For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയ്ക്കായി നീളന്‍ മുടിയടക്കം മുറിച്ച ധോണി; ഭ്രാന്തമായ പ്രണയം; പിരിയാന്‍ കാരണം യുവരാജ് സിംഗ്?

  |

  ബോളിവുഡും ക്രിക്കറ്റും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുളള പ്രണയവും വിവാഹവുമൊക്കെ സ്ഥിരം സംഭവങ്ങളാണ്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ഷര്‍മിള ടഗോറും മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും വരെ എത്തി നില്‍ക്കുന്ന താരദമ്പതികള്‍ ഈ ബന്ധത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്.

  Also Read: 'നീ എന്നെ കളിയാക്കുവാണോയെന്നാണ് അജു ചേട്ടൻ ചോദിച്ചത്, മാറിപ്പോയിയെന്ന് ധ്യാൻ ചേട്ടനും പറഞ്ഞു'; ​ഗോകുൽ!

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍, വലിയ ആരാധകവൃന്ദം തന്നെയുള്ള താരം. ദീപികയുടെ പേരും ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം ഉയര്‍ന്നു കേട്ടിയിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും ദീപിക പദുക്കോണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ധോണിയും ദീപികയും പ്രണയത്തിലാണെന്ന വാര്‍ത്ത ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ പിന്നീട് ധോണി തന്നെ ദീപികയില്‍ നിന്നും അകലുകയായിരുന്നുവെന്നും യുവരാജ് സിംഗും ദീപികയും തമ്മിലുള്ള അടുപ്പമായിരുന്നു കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ റായ് ലക്ഷ്മിയുമായും ധോണിയുടെ പേര്‍ ചേര്‍ത്തുവെക്കപ്പെട്ടിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ചിത്രത്തിലൂടെ ദീപിക നിരവധിപേരുടെ ഹൃദയത്തില്‍ കടന്നുകൂടി. അതിലൊരാളായിരുന്നു എംഎസ് ധോണി. ദീപികയോടുള്ള ക്രഷ് ധോണി പരസ്യമായി തന്നെ പറയുകയും ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാനോട് പ്രത്യേക സ്‌ക്രീനിംഗ് ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി-20 മത്സരത്തില്‍ അതിഥിയായി ദീപികയുമെത്തി. ധോണിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ദീപികയെത്തിയത്.


  ഇതിനിടെ ധോണി തന്റെ നീളന്‍ മുടി മുറിച്ചത് പോലും ദീപികയ്ക്ക് വേണ്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും തങ്ങള്‍ക്കിടയിലെ സൗഹൃദത്തെക്കുറിച്ച് ദീപികയോ ധോണിയോ പരസ്യമായി സംസാരിച്ചതേയില്ല. കുറച്ച് നാളുകള്‍ പിന്നിട്ടതോടെ ഇരുവരും പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. ഈ സമയത്ത് ദീപികയും യുവരാജ് സിംഗും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

  എന്തായാലും അധികം വൈകാതെ 2010 ല്‍ ധോണി സാക്ഷി സിംഗിനെ വിവാഹം കഴിച്ചു. ദീപികയും ജീവിതത്തില്‍ ഏറെ മുന്നോട്ട് പോയിരിക്കുകയാണ്. 2018 ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ദീപിക പദുക്കോണ്‍ നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കുന്നത്. ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപികയും രണ്‍വീറും. രാം ലീല എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ 83യിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

  അതേസമയം ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ ദീപികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. നിരവധി സിനിമകളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ആരാധകര്‍ കാത്തിരിക്കുന്ന സിനിമ പഠാന്‍ ആണ്. ഏറെ നാളുകള്‍ക്ക് ശേഷം ദീപികയും ഷാരൂഖ് ഖാനും ഒരുമിക്കുന്ന സിനിമയാണ് പഠാന്‍. പിന്നാലെ ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്ററും അണിയറയിലുണ്ട്. ഹൃത്വിക്കും ദീപികയും ആദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  പീക്കുവിന് ശേഷം അമിതാഭ് ബച്ചനും ദീപികയും ഒരുമിക്കുന്ന സിനിമയും അണിയറയിലുണ്ട്. ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലാണ് ഇരുവരും അഭിനയിക്കുക. തുടര്‍ന്ന് ദീപിക തെലുങ്കിലേക്ക് എത്തും. പ്രഭാസിനൊപ്പം പ്രൊജക്ട് കെയിലൂടെയാണ് തെലുങ്കിലെത്തുക. ഹോളിവുഡിലേക്കും ദീപിക ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നുണ്ട്.

  English summary
  Was Yuvraj Singh the Reason Behind Deepika Padukone And MS Dhoni Split
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X