For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ കൊള്ളാം, പക്ഷെ നിനക്ക് സിനിമ തരാന്‍ പാടില്ലെന്നാണ് പറഞ്ഞത്; ഒതുക്കലിനെക്കുറിച്ച് വിവേക് ഒബ്‌റോയ്

  |

  ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു വിവേക് ഒബ്‌റോയ്. സൂപ്പര്‍ താരമായി വളരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന താരമാണ് വിവേക് ഒബ്‌റോയ്. എന്നാല്‍ വിവാദങ്ങളും സിനിമകളുടെ തുടര്‍ പരാജയങ്ങളും വിവേകിന്റെ കരിയറിന് വെല്ലുവിളിയായി മാറുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന വിവേക് ഒബ്‌റോയ് വില്ലന്‍ വേഷങ്ങളിലൂടേയും മറ്റും തിരികെ വരുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലധികമുള്ള വിവേകിന്റെ കരിയര്‍ ഒരുപാട് വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. തന്റെ മനസിലുള്ളത് മറയില്ലാതെ പറയുന്ന വിവേകിന്റെ ശീലവും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

  സ്റ്റൈലൻ ലുക്കിൽ ജാൻവി കപൂർ, ചിത്രങ്ങൾ വൈറൽ

  ഇപ്പോഴിതാ വിവേക് ഒബ്‌റോയിയുടെ പുതിയ ഷോയായ ഇന്‍സൈഡ് എഡ്ജ് സീസണ്‍ 3 പുറത്തിറങ്ങിയിരിക്കുകയാണ്. നെഗറ്റീവ് റോളിലാണ് സീരീസില്‍ വിവേക് അഭിനയിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ തന്റെ കരിയറിലെ മോശം സമയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിവേക് ഒബ്‌റോയ്. കോയ് മോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

  ഷൂട്ടൗട്ട് അറ്റ് ലോക്കണ്‍ഡ് വാല എന്ന തന്റെ ഹിറ്റ് ചിത്രത്തിന് ശേഷം നടന്ന സംഭവങ്ങളാണ് വിവേക് ഒബ്‌റോയ് തുറന്നു പറഞ്ഞത്. ചിത്രം വന്‍ വിജയമായിരുന്നുവെങ്കിലും പിന്നീട് ഒരു വര്‍ഷത്തോളം തനിക്ക് സിനിമകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. ചിത്രത്തിലെ തന്റെ പ്രകടനം അഭിനന്ദിക്കപ്പെടുമ്പോഴും തനിക്ക് സിനിമകള്‍ ലഭിക്കാത്ത അവസ്ഥയായിരുന്നുവെന്നാണ് വിവേക് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഞാനൊരു മോശം നടനാണെന്ന് എന്നോട് ആരും ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞാന്‍ വല്ലാതെ ആശങ്കയിലായിരുന്നു. ഞാന്‍ നല്ല നടനാണോ നന്നായി ജോലി ചെയ്യുന്നുണ്ടോ എന്ന്. എനിക്ക് കിട്ടിയ ജോലിക്കൊക്കെ എന്നെ നോമിനേറ്റ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. കൂടുതല്‍ ജോലിയും ലഭിക്കുന്നുണ്ട്. പക്ഷെ ഷൂട്ടൗട്ട് അറ്റ് ലോക്കണ്ഡ് വാലയുടെ വിജയത്തിന് ശേഷവും ഒരു വര്‍ഷവും നാല് മാസവും ഞാന്‍ വീട്ടിലിരുന്നു. സിനിമ ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് ആളുകള്‍ പറഞ്ഞു. ഗണ്‍പത് പാട്ട് വൈറലായിരുന്നു. എല്ലാ അവാര്‍ഡ് ഷോയിലും പെര്‍ഫോം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുന്നു. പക്ഷെ എനിക്ക് ഒരു ഓഫര്‍ പോലും വന്നില്ല'' എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.

  ''എനിക്ക് ജോലി തരാന്‍ ഈ ഇന്‍ഡസ്ട്രി കൂട്ടാക്കിയില്ല. പലരും എന്നെ വിളിച്ച്, ബ്രോ നിങ്ങളുടെ ഇതിലെ അഭിനയം ഇഷ്ടപ്പെട്ടു. ഈ റോളില്‍ നീ നല്ലതായിരിക്കും. പക്ഷെ നിന്നെ ഞങ്ങള്‍ക്ക് കാസ്റ്റ് ചെയ്യാന്‍ പറ്റില്ല. അവിടെ നിന്നും സമ്മര്‍ദ്ദമുണ്ട് എന്ന് പറയുമായിരുന്നു. ഈ വൃത്തികെട്ട മാലിന്യങ്ങള്‍ ഈ മേഖലയെ നശിപ്പിക്കുകയാണ്. ഒരാളെ ദേഷ്യം പിടിപ്പിക്കരുതെന്നും അസ്വസ്ഥപ്പെടുത്തരുതെന്നും ഉള്ളൊരു ചിന്ത ഈ സിസ്റ്റത്തില്‍ അടിയുറച്ചു പോയി. പല നല്ല നടന്മാര്‍ക്കും അവരുടെ നല്ല സമയം നഷ്ടപ്പെടാന്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ കാരണമായിട്ടുണ്ട്'' എന്നായിരുന്നു വിവേക് പറഞ്ഞത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''അതിനോടൊക്കെയുള്ള എന്റെ പ്രതികരണം ഞാന്‍ സ്വയം ശക്തനായെന്നതാണ്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്ത് പോയി. സ്വന്തമായൊരു ബിസിനസുണ്ടാക്കിയെടുത്തു. എന്റെ ബുദ്ധിയുപയോഗിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി. എനിക്കായി മറ്റൊരു സാമ്പത്തിക സംവിധാനം ഒരുക്കിയെടുത്തു. അതുകൊണ്ട് ഇന്ന് എനിക്ക് പണത്തിന് വേണ്ടിയോ അടുപ്പ് കത്തിക്കാനോ ജോലി ചെയ്യണമെന്നില്ല അങ്ങനെ കരുത്താര്‍ജിച്ച ശേഷം ഞാന്‍ ആളുകളെ ബന്ധപ്പെടാനും ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കാനും തുടങ്ങി. അതാണ് എന്റെ രീതി. ഞാന്‍ ആസ്വദിക്കുന്ന ജോലി, അത്തരക്കാരുടെ കൂടെ ചെയ്യുന്നു. ജോലി ചെയ്യുന്നതായി തോന്നുന്നതേയില്ല'' എന്നാണ് താരം പറയുന്നത്.

  'ഇക്കര നിൽക്കുമ്പോൾ അക്കരെ പച്ച', സിദ്ധുവെന്താണ് ഇങ്ങനെയെന്ന് കുടുംബവിളക്ക് ആരാധകർ!

  ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം വിവേക് ഒബ്‌റോയ് അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ലൂസിഫറിലൂടെയാണ് വിവേക് എത്തുന്നത്. വില്ലന്‍ വേഷങ്ങളിലാണ് താരം ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. ഒരുകാലത്ത് ബോളിവുഡിലെ യുവതാരമായിരുന്നു വിവേക് ഒബ്‌റോയ്. ഐശ്വര്യ റായുമായുള്ള വിവേകിന്റെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനെതിരെ നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് വിവേക് ഒബ്‌റോയിയുടെ കരിയര്‍ താഴേക്ക് പോയതെന്നാണ് വിലയിരുത്തലുകള്‍.

  Read more about: vivek oberoi
  English summary
  Vivek Oberoi Says He Didn't Had Any Work For One Year After Delivering A Super Hit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X