അവള്‍ പോയതോടെ എന്നെ തന്നെ നഷ്ടമായി, ഇനിയൊരു പെണ്ണ് വേണ്ടെന്ന് തീരുമാനിച്ചു; ബ്രേക്കപ്പിനെപ്പറ്റി വിവേക്
ജീവിതത്തില്‍ വിവാഹം എന്നൊന്ന് തനിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു വിവേക് ഒബ്‌റോയ്. തന്റെ ജീവിതാനുഭവങ്ങളാണ് വിവേക് ഒബ്‌റോയുടെ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ പ്രിയങ്ക അല്‍വയെ കണ്ടതോടെ ആ തീരുമാനം മാറി. ഇന്ന് വിവാഹിതനും പിതാവുമൊക്കെയാണ് വിവേക് ഒബ്‌റോയ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ജീവിതത്തില്‍ പെണ്ണ് വേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് വിവേക് ഒബ്‌റോയ്.
പ്രണയ തകര്‍ച്ചയുണ്ടാകുമ്പോള്‍ രണ്ട് തരത്തിലാണ് ആണ്‍കുട്ടികള്‍ പ്രതികരിക്കുക എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്. ഒന്നാമത്തേത് സുഹൃത്തുക്കള്‍ക്കൊപ്പവും മറ്റും മദ്യപിക്കകുകയും വിഷമം പറഞ്ഞ് തീര്‍ക്കുകയും ചെയ്യുന്നതാണ്. മറ്റൊരു രീതി സീരിയസ് റിലേഷന്‍ഷിപ്പുകളില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. ''ചിലര്‍ നേരെ വിപരീതമാകും. എല്ലാ പെണ്‍കുട്ടികളേയും ഡേറ്റ് ചെയ്യും. പക്ഷെ ഒരിക്കലും സീരിയസ് ആകില്ല'' താരം പറയുന്നു.

''ഒരു പെണ്‍കുട്ടി നമ്മെ വിട്ടു പോയി, അവള്‍ക്കൊപ്പം പോകുന്നത് നമ്മള്‍ തന്നെയാണ്. അത് തെറ്റാണ്. അവള്‍ നമ്മളെ റിജക്ട് ചെയ്‌തെന്ന് കരുതി സ്വയം റിജക്ട് ചെയ്യേണ്ടതില്ല. സ്വന്തം കാര്യം നോക്കാനാകണം. തീര്‍ച്ചയായും വികാരങ്ങള്‍ പ്രകടിപ്പിക്കണം. പക്ഷെ ഇത് ശരിയല്ല. ദേഷ്യപ്പെടുക, കുറേ പെണ്‍കുട്ടികളെ ഡേറ്റ് ചെയ്യുക ഒക്കെ തെറ്റാണ്. അതിലൊക്കെ ബോളിവുഡിനും പങ്കുണ്ടെന്ന് തോന്നുന്നു'' എന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.
''നമ്മള്‍ നന്നാകുന്നതിനേക്കാള്‍ വൈകാരിക പ്രതികരണങ്ങളിലാണ് ശ്രദ്ധിക്കുക. എന്റെ പ്രതികരണം 4-5 കൊല്ലം നീണ്ടു പോയി. പ്രിയങ്കയെ കണ്ടുമുട്ടുന്നത് വരെ വളരെ പ്രയാസമായിരുന്നു. ഞാന്‍ നെഗറ്റീവ് മാനസികാവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇനി ജീവിതകാലം മുഴുവന്‍ സിംഗിള്‍ ആയിരിക്കുമെന്നാണ് കരുതിയത്. ഞാന്‍ ആരെന്ന് പോലും ഞാന്‍ മറന്നു. എന്നെ തന്നെ മാറ്റുകയും സ്വയം ശിക്ഷിക്കുകയുമായിരുന്നു'' എന്നാണ് തന്റെ അവസ്ഥയെക്കുറിച്ച് വിവേക് ഒബ്‌റോയ് പറയുന്നത്.

പ്രിയങ്കയെ പരിചയപ്പെടും മുമ്പ് വിവേക് ഒബ്‌റോയ് ഐശ്വര്യ റായുമായി പ്രണയത്തിലായിരുന്നു. ബോളിവുഡിലെ വലിയ വിവാദങ്ങളില്‍ ഒന്നായാണ് ആ പ്രണയ ബന്ധം അവസാനിച്ചത്. വിവേകിന് നഷ്ടമായത് കാമുകിയെ മാത്രമായിരുന്നില്ല തന്റെ കരിയര്‍ കൂടിയായിരുന്നു. ഐശ്വര്യയുടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലോടെ വിവേകിനെ ബോളിവുഡ് കൈ വിടുകയായിരുന്നു. പിന്നീടാണ് വിവേക് പ്രിയങ്കയെ കണ്ടുമുട്ടുന്നത്. 2010 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.
സല്‍മാന്‍ ഖാനുമായുള്ള പ്രശ്‌നത്തിന് ശേഷം വിവേകിന് സിനിമകള്‍ ഇല്ലാതായി. അഭിനയിച്ച സിനിമ ഹിറ്റായിട്ടും തനിക്ക് വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വന്നുവെന്നാണ് വിവേക് പറഞ്ഞത്. ഇതോടെ താരം സിനിമയില്‍ നിന്നും പിന്മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വില്ലന്‍ വേഷങ്ങളിലൂടെ തിരികെ വരികയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സജീവമാണ് വിവേക് ഒബ്‌റോയ്. ലൂസിഫറിലൂടെയാണ് വിവേക് ഒബ്‌റോയ് മലയാളത്തിലെത്തിയത്.


Click it and Unblock the Notifications











