'ഡിവോഴ്‌സ് ഞങ്ങള്‍ക്ക് ഒരു ഓപ്ഷനേയല്ല'; അന്ന് പറഞ്ഞത് ഐശ്വര്യയെ തിരിഞ്ഞ് കൊത്തുന്നു?

കഴിഞ്ഞ കുറേ നാളുകളായി അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും വിവാഹ മോചനമാണ് ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാ വിഷയം. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ നാളിതുവരെ അഭിഷേകോ ഐശ്വര്യയോ ബച്ചന്‍ കുടുംബമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിവാഹ മോചനത്തെക്കുറിച്ച് ഓപ്‌റ വിന്‍ഫ്രെയുടെ ഷോയില്‍ ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 2009 ലാണ് ഐശ്വര്യയും അഭിഷേകും ഷോയില്‍ അതിഥികളായി എത്തിയത്. ഐശ്വര്യയുടേയും അഭിഷേകിന്റെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ ഷോയില്‍ കാണിച്ചിരുന്നു. പിന്നാലെ ഇന്ത്യന്‍ വിവാഹങ്ങളെക്കുറിച്ച് ഓപ്‌റയും ദമ്പതിമാരും സംസാരിക്കുന്നുണ്ട്.

Aishwarya Rai

ഇന്ത്യയില്‍ വിവാഹങ്ങള്‍ ഒരാഴ്ചയും പത്ത് ദിവസവുമൊക്കെ നീണ്ടു നില്‍ക്കുന്നതാണെന്നായിരുന്നു അഭിഷേക് പറഞ്ഞത്. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളെക്കുറിച്ചും അഭിഷേക് സംസാരിക്കുന്നുണ്ട്. ഇത്രയും ആചാരങ്ങള്‍ നടത്തി വിവാഹം കഴിച്ച ശേഷം വിവാഹ മോചനം നടത്തേണ്ടി വന്നാല്‍ അത് ബുദ്ധിമുട്ടാകുമല്ലോ എന്ന് ഓപ്‌റ ചോദിക്കുന്നുണ്ട്. ഉടനെ തന്നെ ഐശ്വര്യ ഇതിന് മറുപടിയുമായി എത്തുകയായിരുന്നു. ആ ചിന്ത തങ്ങള്‍ പ്രോത്സാഹിപ്പിക്കുക പോലുമില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്.

പിന്നാലെ അഭിഷേകിനോടായി വിവാഹ ശേഷവും കുടുംബത്തോടൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് ഓപ്‌റ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി നിങ്ങളെങ്ങനെയാണ് കുടുംബത്തോടൊപ്പം ജീവിക്കുന്നത് എന്ന് അഭിഷേക് ഓപ്‌റയോട് ചോദിക്കുന്നുണ്ട്. അതേസമയം കുടുംബത്തോടൊപ്പം ജീവിക്കുന്നത് ഇന്ത്യയില്‍ സാധാരണയാണെന്നും അപ്പോഴാണ് പൂര്‍ണത തോന്നുന്നതെന്നും ഐശ്വര്യ വിശദീകരിക്കുന്നുണ്ട്. തന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കൂടെയാണ് ജീവിച്ചത്. താനും അത് തന്നെ ചെയ്യുകയാണെന്നും അഭിഷേക് പറയുന്നുണ്ട്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേകും ഐശ്വര്യയും പിരിഞ്ഞിട്ട് നാളുകളായി. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐശ്വര്യ ഇപ്പോള്‍ മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ബച്ചന്‍ കുടുംബം പല പൊതുവേദികളില്‍ വച്ച് ഐശ്വര്യയേയും മകള്‍ ആരാധ്യയേയും അവഗണിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു സോഷ്യല്‍ മീഡിയ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

Aishwarya Rai

തുടക്കത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ജയ ബച്ചനും ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്കുള്ള പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നാണ്. ഇതിന് ശക്തപകരുന്നതായിരുന്നു ജയയും ശ്വേതയും പല വേദികളും ഐശ്വര്യയേയും ആരാധ്യയേയും അവഗണിച്ചത്. എന്നാല്‍ ഈയ്യടുത്ത് പുറത്ത് റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹ മോചനത്തിലേക്ക് നയിച്ചത് മറ്റൊരു കാരണമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചന് നടി നിമ്രത് കൗറുമായുണ്ടായിരുന്ന അടുപ്പമാണ് ഐശ്വര്യ ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്. ദസ്വി എന്ന ചിത്രത്തില്‍ അഭിഷേകും നിമ്രതും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയം ഇരുവരും അടുപ്പത്തിലായിരുന്നു. അത് ഐശ്വര്യ അറിഞ്ഞതോടെ താരം ബന്ധം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിഷേകിന്റെ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നടന്റെ കുടുംബം തിരുത്താതിരുന്നതും ഐശ്വര്യയെ വിഷമിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകളോടൊന്നും താരകുടുംബം ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X