ബച്ചൻ കുടുംബത്തിലെ മരുമകളാക്കാൻ ആഗ്രഹിച്ച റാണി മുഖർജി; അഭിഷേകുമായുള്ള ബന്ധത്തിന് സംഭവിച്ചത്!

ബോളിവുഡിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റാണി മുഖര്‍ജി. ബംഗാളി സിനിമാ കുടുംബത്തിൽ നിന്നാണ് റാണി ബോളിവുഡിലേക്ക് എത്തുന്നത്.

റാണിയുടെ പിതാവ് രാം മുഖർജി അറിയപ്പെടുന്ന സംവിധായകനും നിർമാതാവുമായിരുന്നു. മാതാവ് കൃഷ്ണ പിന്നണി ഗായികയും. രാജാ കി ആയേഗി ബരാത് എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജിയുടെ ബോളിവുഡ് അരങ്ങേറ്റം.

രണ്ടര പതിറ്റാണ്ടു നീണ്ട കരിയറിൽ നിരവധി ഹിറ്റു സിനിമകളിലാണ് റാണി അഭിനയിച്ചിട്ടുള്ളത്. കാലത്തിനനുസരിച്ച് തന്നിലെ അഭിനേത്രിയിലും വേഷങ്ങളിലുമെല്ലാം മാറ്റം കൊണ്ടു വരാൻ സാധിച്ചിട്ടുള്ള നടി കൂടിയാണ് റാണി.

rani mukerji

ഒരു സമയത്ത് ബോളിവുഡിലെ മുൻനിര നായിക ആയിരുന്ന റാണി. ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ കൂടി ആയിരുന്നു.

ബോളിവുഡിലെ സൂപ്പർ താരങ്ങളുടെയെല്ലാം ഒപ്പം റാണി അഭിനയിച്ചിട്ടുണ്ട്. അതേസമയം, ചില സൂപ്പർ താരങ്ങൾക്കൊപ്പമുള്ള ഗോസിപ്പുകളിലും ഇടം പിടിച്ചിരുന്നു.

നടന്മാരായ ഗോവിന്ദ, ആമിർ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരുമായൊക്കെ താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നിട്ടുണ്ട്.

ഇന്ന് സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്രയെ വിവാഹം കഴിച്ച് സന്തോഷത്തോടെ ദാമ്പത്യ ജീവിതം പുലർത്തുകയാണ് താരം. ഒരുപെൺകുട്ടിയും ഇവർക്കുണ്ട്.

എന്നാൽ അതിനു കുറച്ചു വർഷങ്ങൾക്ക് മുൻപ് ബോളിവുഡിലെ പ്രധാന സംസാര വിഷയം ആയിരുന്നു റാണി മുഖർജിയും അഭിഷേക് ബച്ചനും തമ്മിലുള്ള ബന്ധം.

അന്ന് ആ ബന്ധത്തെ കുറിച്ച് വളരെ സീരിയസ് ആയിരുന്നു ഇരുവരും. എന്നാൽ വൈകാതെ ബന്ധം പിരിയാൻ തീരുമാനമെടുക്കുകയായിരുന്നു. ഇവരുടെ വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികൾ ആ സമയത്ത് ഉയർന്നിരുന്നു.

അഭിഷേകിന്റെ അമ്മ ജയാ ബച്ചനാണ് ഇവരുടെ ബന്ധം വേർപിരിയാൻ കാരണമായതെന്ന് പലരും അക്കാലത്ത് പറഞ്ഞിരുന്നു.

യുവ, ബണ്ടി ഔർ ബബ്ലി തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച ശേഷമാണ് ഇരുവരും അടുപ്പത്തിലാകുന്നത്‌. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രി വലിയ രീതിയിൽ ജനപ്രീതി നേടിയിരുന്നു.

ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ റാണിയുടെയും അഭിഷേകിന്റെയും പിന്നീട് വന്ന ചിത്രമായ ലഗാ ചുനാരി മേ ദാഗിന്റെ പരാജയം ഇവരുടെ ബന്ധത്തെയും ബാധിച്ചു.

ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയം ഇവരുടെ ബന്ധം തകർത്തെന്ന് പല മാധ്യമങ്ങളും എഴുതി. ഷൂട്ടിംഗ് ലൊക്കേഷനിൽ റാണിയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും തമ്മിൽ പല തവണ തർക്കങ്ങളുണ്ടായി.

എന്നാൽ അതിനു മുൻപ്, റാണി ബംഗാളിയായതിനാൽ ഈ ബന്ധത്തിന് ജയാ ബച്ചൻ സമ്മതം മൂളിയിരുന്നു.

എന്നാൽ വിവാഹ കാര്യങ്ങൾ തീരുമാനിക്കുന്നതിന് റാണിയുടെ കുടുംബം ബച്ചന്റെ വീട്ടിൽ എത്തിയപ്പോൾ, റാണിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ ജയ നിരവധി പരാമർശങ്ങൾ നടത്തിയതായാണ് പറയുന്നത്.

ഇതോടെ ഇവർ പിരിഞ്ഞു. എന്നാൽ ഇരുവരും തമ്മിൽ നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ടാകും എന്നായിരുന്നു പലരും കരുതിയത്.

എന്നാൽ ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹത്തിന് റാണിയെ ക്ഷണിക്കാതിരുന്നത് കാര്യങ്ങൾ മോശം രീതിയിലാണ് അവസാനിച്ചത് എന്നതിന് തെളിവായി.

ഒരിക്കൽ റാണി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു, 'അഭിഷേകിന് മാത്രമേ അതിന്റെ കാരണം പറയാൻ കഴിയൂ' എന്നാണ് റാണി മുഖർജി പറഞ്ഞത്.

rani mukerji

അതേസമയം, രണ്ടു വർഷത്തെ ഇടവേളയ്ക്ക് പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് റാണി മുഖർജി.

മിസിസ് ചാറ്റർജി v/s നോർവേ എന്ന ചിത്രമാണ് നടിയുടേതായി പുറത്തിറങ്ങിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ മിസിസ് ചാറ്റർജി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് കയ്യടി വാങ്ങുകയാണ് റാണി മുഖർജി.

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X