റെയില്‍വെ ബെഞ്ചില്‍ കിടന്നുറങ്ങി, വസ്ത്രം മാറിയത് ഹോട്ടല്‍ ടോയ്‌ലറ്റില്‍; വിവേക് ഒബ്‌റോയ് നേരിട്ടത്‌

ബോളിവുഡിലെ ഒരുകാലത്തെ തിരക്കുള്ള നായകനായിരുന്നു വിവേക് ഒബ്‌റോയ്. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ ശക്തമായി തിരികെ വരികയായിരുന്നു വിവേക് ഒബ്‌റോയ്. അച്ഛന്‍ സുരേഷ് ഒബ്‌റോയുടെ പാതയിലൂടെയാണ് വിവേകും സിനിമയിലെത്തുന്നത്. എന്നാല്‍ അച്ഛന്റെ പേരുപയോഗിക്കാതെയായിരുന്നു വിവേക് സ്വന്തമായൊരു ഇടം കണ്ടെത്തിയത്.

രാം ഗോപാല്‍ വര്‍മയുടെ കമ്പനി എന്ന ചിത്രത്തിലൂടെ 2002 ലായിരുന്നു വിവേകിന്റെ അരങ്ങേറ്റം. മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായി മാറി. ചിത്രത്തിലൂടെ വിവേക് താരമായി മാറുകയായിരുന്നു. പിന്നാലെ വന്ന റോഡ്, സാത്തിയ എന്നീ സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. റാണി മുഖര്‍ജിയ്‌ക്കൊപ്പം അഭിനയിച്ച സാത്തിയയിലൂടെയാണ് വിവേക് റൊമാന്റിക് ഹീറോ ആകുന്നത്.

Vivek Oberoi

എന്നാല്‍ സാത്തിയയില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ പലരും വിലക്കിയിരുന്നുവെന്നാണ് വിവേക് പറയുന്നത്. തന്റെ ഗുരുവായ രാം ഗോപാല്‍ വര്‍മയ്ക്ക് തന്നോട് ദേഷ്യമായിരുന്നുവെന്നാണ് വിവേക് പറയുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''എല്ലാവരും പറഞ്ഞു സാത്തിയ ചെയ്യരുതെന്ന്. നീയൊരു ആക്ഷന്‍ ഹീറോയാണ്, നിനക്കെങ്ങനെ ലവ് സ്‌റ്റോറി ചെയ്യാനാകും? അല്ലെങ്കില്‍ ക്ലൈമാക്‌സിലെങ്കിലും കുറച്ച് ഫൈറ്റ് സീനുകള്‍ വെക്കൂ. പക്ഷെ ഇത് അങ്ങനൊരു സിനിമയായിരുന്നില്ല. രാം ഗോപാല്‍ വര്‍മയ്ക്ക് ദേഷ്യം വന്നു. ഈ സിനിമ ചെയ്യരുതെന്ന് ‌ദ്ദേഹം പറഞ്ഞു. അതോടെ അനുവാദം വാങ്ങുന്നതിലും നല്ലത് മാപ്പ് ചോദിക്കുന്നതാണെന്ന് ഞാന്‍ ചിന്തിച്ചു. എനിക്ക് സിനിമ ഇഷ്ടമായിരുന്നു. ഷാദ് അലി എന്റെ സ്‌കൂള്‍ കാല സുഹൃത്താണ്. നേരത്തെ അഭിഷേകിനെ വച്ച് ചെയ്യാനിരുന്ന സിനിമയാണ്. പക്ഷെ നടന്നില്ല. അപ്പോഴേക്കും എന്റെ അരങ്ങേറ്റ സിനിമയായ കമ്പനി ചിത്രീകരിച്ച് കഴിഞ്ഞിരുന്നു'' വിവേക് പറയുന്നു.

''സാത്തിയയുടെ ചിത്രീകരണം നടക്കുമ്പോള്‍ കമ്പനി റിലീസായിരുന്നില്ല. റെയില്‍വെ സ്റ്റേഷനുകളിലായിരുന്നു ചിത്രീകരണം. ഞാന്‍ അവിടുത്തെ ബെഞ്ചുകളിലായിരുന്നു ഉറങ്ങിയിരുന്നത്, കാരണം ഞങ്ങളുടെ കയ്യില്‍ പണമില്ലായിരുന്നു. ഞാന്‍ റസ്റ്റോറന്റുകളിലെ ടോയ്‌ലറ്റുകളില്‍ വച്ചാണ് വസ്ത്രം മാറിയിരുന്നത്. എനിക്ക് അന്ന് മേക്കപ്പ് വാനില്ല. ഒരു ദിവസം നാല് സീന്‍ ഷൂട്ട് ചെയ്യണം. അതിനാല്‍ 18-20 മണിക്കൂറുകള്‍ ഷൂട്ട് ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ ഉപകരണങ്ങള്‍ ഞാനും ചുമന്നിട്ടുണ്ട്. അരങ്ങേറ്റ ശേഷം ഞാന്‍ വീണ്ടും പഴയ അസിസ്റ്റന്റ് ജോലിയിലേക്ക് മടങ്ങിയത് പോലെ'' വിവേക് പറയുന്നു.

Vivek Oberoi

കമ്പനി റിലീസാകുന്നത് സാത്തിയയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു.അതുവരെ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ റാണി മുഖര്‍ജി സെറ്റില്‍ താരത്തെ പോലെ തന്നെയായിരുന്നു വന്നിരുന്നത്. കമ്പനി റിലീസായതിന് തൊട്ട് പിന്നാലെയുള്ള ഞായറാഴ്ച ചിത്രീകരണത്തിനിടെ ചിലര്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങി. പക്ഷെ അവര്‍ക്ക് തന്റെ പേരറിയില്ല, പകരം കമ്പനിയിലെ കഥാപാത്രമായ ചന്ദു ഭായ് എന്നായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും വിവേക് ഒബ്‌റോയ് പറയുന്നു.

നോക്കി നില്‍ക്കെ ചിത്രീകരണം നടക്കുന്നിടത്ത് 2000 പേരോളം വരുന്ന ആള്‍ക്കൂട്ടം ഉയര്‍ന്നു വന്നു. അവര്‍ തന്നെ ചന്ദു ഭായ് എന്ന് വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഷാദ് അലി തന്നെ മേക്കപ്പ് വാനിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവേക് പറയുന്നത്. പോലീസ് വന്ന ശേഷം മാത്രമാണ് ഷാദ് തന്നെ പുറത്തിറക്കിയത്. അപ്പോള്‍ തന്നെ കാണാന്‍ അവിടെ തടിച്ചു കൂടിയ ആയിരങ്ങളെ കണ്ടതോടെയാണ് താനൊരു താരമായി മാറിയെന്ന് ബോധ്യപ്പെട്ടതെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

More from Filmibeat

Read more about: vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X