താരപുത്രിയ്ക്ക് വേണ്ടി എന്നെ പുറത്താക്കി; ഞാന്‍ പ്രശസ്തയല്ലെന്നാണ് കാരണം പറഞ്ഞത്: വാമിഖ പറയുന്നു

ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാള സിനിമയിലേക്ക് കൊണ്ടു വന്ന നടിയാണ് വാമിഖ ഗബ്ബി. ഗോദയിലെ വാമിഖയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. പിന്നാലെ 9 എന്ന ചിത്രത്തിലും വാമിഖയ്ക്ക് കയ്യടി നേടാനായി. പഞ്ചാബ് സ്വദേശിയായ വാമിഖ ബോളിവുഡിലും പഞ്ചാബ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് മലയാളത്തിലെത്തുന്നത്. ഇപ്പോഴിതാ ബോളിവുഡിലെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് വാമിഖ.

ഈ വര്‍ഷം പുറത്തിറങ്ങിയ ഖൂഫിയ, ജൂബിലി, ചാര്‍ലി ചോപ്ര,83 തുടങ്ങിയ സിനിമകളിലും സീരീസുകളുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് വാമിഖ. 2023 ലെ താരോദയങ്ങളിലൊന്നാണ് വാമിഖ. മുമ്പും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും വാമിഖയെ താരമാക്കിയത് ഈ വര്‍ഷത്തെ സിനിമകളും പ്രകടനങ്ങളുമായിരുന്നു.

Wamiqa Gabbi

2007 ല്‍ പുറത്തിറങ്ങിയ ജബ്ബ് വീ വെറ്റ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു വാമിഖയുടെ അരങ്ങേറ്റം. പിന്നീട് തു മേര 22 മേം തേര 22, ഇഷ്ഖ് ബ്രാന്‍ഡി, നിക്ക സലിദാര്‍ 2, ദില്‍ ദ്യാന്‍ ഗല്ലാന്‍, നിക്ക സലിദാര്‍ 3 തുടങ്ങിയ ഹിറ്റ് പഞ്ചാബി സിനിമകളുടെ ഭാഗമായി മാറാനും വാമിഖയ്ക്ക് സാധിച്ചിരുന്നു. പിന്നീടാണ് വാമിഖ ബോളിവുഡില്‍ സജീവമായി മാറുന്നത്. പ്രതീക്ഷയോടെയാണ് സിനിമാ ലോകം വാമിഖയെ ഉറ്റു നോക്കുന്നത്.

അതേസമയം തന്റെ കരിയറില്‍ പലവട്ടം അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട് വാമിഖയ്ക്ക്. താരപുത്രിയല്ലാത്തതിന്റെ പേരിലായിരുന്നു വാമിഖയ്ക്ക് അവസരം നഷ്ടപ്പെട്ടത്. നിരവധി തവണ ഓഡിഷനുകളില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് വാമിഖ പറയുന്നത്. ഇപ്പോഴിതാ ഒരു സിനിമയ്ക്കായി തന്നെ പുറത്താക്കിയൊരു അനുഭവം പങ്കുവെക്കുകയാണ് വാമിഖ.

ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്. ഓഡിഷന്‍ നന്നായി ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം തന്നെ ആ ചിത്രത്തില്‍ നിന്നും പുറത്താക്കി. താന്‍ പ്രശസ്തയല്ലെന്നതായിരുന്നു കാരണം. നിര്‍മ്മാതാക്കള്‍ക്ക് ആവശ്യം പ്രശസ്തയായൊരു നടിയെയായിരുന്നുവെന്നും വാമിഖ പറയുന്നു. പിന്നീട് ആ സിനിമ താന്‍ കണ്ടുവെന്നും തനിക്ക് പകരം ഒരു താരപുത്രിയെയാണ് അവര്‍ നായികയാക്കിയതെന്നും വാമിഖ പറയുന്നു.

Wamiqa Gabbi

വാമിഖയുടെ വീഡിയോ വൈറലായി മാറുകയാണ്. നിരവധി പേരാണ് ബോളിവുഡിലെ നെപ്പോട്ടിസത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കരണ്‍ ജോഹറിനെ പോലെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വാമിഖയെ പോലെയുള്ളവരെ അവഗണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. വാമിഖയെ പോലെ കഴിവും സൗന്ദര്യവുമുള്ളവരെ അവഗണിച്ച് അഭിനയിക്കാന്‍ അറിയാത്ത താരപുത്രിമാരെയാണ് ബോളിവുഡ് തിരഞ്ഞെടുക്കുന്നത് എന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ഖൂഫിയയാണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രത്തിലെ വാമിഖയുടെ പ്രകടനം കയ്യടി നേടിയിരുന്നു. കികിയാണ് വാമിഖയുടെ പുതിയ സിനിമ. ജീനി എന്നൊരു തമിഴ് ചിത്രവും വാമിഖയുടേതായി അണിയറയിലുണ്ട്. വരുണ്‍ ധവാന്‍ നായകനായ സിനിമയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. തമിഴിലും ഇതിനോടകം തന്നെ വാമിഖ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 9 ആണ് വാമിഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: wamiqa gabbi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X