സ്‌നേഹിച്ചാല്‍ ഞാന്‍ ഇങ്ങനെ ഇട്ടിട്ട് പോകില്ല! ഐശ്വര്യയ്‌ക്കെതിരെ ഒളിയമ്പുമായി വിവേക് ഒബ്‌റോയ്
ഒരുകാലത്ത് ബോളിവുഡിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഐശ്വര്യ റായും വിവേക് ഒബ്‌റോയും തമ്മിലുള്ള പ്രണയം. സല്‍മാന്‍ ഖാനുമായുള്ള ദീര്‍ഘനാളത്തെ പ്രണയത്തിനും വിവാദമായി മാറിയ പ്രണയതകര്‍ച്ചയ്ക്കും ശേഷമാണ് ഐശ്വര്യ വിവേകുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ ആ പ്രണയം അധികനാള്‍ നീണ്ടു നിന്നില്ല. 2005ല്‍ ഐശ്വര്യ റായും വിവേക് ഒബ്‌റോയും പിരിഞ്ഞു. ഈ വേര്‍ പിരിയലും വലിയ വിവാദമായിരുന്നു.
ഐശ്വര്യയുമായുള്ള അടുപ്പത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വിവേക് ഒബ്‌റോയ് ആരോപിച്ചിരുന്നു. വിവേക് ഒബ്‌റോയുടെ കരിയറിനെ തന്നെ ആ സംഭവം ബാധിച്ചിരുന്നു. എന്തായാലും വിവേക് ഒബ്‌റോയും ഐശ്വര്യ റായും ജീവിതത്തില്‍ മുന്നോട്ട് പോവുകയും തങ്ങളുടെ പങ്കാളിമാരെ കണ്ടെത്തുകയും ചെയ്തു.

ഇതിനിടെ വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് സംസാരിക്കുന്നുണ്ട്. തന്റെ മുന്‍ കാല പ്രണയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ വിവേക് ഒബ്‌റോയ് സംസാരിക്കുന്നുണ്ട്. സംസാരിക്കുന്നതിനിടെ വിവേക് നടത്തിയൊരു പരാമര്‍ശം ഐശ്വര്യ റായ്ക്കുള്ള ഒളിയമ്പാണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
''ഞാന്‍ ഓള്‍ ഓര്‍ നത്തിംഗ് ആളാണ്. ഹൃദയം നല്‍കിയാണ് സ്‌നേഹിക്കുക. പക്ഷെ എന്നെപ്പോലുള്ളവര്‍ വേദനിക്കപ്പെടും. ഇത്തരം ആളുകള്‍ മുറിവേല്‍ക്കപ്പെടുമ്പോള്‍ ചെയ്യുക അവരവായിരിക്കാന്‍ ശ്രമിക്കില്ല എന്നതാണ്. തുടക്കത്തില്‍ വളരെ നല്ലതായിരുന്നു. പക്ഷെ ഞാനൊരിക്കലും സത്യസന്ധതയില്ലായ്മ കാണിച്ചിട്ടില്ല. ഒരാളുമായി കമ്മിറ്റ് ചെയ്തിട്ട് ഞാന്‍ ഇട്ടിട്ട് പോകില്ല. സീരിയസായൊരു ബന്ധമല്ല ഞാന്‍ നോക്കുന്നതെന്ന് ഞാന്‍ നേരിട്ട് പറയുക തന്നെ ചെയ്യും'' എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.
താരത്തിന്റെ ഈ പരാമര്‍ശം ഐശ്വര്യ റായെ ഉദ്ദേശിച്ചാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തെ സല്‍മാന്‍ ഖാനെതിരെ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് ഐശ്വര്യ റായ് വിവേകുമായുള്ള പ്രണയം അവസാനിപ്പിക്കുന്നത്. പിന്നീടൊരു അഭിമുഖത്തില്‍ താന്‍ എല്ലാം ചെയ്തത് ഐശ്വര്യയ്ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അവള്‍ പോലും തന്റെ കൂടെ നിന്നിരുന്നില്ലെന്നും വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നു.
എന്തായാലും വിവേക് ഒബ്‌റോയ് പിന്നീട് പ്രിയങ്ക ആല്‍വയുമായി പ്രണയത്തിലായി. ഇരുവരും 2010 ല്‍ വിവാഹിതരാവുകയും ചെയ്തു. അതേസമയം തന്റെ വിവാഹത്തിന് തന്റെ മുന്‍ കാമുകിമാരില്‍ പലരും വന്നിരുന്നുവെന്നും വിവേക് ഒബ്‌റോയ് വെളിപ്പെടുത്തുന്നുണ്ട്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ഐശ്വര്യ ഇപ്പോള്‍ വിവാഹിതയായതിനാല്‍ താന്‍ അവരെക്കുറിച്ച് ഒന്നും പറയില്ലെന്ന് വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നു.

വിവേകുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. സല്‍മാന്‍ ഖാനും പിന്നീട് പലരുമായി പ്രണയത്തിലായി. ഐശ്വര്യയ്ക്കും അഭിഷേകിനും ഒരു മകളുമുണ്ട്. അന്ന് നടന്ന സംഭവങ്ങളെ തുടര്‍ന്ന് വിവേകിന് ബോളിവുഡില്‍ അവസരങ്ങള്‍ ഇല്ലാതാവുകയും പതിയെ കരിയര്‍ തന്നെ നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് വിവേക് ഒബ്‌റോയ് തിരികെയെത്തി.
തെന്നിന്ത്യന്‍ സിനിമകളാണ് വിവേക് ഒബ്‌റോയെ തിരിച്ചുവരാന്‍ സഹായിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് വിവേക് ഒബ്‌റോയ് തിരിച്ചുവരവില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ലൂസിഫറിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് വിവേക് ഒബ്‌റോയ്.


Click it and Unblock the Notifications