ശരീരം കാണിക്കില്ലെന്ന് വഹീദ റഹ്‌മാന്‍; പാക്കപ്പ് പറഞ്ഞ് സംവിധായകന്‍; നടിയെ രക്ഷിച്ചത് ദേവ് ആനന്ദ്‌

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് വഹീ റഹ്‌മാന്‍. ഗൈഡ്, പ്യാസ, കാഗസ് കേ ഫൂല്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ചിത്രങ്ങളിലെ നായികയായ വഹീദ എന്നെന്നും ഓര്‍ത്തുവെക്കപ്പെടുന്ന പേരുകളിലൊന്നാണ്. രാജ്യം പദ്മശ്രീയും പദ്മഭൂഷനും നല്‍കി വഹീദയെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വഹീദ റഹ്‌മാന്‍ പകരംവെക്കാനില്ലാത്ത താരവും പ്രതിഭയുമാണ്.

ഇപ്പോഴിതാ തന്റെ കരിയറിലുണ്ടായ ചില സംഭവങ്ങള്‍ തുറന്ന് പറയുകയാണ് വഹീദ റഹ്‌മാന്‍. സോല്‍വാ സാല്‍ എന്നൊരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മോശം അനുഭവമാണ് വഹീദ റഹ്‌മാന്‍ പങ്കുവെക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നനഞ്ഞ വസ്ത്രം മാറ്റേണ്ടിയിരുന്നു. എന്നാല്‍ തനിക്ക് തന്ന വസ്ത്രം ശരീരം കാണുന്നതായിരുന്നു. അത് ധരിക്കാന്‍ വഹീദ ഒരുക്കമായിരുന്നില്ല.

Waheeda Rehman

''തന്ന വസ്ത്രം എനിക്ക് ധരിക്കാന്‍ പറ്റുമായിരുന്നില്ല. നിനക്ക് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ധരിക്കണ്ട സെറ്റില്‍ വരുമ്പോള്‍ സന്തോഷമായിരിക്കണം എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതിനാല്‍ ഞാന്‍ എനിക്ക് കംഫര്‍ട്ടബിളായ വസ്ത്രം ധരിച്ചാണ് സെറ്റില്‍ ചെന്നത്. പക്ഷെ ഡയറക്ടര്‍ ചൂടായി. ഇത് നിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയല്ലേ, ഇങ്ങനെ നിബന്ധനകള്‍ വച്ചാല്‍ ഇത് നിന്റെ അവസാന സിനിമയാകും എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ആ ദിവസത്തേക്ക് പാക്കപ്പ് പറഞ്ഞു'' വഹീദ പറയുന്നു.

തനിക്കുണ്ടായ ആ അനുഭവത്തില്‍ തനിക്ക് പിന്തുണയായി കൂടെ നിന്നത് സൂപ്പര്‍ താരമായ ദേവ് ആനന്ദ് ആണെന്നാണ് വഹീദ പറയുന്നത്. വഹീദ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഇത്തരം ശരീരം കാണുന്ന വസ്ത്രം ചേരില്ലെന്ന് അദ്ദേഹം സംവിധായകനെ ബോധ്യപ്പെടുത്തി. ചിത്രത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയെയായിരുന്നു വഹീദ അവതരിപ്പിച്ചിരുന്നത്. അന്ന് മുതല്‍ തന്നെ പല ഘട്ടത്തില്‍ ദേവ് ആനന്ദ് സഹായിച്ചിട്ടുണ്ടെന്നാണ് വഹീദ പറയുന്നത്.

Waheeda Rehman

''ദേവ് വളരെ സ്വീറ്റായിരുന്നു. അദ്ദേഹം എന്റെ കൂടെ നിന്നു. അവള്‍ പറയുന്നത് ശരിയാണെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞു. അവളുടെ കഥാപാത്രം നാണക്കാരിയാണ്. ലജ്ജാവതിയെന്നാണ് പേരു പോലും. അവള്‍ ശരീരം കാണുന്ന വസ്ത്രം ധരിക്കില്ല. അവള്‍ പറയുന്നതാണ് ശരി. നിങ്ങള്‍ യാതൊരു കാരണവുമില്ലാതെ ദേഷ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേവ് എന്റെ കൂടെ നിന്നതോടെ എനിക്ക് ആശ്വാസമായി. അന്ന് മുതല്‍ എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ ദേവിനെയാണ് സമീപിക്കുക'' വഹീദ പറയുന്നു.

ഒരിക്കല്‍ തന്നോട് പേര് മാറ്റാന്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്നും പക്ഷെ താന്‍ തയ്യാറായില്ലെന്നും വഹീദ വെളിപ്പെടുത്തിയിരുന്നു. '' ഇത് എന്റെ സ്വന്തം പേരാണ്. എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന പേരാണ്. ഞാന്‍ എന്തിന് അത് മാറ്റണം? ഞാന്‍ കഠിനാധ്വാനം ചെയ്യാന്‍ ഒരുക്കമാണ്. പക്ഷെ ചില കാര്യങ്ങളില്‍ എനിക്ക് കംഫര്‍ട്ട് തോന്നില്ല. ഞാനത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു വഹീദ പറഞ്ഞത്. 1950 കളില്‍ സിനിമാ ജീവിതം ആരംഭിച്ച വഹീദ ഒടുവില്‍ അഭിനയിച്ചത് 2021 ല്‍ പുറത്തിറങ്ങിയ സ്‌കേറ്റര്‍ ഗേളിലാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X