twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികയാക്കണ്ടെന്ന് സംവിധായകര്‍, എന്റെ റോസി വഹീദയെന്ന് ദേവ് ആനന്ദ്; ഓര്‍മ്മ പങ്കുവച്ച് നടി

    |

    ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് വഹീദ റഹ്‌മാന്‍.തമിഴില്‍ നിന്നുമാണ് വഹീദ ഹിന്ദിയിലെത്തുന്നത്. ഗുരു ദത്താണ് വഹീദയെ ബോളിവുഡിലേക്ക് എത്തിക്കുന്നത്. ഗുരു ദത്തിന്റെ സിഐഡിയിലൂടെയായിരുന്നു വഹീദയുടെ അരങ്ങേറ്റം. ഇന്ത്യന്‍ സിനിമയിലൊരു ചരിത്രമായി മാറിയ പ്യാസയിലും ഇരുവരും ഒരുമിച്ചു. ഇതോടെ ഇരുവര്‍ക്കും പ്രണയം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ ഈ പ്രണയം സഫലമാകാതെ പോവുകയായിരുന്നു.

    വഹീദയോടൊപ്പം ഗൈഡ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചത് സൂപ്പര്‍ താരം ദേവ് ആനന്ദ് ആയിരുന്നു. വഹീദയുമായി വളരെ അടുത്ത ബന്ധമായിരുന്നു ദേവ് ആനന്ദിനുണ്ടായിരുന്നത്. ട്വീക്ക് യൂട്യൂബ് ചാനലിലൂടെ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വഹീദ ദേവ് ആനന്ദുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ദേവ് ആനന്ദ് പലപ്പോഴും തന്നോട് ഫ്‌ളേര്‍ട്ട് ചെയ്യുമായിരുന്നുവെന്നാണ് വഹീദ പറയുന്നത്.

    Waheeda Rehman

    ''ഞാന്‍ ദേവ് ആനന്ദിന്റെ വലിയ ആരാധികയായിരുന്നു. എന്റെ ആദ്യ സിനിമയും ദേവ് ആനന്ദിന് ഒപ്പമായിരുന്നു'' വഹീദ പറയുന്നു. സിനിമയിലേത് പോലെ തന്നെയായിരുന്നുവോ ജീവിതത്തിലും ദേവ് ആനന്ദ് എന്ന് ട്വിങ്കിള്‍ ചോദിക്കുന്നുണ്ട്. ഇതിന് വഹീദ മറുപടി ദേവ് ആനന്ദിനെ അനുകരിച്ചു കൊണ്ട് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ വഹീദ, സുഖമാണോ വരൂ വരൂ എന്ന് പറഞ്ഞതിനെക്കുറിച്ചായിരുന്നു വഹീദ സംസാരിച്ചത്. ''ഞങ്ങള്‍ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ നമസ്‌തെ ദേവ് സാബ് എന്ന് പറഞ്ഞു. ദേവ് സാബ് അതാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേവ് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞുവെന്നും വഹീദ പറയുന്നു.

    ദേവ് ആനന്ദുമൊത്തുള്ള മറ്റൊരു അനുഭവവും വഹീദ പങ്കുവെക്കുന്നുണ്ട്. ''ഗൈഡിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഹിന്ദി സംവിധായകന്‍ ചേതന്‍ ആനന്ദും ഇംഗ്ലീഷ് സംവിധായകന്‍ ടാഡ് ഡാനിയല്‍വിസ്‌കിയുമുണ്ടായിരുന്നു. രണ്ടു പേരും എന്നെ ഇഷ്ടപ്പെടാതെ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എന്തോ എന്റെ മുഖം ഇഷ്ടമായില്ലായിരിക്കും. എന്റെ ഇംഗ്ലീഷും നല്ലതല്ലെന്ന് പറഞ്ഞു. പക്ഷെ ദേവ് അവരോട് പറഞ്ഞത് അതൊന്നും പ്രശ്‌നമല്ല, എന്റെ റോസി വഹീദയാണ് എന്നായിരുന്നു'' വഹീദ പറയുന്നു.

    ബോളിവുഡിലെ ഐക്കോണിക് നായികയായിരുന്നു സൂരയ്യുമായുള്ള ദേവ് ആനന്ദിന്റെ പ്രണയം ഒരുകാലത്ത് എല്ലാവരുടേയും ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. പിന്നീട് ബാസിയില്‍ കൂടെ അഭിനയിച്ചിരുന്ന കല്‍പ്പന കര്‍ത്തിക്കുമായി ദേവ് ആനന്ദ് പ്രണയത്തിലാവുകയായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. 1965 ലാണ് വഹീദയും ദേവ് ആനന്ദും അഭിനയിച്ച ഗൈഡ് റിലീസാകുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇന്നും ആരാധകരുടെ മനസില്‍ നിലനില്‍ക്കുന്നുണ്ട്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    തന്റെ വ്യക്തിജീവിതം ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് വഹീദ റഹ്‌മാന്‍. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വഹീദ ബോളിവുഡിലെ എക്കാലത്തേയും മികച്ച ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളായാണ് വഹീദയെ വിലയിരുത്തുന്നത്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി തന്നെയുണ്ട് വഹീദ. ഈയ്യടുത്ത് പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ സ്‌കേറ്റര്‍ ഗേളിലായിരുന്നു വഹീദയെ അവസാനമായി കണ്ടത്. സിനിമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടി കാലം വരെ തന്റെ സാന്നിധ്യം അറിയിക്കാന്‍ സാധിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ് വഹീദ.

    Read more about: bollywood
    English summary
    Waheeda Rahman Recalls Memories With Legendry Actor Dev Anand
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X