ഞങ്ങള്‍ പിരിഞ്ഞു! ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹ മോചിതരായി? ചര്‍ച്ചയായി വാക്കുകള്‍
തന്റെ ജീവിത കഥ പറയുന്ന സിനിമയുമായി എത്തുകയാണ് രാജ് കുന്ദ്ര. യുടി 69 എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലൂടെ രാജ് കുന്ദ്ര അഭിനയത്തില്‍ അരങ്ങേറുകയും ചെയ്യുകയാണ്. 2021 നീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അകത്തായിരുന്നു. ഈ സമയത്തെ തന്റെ ജയില്‍ അനുഭവങ്ങളാണ് രാജ് കുന്ദ്ര ബയോപ്പിക്കിലൂടെ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ബയോപ്പിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
ബോളിവുഡിലെ ഐക്കോണിക് നായികയായ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവാണ് രാജ് കുന്ദ്ര. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രാജും ശില്‍പയും. ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖങ്ങളൊക്കെ ചര്‍ച്ചയായി മാറിയിരുന്നു. രാജ് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് പുറത്ത് ധീരമായി വിവാദങ്ങളെ നേരിട്ട് ശില്‍പ ഷെട്ടി കയ്യടി നേടിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും പിരിഞ്ഞുവോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം. രാജ് കുന്ദ്ര പങ്കുവച്ചൊരു ട്വീറ്റാണ് ഈ ചര്‍ച്ചകളുടെ ഇറവിടം. ഞങ്ങള്‍ പിരിഞ്ഞുവെന്നാണ് ട്വീറ്റിലൂടെ രാജ് കുന്ദ്ര പറയുന്നത്.''ഞങ്ങള്‍ പിരിഞ്ഞു. ഈ പ്രയാസമേറിയ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യത നല്‍കണമെന്ന് നിങ്ങളോട് അപേക്ഷിക്കുന്നു'' എന്നായിരുന്നു രാജ് കുന്ദ്രയുടെ ട്വീറ്റ്.
ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ രാജും ശില്‍പയും പിരിഞ്ഞുവെന്നുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ രാജ് കുന്ദ്രയുടെ പോസ്റ്റ് വിവാഹ മോചനം തന്നെയാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം കരുതുന്നത് ബയോപ്പിക്കിന്റെ പ്രൊമോഷന് വേണ്ടിയാണ് ഇങ്ങനൊരു ട്വീറ്റ് എന്നാണ്. താരത്തെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജും ശില്‍പയും പിരിഞ്ഞുവോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

താന്‍ ജീവിതം സിനിമയാക്കുന്നതിനോട് ശില്‍പയ്ക്ക് എതിര്‍പ്പായിരുന്നുവെന്ന് കഴിഞ്ഞ ദിവസം രാജ് പറഞ്ഞിരുന്നു. താന്‍ ഇങ്ങനൊരു ആശയം പറഞ്ഞപ്പോള്‍ തന്നെ കണ്ടത് ഒരു ചെരുപ്പ് തന്റെ നേരെ വരുന്നതാണെന്നാണ് രാജ് പറയുന്നത്. എന്നാല്‍ പിന്നീട് സിനിമയുടെ സംവിധായകന്‍ തിരക്കഥ വായിക്കാന്‍ നല്‍കി. അത് വായിച്ച ശേഷം ശില്‍പ സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നുവെന്നാണ് രാജ് കുന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications