പരസ്യമായി മാപ്പ് പറഞ്ഞിട്ടും പക തീരാതെ സല്‍മാന്‍; 1200 കോടിയുടെ സാമ്രാജ്യം പടുത്തുയര്‍ത്തി വിവേക്
ഒരുകാലത്ത് ബോളിവുഡിലെ വലിയ താരമായിരുന്നു വിവേക് ഒബ്‌റോയ്. അഭിനയിക്കാനുള്ള കഴിവം സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയ വിവേക് ഒബ്‌റോയ് ഭാവിയില്‍ സൂപ്പര്‍ താരമാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയ സംവിധായകരുടെ നായകനായി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ വിവേകിന് സാധിച്ചിരുന്നു. എന്നാല്‍ വിവേകിന്റെ സകല സ്വപ്‌നങ്ങളും ഒരു നിമിഷം കൊണ്ടാണ് ഇല്ലാതായത്.
തന്റെ കാമുകിയായിരുന്ന ഐശ്വര്യ റായിയുടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനെതിരെ നടത്തിയൊരു പത്രസമ്മേളനത്തോടെ വിവേകിന് എല്ലാം നഷ്ടമായി. ശോഭനമായൊരു ഭാവിയും പ്രണയവുമെല്ലാം അദ്ദേഹത്തിന് നഷ്ടമായി. പരസ്യമായി സല്‍മാന്‍ ഖാനോട് മാപ്പ് ചോദിച്ചിട്ടു പോലും വിവേകിനെതിരെ ബോളിവുഡിലുണ്ടായിരുന്നു അപ്രഖ്യാപിത വിലക്ക് നീങ്ങിയില്ല. സൂപ്പര്‍ താരമാകുമെന്ന് പ്രവചിക്കപ്പെട്ട താരത്തെ തേടി സിനിമകള്‍ ഒന്നും വരാതായി.

ഇതോടെയാണ് വിവേക് സിനിമയില്‍ നിന്നും പിന്മാറാന്‍ തീരുമാനിക്കുന്നത്. ബിസിനസില്‍ വിവേകിന് വിജയം കണ്ടെത്താനായി. 1200 കോടിയുടെ വലിയൊരു സാമ്രാജ്യം തന്നെ വിവേക് കെട്ടിപ്പടുത്തു. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ആ സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് വിവേക് ഒബ്‌റോയ്.
''2009 ഓടെയാണ് ഞാന്‍ ഇതില്‍ തന്നെ ആശ്രയിച്ച് ജീവിക്കണം എന്ന ചിന്ത ഞാന്‍ വിടുന്നതും സാമ്പത്തികമായി സ്വതന്ത്ര്യനാകണമെന്നും തീരുമാനിക്കുന്നത്. എന്റെ ഭാവി എന്താകുമെന്ന് ഒരു ലോബിയും തീരുമാനിക്കണ്ട. എല്ലാം നിയന്ത്രിച്ചിരുന്നവരുടെ ഗുണ്ടായിസത്തിന് വഴങ്ങി ഓരോന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നു'' എന്നാണ് വിവേക് പറയുന്നത്. അങ്ങനെയാണ് താരം ബിസിനസിലേക്ക് തിരിയുന്നത്.
''ബിസിനസ് എന്നും എന്റെ പ്ലാന്‍ ബി ആയിരുന്നു. പക്ഷെ സിനിമ എന്റെ പാഷന്‍ ആയിരുന്നതിനാല്‍ അങ്ങോട്ട് തിരിയുകയായിരുന്നു. ബിസിനസിലൂടെ സ്വതന്ത്ര്യനാവുകയും ലോബികളുടെ കെണികളില്‍ നിന്നും, ആത്മാവ് വില്‍ക്കേണ്ടി വരുന്നതില്‍ നിന്നുമെല്ലാം രക്ഷപ്പെട്ടു. ചിലരെ പ്രീതിപ്പെടുത്തി ജീവിക്കാനാകില്ല. ചിലര്‍ അങ്ങനെ ജീവിക്കുന്നുണ്ടാകും. പക്ഷെ എനിക്ക് അത് സാധിക്കില്ലായിരുന്നു'' എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.
സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷമായിരുന്നു ഐശ്വര്യ റായ് വിവേക് ഒബ്‌റോയുമായി പ്രണയത്തിലായത്. എന്നാല്‍ ആ ബന്ധം സല്‍മാന്‍ ഖാന് അംഗീകരിക്കാനായില്ല. സല്‍മാന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് ഒബ്‌റോയ് വെളിപ്പെടുത്തി. പക്ഷെ അതോടെ വിവേക് ഒബ്‌റോയിയെ ബോൡവുഡ് ഒന്നടങ്കം അവഗണിച്ചു. ഐശ്വര്യ റായും ആ പ്രണയ ബന്ധം അവസാനിപ്പിച്ചു.

അതോടെ വിവേക് ഒബ്‌റോയിയുടെ കരിയര്‍ അവസാനിച്ചു. താരം പിന്നീട് പരസ്യമായി ഒരു അവാര്‍ഡ് ഷോയില്‍ വച്ച് സല്‍മാന്‍ ഖാനോട് മാപ്പ് ചോദിച്ചുവെങ്കിലും സല്‍മാന്‍ മാപ്പ് കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് വിവേക് ഒബ്‌റോയ് പതിയെ ബോളിവുഡില്‍ നിന്നും വഴി മാറി നടക്കുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലൂടെ വിവേക് ഒബ്‌റോയ് തിരികെ വന്നു. മലയാളത്തില്‍ ലൂസിഫര്‍ ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ച് കയ്യടി. തെന്നിന്ത്യന്‍ സിനിമകളിലെ വിജയത്തോടെ വിവേക് ബോളിവുഡിലും സജീവമായി മാറുകയായിരുന്നു.
ഇന്ന് ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം സജീവമായി തന്നെ വിവേക് ഒബ്‌റോയ് അഭിനയിക്കുന്നുണ്ട്. ഐശ്വര്യയുമായുള്ള ഹൃദയഭേദകമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയ് വീണ്ടും പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. അന്ന് പലരും പ്രവചിച്ചത് പോലൊരു താരമാകാന്‍ സാധിച്ചില്ലെങ്കിലും വീഴ്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വിവേക് ഒബ്‌റോയ്ക്ക് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications











