഞാന്‍ തകര്‍ന്നുപോയിരുന്നു'' വിവേക് ഒബ്‌റോയ് പറയുന്നു.

Vivek Oberoi

''അവളുടെ മരണം എന്നെ ആഴത്തില്‍ മുറിപ്പെടുത്തി. റോഡിലൂടെ നടന്നു പോകുന്നവരില്‍ പോലും ഞാന്‍ അവളെ കണ്ടു. അവളുടെ ക്രിമേഷന് ഞാനുമുണ്ടായിരുന്നു. എനിക്ക് ക്ലോഷര്‍ കിട്ടിയതാണ്. പക്ഷെ അവള്‍ പോയെന്ന് അംഗീകരിക്കാനായില്ല എനിക്ക്. കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചാണ് എന്നെ സഹായിച്ചത്'' എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

പിന്നീട് സിനിമയിലെത്തിയ ശേഷവും വിവേകിന് കടുത്ത പ്രണയ നഷ്ടത്തിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു. ഇതോടെ ഇനി ജീവിതത്തില്‍ പെണ്ണ് വേണ്ടെന്ന് തീരുമാനിച്ചതായിരുന്നു താരം. അങ്ങനെയിരിക്കെയാണ് പ്രിയങ്ക ആല്‍വയെ കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. 14 വര്‍ഷം പിന്നിടുകയാണ് വിവേകിന്റേയും പ്രിയങ്കയുടേയും ദാമ്പത്യ ജീവിതത്തിന്. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും.

More from Filmibeat

Read more about: vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X