ദീപികയും ദ്യോക്കോവിച്ചും പ്രണയത്തിലായിരുന്നോ? കാട്ടുതീയ്ക്ക് തിരിയിട്ട് മുന്‍ കാമുകിയുടെ ആരോപണം

ബോളിവുഡിലെ ഏറ്റവും വലിയ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രതിഫലമുള്ള നായിക. ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ കരിയര്‍ ആരംഭിക്കുന്നത്. ആദ്യം ചിത്രത്തില്‍ തന്നെ തന്നെ അടയാളപ്പെടുത്താന്‍ ദീപികയ്ക്ക് സാധിച്ചു. പിന്നീടൊരിക്കലും ദീപികയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പൊതുവെ നായികമാര്‍ കല്യാണം കഴിക്കുന്നതോടെ സിനിമ വിടുന്ന കാഴ്ച കാണുന്നിടത്ത് വിവാഹ ശേഷം നമ്പര്‍ വണ്‍ നായികയായി തുടരുകയാണ് ദീപിക പദുക്കോണ്‍.

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും പ്രിയങ്കയ്ക്ക് ആരാധകരുണ്ട. ഹോളിവുഡിലും സാന്നിധ്യമറിയിക്കാന്‍ സാധിച്ച താരമാണ് ദീപിക പദുക്കോണ്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും കരിയറിലെ വിജയങ്ങളുമൊക്കെ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതങ്ങളും പ്രണയങ്ങളുമൊക്കെ എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

Deepika Padukone

ദീപിക രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ സംവങ്ങളിലൊന്നാണ് ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനൊപ്പം ഡിന്നര്‍ ഡേറ്റിന് പോയത്. അന്ന് ദീപികയെ തിരിച്ചറിയാന്‍ ബ്രീട്ടീഷ് മാധ്യമങ്ങള്‍ സാധിക്കാതെ വന്നതും. ദ്യോക്കോവിച്ചിനൊപ്പമുള്ള സ്ത്രീയെന്ന് അഭിസംബോധന ചെയ്തതുമൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതേസമയം ആ സംവം ഇരുവരും അടുപ്പത്തിലാണോ എന്ന ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. അധികം വൈകാതെ അത് കെട്ടടങ്ങുകയും ചെയ്തു.

ദീപികയും ദ്യോക്കോവിച്ചിന്റെ ഭാര്യ ജെലേനയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും 2015 ല്‍ വിംബിള്‍ഡണിനിടെ ഒരുമിച്ച് ഫോട്ടോയെടുത്തതൊക്കെ വൈറലായിരുന്നു. ഇന്ന് ദ്യോക്കോവിച്ച് റോജര്‍ ഫെഡററെ പരാജയപ്പെടുത്തി കിരീടം ഉയര്‍ത്തുകയും ചെയ്തിരുന്നു. അന്ന് ആ കൂടിക്കാഴ്ച കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ പിന്നീട് ദ്യോക്കോയുടെ മുന്‍ കാമുകി നതാഷ ബെക്ക്വാല ഉയര്‍ത്തിയ ആരോപണത്തോടെ അത് വലിയൊരു വാര്‍ത്തയായി മാറി.

ദ്യോക്കോയും ദീപികയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നായിരുന്നു തനാഷയുടെ ആരോപണം. ദീപികയ്‌ക്കൊപ്പം കഴിയാനാണ് ദ്യോക്കോയുടെ ആഗ്രഹമെന്നും നതാഷ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. നതാഷയുടെ ആരോപണത്തോട് ദീപികയോ ദ്യോക്കോയോ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തിട്ടില്ല. പക്ഷെ ഒരിക്കല്‍ ദ്യോക്കോവിച്ചുമായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ദീപിക ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.

''തങ്ങളുടെ മേഖലയില്‍ മികവ് തെളിയിച്ച, ചാമ്പ്യന്മാരായ ആളുകളെ കാണുന്നത് ആവേശകരമായ കാര്യമാണ്. ഞാന്‍ ഒരുപാട് പഠിച്ചു'' എന്നാണ് അന്ന് ദീപിക പറഞ്ഞത്. ടെന്നീസ് ഏറെ ഇഷ്ടപ്പെടുന്ന ദീപിക റോജര്‍ ഫെഡററേയും റാഫേല്‍ നദാലിനേയുമൊക്കെ കണ്ടിട്ടുണ്ട്. സിനിമ പോലെ തന്നെ സ്‌പോര്‍ട്‌സിനോടും താല്‍പര്യമുള്ള താരമാണ് ദീപിക പദുക്കോണ്‍. മോഡലിംഗിലേക്ക് തിരിയും മുമ്പ് ബാഡ്മിന്റണില്‍ മികവ് തെളിയിച്ചിട്ടുണ്ട് ദീപിക. താരത്തിന്റെ അച്ഛന്‍ പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ ഇതിഹാസമാണ്.

Deepika Padukone

എന്തായാലും ആ പ്രണയ ഗോസിപ്പ് അധികം വൈകാതെ തന്നെ കെട്ടടങ്ങി. ചിലരുടെ ഭാവന മാത്രമായി അതിനെ കാലം വിലയിരുത്തി. ദീപിക പിന്നീട് നടന്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ദീപികയും രണ്‍വീറും, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ ആരാധകര്‍ക്ക് അതൊരു വിരുന്നായി മാറാറുണ്ട്.

പഠാന്‍ ആണ് ദീപികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായി മാറി. പ്രൊജക്ട് കെ ആണ് ദീപികയുടെ പുതിയ സിനിമ. പ്രഭാസ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീല്‍ ആണ് സിനിമയുടെ സംവിധാനം. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകള്‍ ദീപികയുടേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X